- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് വ്യാപാരികളെ നിർദാക്ഷിണ്യം തെരുവിൽ കൊന്നൊടുക്കി പൊലീസ്; മറ്റൊരു മെക്സിക്കോ ആവർത്തിക്കാതിരിക്കാൻ ഫിലിപ്പീൻസ് വെടി വച്ച് കൊന്നത് 1500 പേരെ
ഫിലിപ്പീൻസിൽ മെയ് മാസത്തിൽ തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ വന്നതിന് ശേഷം പുതിയ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ട് ഇതുവരെയായി 1500 മയക്കുമരുന്ന വ്യാപാരികളെ തെരുവിൽ വച്ച് വെടിവച്ച് കൊന്നൊടുക്കിയെന്നാണ് റിപ്പോർട്ട്. മയക്കുമരുന്ന് കടത്തും വ്യാപാരവും നാൾക്ക് നാൾ വർധിച്ച് ഫിലിപ്പീൻസ് മറ്റൊരു മെക്സിക്കോ ആയി മാറാതിരിക്കാനാണ് അദ്ദേഹം ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ വിലക്കിനെ പരസ്യമായി ലംഘിച്ചാണ് റോഡ്രിഗോ ഇത്തരത്തിൽ മയക്കുമരുന്ന മാഫിയക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് തടസം നിൽക്കുകയാണെങ്കിൽ ഫിലിപ്പീൻസ് ഐക്യ രാഷ്ട്ര സംഘടനയിൽ നിന്നും വിട്ട് പോകുമെന്ന് വരെ അദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതിന് പുറമെ ഐക്യ രാഷ്ട്ര സംഘടനയ്ക്ക് പകരമായി മറ്റൊരു അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കാൻ അദ്ദേഹം ചൈനയോടും മറ്റ് രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുമുണ്ട്. മയക്കുമരുന്ന് കടത്തും വിൽപനയുമായി ബന്ധപ്പെട്ടവർക്ക് നേരെ മ
ഫിലിപ്പീൻസിൽ മെയ് മാസത്തിൽ തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ വന്നതിന് ശേഷം പുതിയ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ട് ഇതുവരെയായി 1500 മയക്കുമരുന്ന വ്യാപാരികളെ തെരുവിൽ വച്ച് വെടിവച്ച് കൊന്നൊടുക്കിയെന്നാണ് റിപ്പോർട്ട്. മയക്കുമരുന്ന് കടത്തും വ്യാപാരവും നാൾക്ക് നാൾ വർധിച്ച് ഫിലിപ്പീൻസ് മറ്റൊരു മെക്സിക്കോ ആയി മാറാതിരിക്കാനാണ് അദ്ദേഹം ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ വിലക്കിനെ പരസ്യമായി ലംഘിച്ചാണ് റോഡ്രിഗോ ഇത്തരത്തിൽ മയക്കുമരുന്ന മാഫിയക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് തടസം നിൽക്കുകയാണെങ്കിൽ ഫിലിപ്പീൻസ് ഐക്യ രാഷ്ട്ര സംഘടനയിൽ നിന്നും വിട്ട് പോകുമെന്ന് വരെ അദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതിന് പുറമെ ഐക്യ രാഷ്ട്ര സംഘടനയ്ക്ക് പകരമായി മറ്റൊരു അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കാൻ അദ്ദേഹം ചൈനയോടും മറ്റ് രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുമുണ്ട്.
മയക്കുമരുന്ന് കടത്തും വിൽപനയുമായി ബന്ധപ്പെട്ടവർക്ക് നേരെ മനില നടത്തുന്ന കടുത്ത നടപടികൾ അതിര് കവിയുന്നുവെന്നും അത് നിർത്തി വയ്ക്കണമെന്നും കഴിഞ്ഞ ആഴ്ച രണ്ട് യുഎൻ ഹ്യൂമൻ റൈറ്റ്സ് എക്സ്പർട്ടുകൾ ഫിലിപ്പീൻസിനോട് ആവശ്യപ്പെട്ടിരുന്നു.രാജ്യത്തെ മയക്കുമരുന്ന് വ്യപാരം അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനാണെന്നാണ് വെള്ളിയാഴ്ച പ്രസിഡന്റ് പ്രതികരിച്ചിരിക്കുന്നത്. തന്റെ ഹോം ടൗണാണ ഡവാഓയിൽ നടന്ന ഒരു പത്ര സമ്മേളനത്തിലാണ് അദ്ദേഹം തന്റെ കടുത്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോളുണ്ടായിരിക്കുന്ന കൊലപാതകങ്ങളിൽ പലതിനും ഉത്തരവാദി പൊലീസല്ലെന്നും ഇക്കാര്യം യുഎൻ വിദഗ്ദ്ധർക്ക് അന്വേഷിക്കാവുന്നതാണെന്നും പ്രസിഡന്റ് വ്യക്തമാക്കുന്നു. ഈ പത്ര സമ്മേളനം പ്രാദേശിക മാദ്ധ്യമങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നു. കൂടാതെ ഇതിന്റെ പൂർണരൂപം ജിഎംഎ ന്യൂസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട മരണങ്ങൾ മാത്രം കണക്ക് കൂട്ടരുതെന്നും പകരം മയക്കുമരുന്നിന് അടിപ്പെട്ട് അകാലത്തിൽ പൊലിയുന്ന നിഷ്‌കളങ്കരുടെ മരണം കൂടി കണക്ക് കൂട്ടണമെന്നുമാണ് ഫിലിപ്പീൻസ് പ്രസിഡന്റ് യുഎന്നിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ യുഎന്നിനോടും അതിലെ അംഗങ്ങളോടും തനിക്കുള്ള അസംതൃപ്തിയും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.ഇത്തരത്തിൽ കടുത്ത നടപടിയെടുത്തിട്ടില്ലെങ്കിൽ തന്റെ രാജ്യത്ത് ക്രിമിനലുകളുടെ എണ്ണം വർധിക്കുമെന്നും റോഡ്രിഗോ ആശങ്കപ്പെടുന്നു.
ലോകമാകമാനം വർധിച്ച് വരുന്ന പട്ടിണിയും ഭീകരവാദവും തുടച്ച് നീക്കാൻ യുഎൻ കാര്യമായ നടപടികളൊന്നും സ്വീകരിക്കാത്തതിലും ഫിലിപ്പീൻസ് പ്രസിഡന്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇറാഖിലും സിറിയയിലും ഐസിസ് ഭീകരത പെരുകുമ്പോൾ ഇതിനെതിരെ ഒന്നും പ്രവർത്തിക്കാതെ ഇവിടെ ലോക ശക്തികൾക്ക് ബോംബിംഗിനായി അനുവാദം നൽകുകയും അത് വഴി നിഷ്‌കളങ്കരായ സിവിലിയന്മാർ വധിക്കപ്പെടുകയും ചെയ്യുന്നതിലും അദ്ദഹേം യുഎന്നിനെ കുറ്റപ്പെടുത്തുന്നു. ഈ ഒരു സാഹചര്യത്തിൽ ചൈനയും ആഫ്രിക്കൻ രാജ്യങ്ങളും മറ്റൊരു അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് രൂപം നൽകേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.