കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്.ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ബന്ധുക്കൾപ്പൊം ഫോട്ടോ എടുക്കുന്നതിനിടെ റജിലാലും ഭാര്യ കണികയും ഒഴിക്കിൽ പെടുകയായിരുന്നു.മരിച്ച റെജിലിന്റെ ഭാര്യ കനക ഇപ്പോൾ കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്.

കുറ്റ്യാടിപ്പുഴയുടെ ഭാഗമായ ജാനകിക്കാട്ടിൽ ഫോട്ടോഷൂട്ടിനിടെ പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനായിരുന്നു ദമ്പതികൾ കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്.പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവർ വീണ്ടും എത്തിയതായിരുന്നു. ബന്ധുക്കളോടൊപ്പമാണ് ഇവർ സ്ഥലത്തെത്തിയതെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ഒച്ചവെക്കുകയും നിലവിളി കേട്ട് എത്തിയ ലോറി ഡ്രൈവർ കണികയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

രജിലാലിനെ പുഴയിൽ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.റജിലിന്റെ മൃതദേഹം ഇപ്പോൾ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ്.കഴിഞ്ഞ ആഴ്ച മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്റെ വിവാഹം.കനികയുടെ വീട്ടിൽനിന്ന് ഒന്നരകിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം.നല്ല ഒഴുക്കുള്ള സ്ഥലമാണ് ജാനകിക്കാട് പുഴ. സ്ഥലത്തിന്റെ സ്വഭാവം അറിയാത്തവർ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.ഇക്കോ ടൂറിസം മേഖലയിലാണ് ജാനകിപ്പുഴ.

ഇവിടെ വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും ജലപ്രവാഹം പതിവാണ്. വളരെ പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യും. ചില നേരങ്ങളിൽ പുഴ മുറിച്ചു കടക്കാനാവും. അതേ സമയത്തു തന്നെ പെട്ടെന്നു വെള്ളപ്പൊക്കവും ഉണ്ടാകും. അതുകൊണ്ടു തന്നെ ചതിയൻ പുഴയെന്നാണ് ജാനികക്കാട് പുഴയെ അറിയപ്പെടുന്നത്. അടിയിൽ ഉരുളൻ കല്ലുകളാണ്. അതിനിടയിൽ വലിയ ചുഴികളുമുണ്ട്. കല്ലിൽ കയറി നിൽക്കുമ്പോൾ കാൽ വഴുതി ചുഴിയിൽ വീണ് പണ്ടും അപകടങ്ങളുണ്ടായിട്ടുണ്ട്.