- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിപ്പൈൻസ് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ; പിടിയിലായത് പൂജപ്പുര സ്വദേശിയായ യുവാവ്; വിവാഹ വാഗ്ദാനവുമായി യുവതിയെ ഒപ്പം താമസിപ്പിച്ചത് ആറുമാസം; യുവതിയെ വലയിലാക്കിയത് ഖത്തറിൽ വച്ച്
തിരുവനന്തപുരം: ഫിലിപ്പൈൻസ് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ആറുമാസമായി പീഡിപ്പിച്ചു കൊണ്ടിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.പൂജപ്പുരയിൽ വാടകയ്ക്ക് താമസിച്ചു വന്ന റെജി(36)യെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന റെജിയുടെ സഹപ്രവർത്തകയായിരുന്നു ഈ യുവതി.ഇരുവരും തമ്മിൽ അടുപ്പത്തിലായതോടെ വിവാഹ വാഗ്ദാനം നൽകി റെജി യുവതിയുമായി കേരളത്തിലെത്തുകയായിരുന്നു.മുമ്പ് ഒരു വിവാഹം കഴിച്ച റെജി ആദ്യഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇക്കാര്യം മറച്ചു വച്ചാണ് ഇയാൾ ഫിലിപ്പൈൻസ് യുവതിയെ വലയിലാക്കിയത്.കഴിഞ്ഞ ആറുമാസമായി ഇരുവരും പൂജപ്പുരയിൽ ഒരുമിച്ച് കഴിയുകയായിരുന്നു.പലതവണ വിവാഹക്കാര്യം പറയുമ്പോഴെല്ലാം ഇയാൾ ഒഴിഞ്ഞു മാറിയിരുന്നതായും യുവതി പറയുന്നു. എന്നാൽ അടുത്തിടെ യുവതി വിവാഹക്കാര്യത്തിൽ നിലപാട് ശക്തമാക്കിയതോടെ യുവതി അറിയാതെ ഇയാൾ ഫിലിപ്പൈൻസിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് ഇവരെ അങ്ങോട്ടേക്ക് കയറ്റി വിടാൻ പദ്ധതിയിട്ടു.സംശയം തോന്നിയ യുവതി പൂജപ്പുര പൊലീസിൽ പരാതി നൽകിയതോടെ ഇ
തിരുവനന്തപുരം: ഫിലിപ്പൈൻസ് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ആറുമാസമായി പീഡിപ്പിച്ചു കൊണ്ടിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.പൂജപ്പുരയിൽ വാടകയ്ക്ക് താമസിച്ചു വന്ന റെജി(36)യെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന റെജിയുടെ സഹപ്രവർത്തകയായിരുന്നു ഈ യുവതി.ഇരുവരും തമ്മിൽ അടുപ്പത്തിലായതോടെ വിവാഹ വാഗ്ദാനം നൽകി റെജി യുവതിയുമായി കേരളത്തിലെത്തുകയായിരുന്നു.മുമ്പ് ഒരു വിവാഹം കഴിച്ച റെജി ആദ്യഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു.
ഇക്കാര്യം മറച്ചു വച്ചാണ് ഇയാൾ ഫിലിപ്പൈൻസ് യുവതിയെ വലയിലാക്കിയത്.കഴിഞ്ഞ ആറുമാസമായി ഇരുവരും പൂജപ്പുരയിൽ ഒരുമിച്ച് കഴിയുകയായിരുന്നു.പലതവണ വിവാഹക്കാര്യം പറയുമ്പോഴെല്ലാം ഇയാൾ ഒഴിഞ്ഞു മാറിയിരുന്നതായും യുവതി പറയുന്നു.
എന്നാൽ അടുത്തിടെ യുവതി വിവാഹക്കാര്യത്തിൽ നിലപാട് ശക്തമാക്കിയതോടെ യുവതി അറിയാതെ ഇയാൾ ഫിലിപ്പൈൻസിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് ഇവരെ അങ്ങോട്ടേക്ക് കയറ്റി വിടാൻ പദ്ധതിയിട്ടു.സംശയം തോന്നിയ യുവതി പൂജപ്പുര പൊലീസിൽ പരാതി നൽകിയതോടെ ഇയാളുടെ പ്‌ളാൻ പൊളിയുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്തതോടെ ഇയാൾ ഇക്കാര്യങ്ങളെല്ലാം പൊലീസിനോട് തുറന്നു പറഞ്ഞു.യുവതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.റെജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.