- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ അഴിമതിക്കാരൻ ആണെങ്കിൽ ഞാൻ നിങ്ങളുമായി ഹെലികോപ്റ്ററിൽ മനിലയിലേക്ക് പോകും, പോകുന്ന വഴി നിങ്ങളെ താഴേക്ക് തള്ളിയിടും, മുൻപ് ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്, എന്തുകൊണ്ട് വീണ്ടും ചെയ്തുകൂടാ; ഇത് ഒരു രാജ്യത്തെ പ്രസിഡന്റിന്റെ മുന്നറിയിപ്പ്
മനില: വീണ്ടും വിവാദ പ്രസ്താവനയുമായി ഫിലിപ്പീൻസ് പ്രസിഡന്റ് റൊദ്രീഗോ ഡ്യൂടേർട്. താൻ നേരിട്ട് കുറ്റവാളികളെ ഹെലികോപ്റ്ററിൽനിന്നും താഴേക്ക് തള്ളിയിട്ട് കൊന്നിട്ടുണ്ടെന്നാണ് അദ്ദേഹം ഇക്കുറി പറഞ്ഞത്. അഴിമതി കാണിക്കുന്നവരെ ഇനിയും ഇത്തരത്തിൽ താഴേക്ക് എറിയുമെന്നും വിവാദപ്രസ്താവനയിൽ പ്രസിഡന്റ് കൂട്ടിച്ചേർത്തു. 'നിങ്ങൾ അഴിമതിക്കാരൻ ആണെങ്കിൽ ഞാൻ നിങ്ങളുമായി ഹെലികോപ്റ്ററിൽ മനിലയിലേക്ക് പോകും. എന്നിട്ട്, പോകുന്ന വഴി നിങ്ങളെ താഴേക്ക് തള്ളിയിടും. മുൻപ് ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് എനിക്കത് വീണ്ടും ചെയ്തുകൂടാ' റോഡീഗ്രോ ചോദിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടമുണ്ടായ വടക്കൻ ദ്വീപായ ലുസോണിൽ പര്യടനം നടത്തവേയാണ് പ്രസിഡന്റ് ഇതു പറഞ്ഞത്. ഗുണ്ടകളെ താൻ നേരിട്ടു കൊന്നിട്ടുണ്ടെന്ന റൊദ്രീഗോയുടെ പ്രസ്താവന മുൻപ് വിവാദമായിരുന്നു. അദ്ദേഹം ഡാവോ എന്ന നഗരത്തിലെ മേയറായിരിക്കുമ്പോഴായിരുന്നു ഈ സംഭവം. പൊലീസിന്റെ ആത്മവീര്യം കൂട്ടാൻ താൻ നേരിട്ടു 'വധശിക്ഷ' നടപ്പാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. 'നഗരത്തിലൂടെ ഒരു ബൈക്കിൽ
മനില: വീണ്ടും വിവാദ പ്രസ്താവനയുമായി ഫിലിപ്പീൻസ് പ്രസിഡന്റ് റൊദ്രീഗോ ഡ്യൂടേർട്. താൻ നേരിട്ട് കുറ്റവാളികളെ ഹെലികോപ്റ്ററിൽനിന്നും താഴേക്ക് തള്ളിയിട്ട് കൊന്നിട്ടുണ്ടെന്നാണ് അദ്ദേഹം ഇക്കുറി പറഞ്ഞത്. അഴിമതി കാണിക്കുന്നവരെ ഇനിയും ഇത്തരത്തിൽ താഴേക്ക് എറിയുമെന്നും വിവാദപ്രസ്താവനയിൽ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
'നിങ്ങൾ അഴിമതിക്കാരൻ ആണെങ്കിൽ ഞാൻ നിങ്ങളുമായി ഹെലികോപ്റ്ററിൽ മനിലയിലേക്ക് പോകും. എന്നിട്ട്, പോകുന്ന വഴി നിങ്ങളെ താഴേക്ക് തള്ളിയിടും. മുൻപ് ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് എനിക്കത് വീണ്ടും ചെയ്തുകൂടാ' റോഡീഗ്രോ ചോദിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടമുണ്ടായ വടക്കൻ ദ്വീപായ ലുസോണിൽ പര്യടനം നടത്തവേയാണ് പ്രസിഡന്റ് ഇതു പറഞ്ഞത്.
ഗുണ്ടകളെ താൻ നേരിട്ടു കൊന്നിട്ടുണ്ടെന്ന റൊദ്രീഗോയുടെ പ്രസ്താവന മുൻപ് വിവാദമായിരുന്നു. അദ്ദേഹം ഡാവോ എന്ന നഗരത്തിലെ മേയറായിരിക്കുമ്പോഴായിരുന്നു ഈ സംഭവം. പൊലീസിന്റെ ആത്മവീര്യം കൂട്ടാൻ താൻ നേരിട്ടു 'വധശിക്ഷ' നടപ്പാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. 'നഗരത്തിലൂടെ ഒരു ബൈക്കിൽ ഞാൻ കറങ്ങുമായിരുന്നു, കുഴപ്പക്കാരെയും ലഹരിമരുന്നു വിൽപനക്കാരെയും കുറ്റവാളികളെയും തേടി. അവരെ കിട്ടിയാൽ വെടിവച്ചു കൊല്ലുമായിരുന്നു. പൊലീസുകാർക്കു മടിയാണെങ്കിൽ കൊല്ലാൻ എനിക്കു മടിയൊന്നുമില്ല' അദ്ദേഹം പറഞ്ഞു.
കുറച്ചുനാൾ മുൻപ്, താൻ ഹിറ്റ്‌ലറാണെന്നും ലഹരിമരുന്ന് ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്ന ഫിലിപ്പീൻസിലെ 30 ലക്ഷത്തോളം പേരെ കൂട്ടക്കൊല ചെയ്യുന്നതിൽ സന്തോഷമേയുള്ളൂവെന്നും ഡ്യൂടേർട് പറഞ്ഞിരുന്നു.