ചങ്ങനാശേരി:  കുളത്തുങ്കൽ മോഹൻ പോത്തന്റെ ഭാര്യ ഫിലോമിന പോത്തൻ (78) നിര്യാതയായി. ചങ്ങനാശേരി നെടിയകാലാപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: പുഷ്പ, പരേതയായ സുജ, ശാന്തി (ഡാളസ്), ബേബി, പഞ്ചമി.

സെപ്റ്റംബർ 17 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെത്തിപ്പുഴ തിരുഹൃദയപള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തും.

ഭർത്താവ് മോഹൻ പോത്തൻ കുളത്തുങ്കൽ, കേരള കോൺഗ്രസ് സ്ഥാപക ട്രഷറർ ആയിരുന്നു. പ്രസിദ്ധ സിനിമാ നിർമ്മാതാവ് പരേതനായ ഹരിപോത്തൻ, സിനിമാ നടൻ പ്രതാപ് പോത്തൻ എന്നിവർ ഭർതൃസഹോദരന്മാരാണ്.