- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ ചോർത്താൻ കടമ്പകൾ ഏറെ; ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ചോർത്തിയാൽ പണി തെറിക്കും; സമാന്തര സിം കാർഡ് എടുത്ത് മുഴുവൻ കോളുകളും അപ്പോൾ തന്നെ റിക്കോർഡ് ചെയ്യും
തിരുവനന്തപുരം: നിലവിൽ കേരളത്തിൽ മുപ്പതിൽ താഴെ പേരുടെ ഫോൺ മാത്രമാണു പൊലീസ് ചോർത്തുന്നതെന്ന് സൂചന. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഫോൺ ചോർത്തൽ പാടില്ലെന്നാണ് നിയമം. സംസ്ഥാനത്ത് ആരുടെയെങ്കിലും ഫോൺ ചോർത്തണമെങ്കിൽ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്. ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിന്റെയും രണ്ടായിരത്തിലെ ഐടി നിയമത്തിന്റെയും അടിസ്ഥാനത്തിലാണു ഫോൺ ചോർത്തൽ. വിജിലൻസ് ഡയററക്ടർ ജേക്കബ് തോമസിന്റെ പരാതിയാണ് ചർച്ചകൾക്ക് വഴി വയ്ക്കുന്നത്. തന്റെ ഫോണും ഇമെയിലും ചോർത്തുന്നതായി ജേക്കബ് തോമസ് പരാതി നൽകിയിരുന്നു. ഇതോടെയാണ് ഫോൺ ചോർത്തലിലെ സംശയങ്ങൾ സജീവമാകുന്നത്. ആഭ്യന്തര സുരക്ഷ, രാജ്യത്തിനു വെല്ലുവിളി ഉയർത്തുന്ന വിഷയം, മറ്റൊരു വഴിയിലൂടെയും കേസ് അന്വേഷണം നടത്താൻ കഴിയില്ലെന്ന അവസ്ഥ എന്നീ സാഹചര്യങ്ങളിലാണു ഫോൺ ചോർത്താൻ സർക്കാർ അനുമതി നൽകുക. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു കൈമാറും. സെക്രട്ടറി അനുമതി നൽകിയാൽ ആദ്യഘട്ടത്തിൽ 60 ദിവസം തുടർച്ചയായി ഫോൺ ചോർത്താം. ഇന്റലിജൻ
തിരുവനന്തപുരം: നിലവിൽ കേരളത്തിൽ മുപ്പതിൽ താഴെ പേരുടെ ഫോൺ മാത്രമാണു പൊലീസ് ചോർത്തുന്നതെന്ന് സൂചന. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഫോൺ ചോർത്തൽ പാടില്ലെന്നാണ് നിയമം. സംസ്ഥാനത്ത് ആരുടെയെങ്കിലും ഫോൺ ചോർത്തണമെങ്കിൽ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്. ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിന്റെയും രണ്ടായിരത്തിലെ ഐടി നിയമത്തിന്റെയും അടിസ്ഥാനത്തിലാണു ഫോൺ ചോർത്തൽ.
വിജിലൻസ് ഡയററക്ടർ ജേക്കബ് തോമസിന്റെ പരാതിയാണ് ചർച്ചകൾക്ക് വഴി വയ്ക്കുന്നത്. തന്റെ ഫോണും ഇമെയിലും ചോർത്തുന്നതായി ജേക്കബ് തോമസ് പരാതി നൽകിയിരുന്നു. ഇതോടെയാണ് ഫോൺ ചോർത്തലിലെ സംശയങ്ങൾ സജീവമാകുന്നത്. ആഭ്യന്തര സുരക്ഷ, രാജ്യത്തിനു വെല്ലുവിളി ഉയർത്തുന്ന വിഷയം, മറ്റൊരു വഴിയിലൂടെയും കേസ് അന്വേഷണം നടത്താൻ കഴിയില്ലെന്ന അവസ്ഥ എന്നീ സാഹചര്യങ്ങളിലാണു ഫോൺ ചോർത്താൻ സർക്കാർ അനുമതി നൽകുക. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു കൈമാറും.
സെക്രട്ടറി അനുമതി നൽകിയാൽ ആദ്യഘട്ടത്തിൽ 60 ദിവസം തുടർച്ചയായി ഫോൺ ചോർത്താം. ഇന്റലിജൻസ് എഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും നേരിട്ട് അപേക്ഷ നൽകാം. ആരുടെ ഫോൺ ആണോ ചോർത്തേണ്ടത് ആ വ്യക്തിയുടെ നമ്പറും ഇ മെയിൽ വിലാസവുമെല്ലാം സമാന്തരമായി പൊലീസിനു മറ്റൊരു നമ്പറിൽ ലഭ്യമാക്കിയാണു ഫോൺ സേവനദാതാക്കൾ ഇതിനു സഹായം ചെയ്യുന്നത്. ആവശ്യമെങ്കിൽ പിന്നീടും പൊലീസ് അപേക്ഷിച്ചാൽ കൂടുതൽ കാലത്തേക്ക് ആഭ്യന്തര സെക്രട്ടറി അനുമതി നൽകും.
അടിയന്തര സാഹ്യചര്യത്തിൽ ഐജി റാങ്കിനു മുകളിലുള്ള ഏത് ഉദ്യോഗസ്ഥനും ആരുടെയും ഫോൺ ഏഴു ദിവസത്തേക്കു ചോർത്താം. എന്നാൽ കാര്യകാരണ സഹിതം പിന്നീട് ഇതിന് ആഭ്യന്തര സെക്രട്ടറിയിൽ നിന്നു മുൻകാല പ്രാബല്യത്തോടെ അനുമതി നേടണം. കേരളത്തിൽ ഒരു ഐജിയും ഇതുവരെ അതിനു ധൈര്യപ്പെട്ടിട്ടില്ല. കൂടാതെ ഫോൺ ചോർത്തൽ നടപടി വിലയിരുത്താൻ ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിജിപി, ഇന്റലിജൻസ് മേധാവി എന്നിവരടങ്ങിയ സമിതിയുമുണ്ട്. ഇവർ ഇടയ്ക്കിടെ യോഗം ചേർന്ന് ഇതു വിലയിരുത്തുന്നുമുണ്ട്. ഈ സമിതിയുടെ അറിവില്ലാതെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ഫോൺ ചോർത്തിയാൽ അത് ഗൗരവമുള്ള കുറ്റമാണ്.
സമാന്തര സിമ്മിന്റെ സഹായത്തോടെയും ഫോൺ ചോർത്താം. സിം സംഘടിപ്പിച്ച ശേഷം അതിലേക്ക് വരുന്ന എല്ലാ സംഭാഷണവും റെക്കോർഡ് ചെയ്യും. അതിന് ശേഷം അത് വിലയിരുത്തും.