- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഫ്എഫ്കെ പരിപാടിയിൽ നുണ പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ തുറിച്ചുനോക്കിയെന്ന് കള്ള പരാതി നൽകി; ഫെസ്റ്റിവൽ സ്ഥലത്ത് വരരുതെന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടു; സ്ത്രീയെ അപമാനിച്ചു എന്ന തരത്തിൽ വിഷയം മാറ്റി; ചലച്ചിത്ര അക്കാദമി ജിസി അംഗം സജിത മഠത്തിലിന് എതിരെ ഫോട്ടോഗ്രാഫർ; സാംസ്‌കാരിക മന്ത്രിക്ക് ജോജി അൽഫോൻസിന്റെ പരാതി
തിരുവനന്തപുരം: നടി സജിത മഠത്തിൽ തനിക്കെതിരെ കള്ളപ്പരാതി നൽകിയെന്ന് ഫോട്ടോഗ്രാഫർ ജോജി അൽഫോൻസിന്റെ പരാതി. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ അസത്യം പ്രസംഗിച്ചതു ചോദ്യം ചെയ്തതിന്റെ പേരിലാണ് സജിത മഠത്തിൽ തനിക്കെതിരെ കള്ളപ്പരാതി നൽകിയതെന്ന് ജോജി ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പിൽ പറയുന്നു. നുണ പറഞ്ഞതു ചോദ്യം ചെയ്തപ്പോൾ തന്നെ തുറിച്ചുനോക്കിയെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് ചലച്ചിത്ര അക്കാദമി ഗവേണിങ് കൗൺസിൽ അംഗമായ സജിത മഠത്തിൽ തനിക്കെതിരെ സെക്രട്ടറിക്കു പരാതി നൽകി. സാംസ്‌കാരിക മന്ത്രിക്കുള്ള ഹർജിയായി ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണ് ജോജി അൽഫോൻസിന്റെ ആരോപണം.
ഇരുപത്തഞ്ചാമതു ഐഎഫ്എഫ്‌കെയുടെ ഫോട്ടോ എഡിറ്റർ ആയി ചലച്ചിത്ര അക്കാഡമിയിൽ ജോജി അൽഫോൻസ് ജോലിയിൽ പ്രവേശിക്കുന്നത് 2020 നവംബർ ഇരുപതിനാണ്.iffk സ്റ്റോറീസ് വെബ്സൈറ്റിന് വേണ്ടി ആറായിരത്തോളം ചിത്രങ്ങൾ തരം തിരിച്ചിരുന്നു, അതിൽ നിന്നും മുന്നൂറു ചിത്രങ്ങൾ ഫോട്ടോ എക്‌സിബിഷന് വേണ്ടി ആർട്ടിസ്റ്റിക് ഡയറക്ടർ ആയ ബീന പോളും അസിസ്റ്റന്റായ നിധിനിനും ജോജിയും കൂടി ഫെബ്രുവരി ഏഴിന് തിരഞ്ഞെടുത്തു. ഫെബ്രുവരി എട്ടിനാണ് സജിത മഠത്തിൽ ഓഫീസിൽ എത്തുന്നത്. ഫോട്ടോ പ്രദർശന ഉദ്ഘാടനം ഫെബ്രുവരി പന്ത്രണ്ടിന് ടാഗോർ ഫെസ്റ്റിവൽ നഗറിൽ നടന്നു. പ്രദർശനത്തിന്റെ ഉൽഘാടന വേളയിൽ സ്വാഗത പ്രാസംഗികയായ സജിത മഠത്തിൽ - ആയിര കണക്കിന് ചിത്രങ്ങളിൽ നിന്നും ശ്രീമതി സജിത മഠത്തിലും ബീനാപോലും കൂടിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തതെന്ന് അവകാശപ്പെട്ടു.
ഫെസ്റ്റിവൽ ഓഫീസിൽ ചെയർമാൻ കമലിന്റെയും ജി സി മെമ്പർ സിബി മലയിലിന്റെയും സാന്നിധ്യത്തിൽ സജിത മഠത്തിലിലിനോട് അവർ ഉദ്ഘാടന വേളയിൽ പറഞ്ഞ അസത്യത്തെകുറിച്ച് ചോദിക്കാൻ ശ്രമിച്ചപ്പോൾ തന്നെ അവർ ബഹളം വെയ്ക്കുകയും സ്ത്രീയെ അപമാനിച്ചു എന്ന തരത്തിൽ വിഷയം മാറ്റുകയുമാണുണ്ടായതെന്ന് ജോജി ആരോപിക്കുന്നു.
പിന്നീട് എറണാകുളത്തെ ഉദ്ഘാടന സമയത്ത് തന്നെ ജോജി തുറിച്ചുനോക്കിയെന്ന് കാട്ടി അക്കാദമി സെക്രട്ടറിക്ക് പരാതി നൽകി. കുറ്റം ചെയ്തില്ലെന്ന് ബോധ്യമുണ്ടെങ്കിലും ചെയർമാനും സെക്രട്ടറിയും ആർട്ടിസ്റ്റിക് ഡയറക്ടറും ആവശ്യപ്പെട്ടത് പ്രകാരം മാപ്പെഴുതി നൽകിയെന്ന് ജോജി പറയുന്നു. സത്രീ സംരക്ഷണ നിമയത്തെ ദുരുപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയപ്പോൾ തലശ്ശേരിക്കും പാലക്കാട്ടേക്കും പോകാൻ കഴിഞ്ഞില്ലെന്നും തൊഴിൽ പരമായി സജിത കാരണം വലിയ നഷ്ടമുണ്ടായെന്നും ഫോട്ടോഗ്രാഫർ ആരോപിക്കുന്നു.
തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ സാബു പ്രവദ അടക്കം പലർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിൻവാതിലിലൂടെ പദവികളിൽ എത്തിപ്പെടുന്ന ഇത്തരം ആളുകളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനം സഹിക്കാവുന്നതിനും അപ്പുറമാണെന്നും ജോജി അൽഫോൻസ് കുറിപ്പിൽ പറയുന്നുണ്ട്.
ജോജി അൽഫോൻസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രിക്കു ഒരു ഫോട്ടോഗ്രാഫറുടെ സങ്കട ഹർജി
ഇരുപത്തഞ്ചാമതു iffk യുടെ ഫോട്ടോ എഡിറ്റർ ആയി ചലച്ചിത്ര അക്കാഡമിയിൽജോലിയിൽ പ്രവേശിക്കുന്നത് 2020 നവംബര് ഇരുപതിനാണ്. എന്നെ ഏല്പിച്ച ഭാരപ്പെട്ട ജോലികൾ ഭംഗിയായും സമയബന്ധിതമായും തീർത്തു കൊടുത്തു.ഒരു ലക്ഷത്തോളം ചിത്രങ്ങളിൽ നിന്നും iffk സ്റ്റോറീസ വെബ്സൈറ്റിന് വേണ്ടി ആറായിരത്തോളം ചിത്രങ്ങൾ തരം തിരിച്ചു.അതിൽ നിന്നും മുന്നൂറു ചിത്രങ്ങൾ ഫോട്ടോ എക്‌സിബിഷന് വേണ്ടി ആർട്ടിസ്റ്റിക് ഡയറക്ടർ ആയ ബീന പോളും അസിസ്റ്റന്റായ നിധിനിനും ജാനും കൂടി ഫെബ്രുവരി ഏഴിന് തിരഞ്ഞെടുത്തു.ഫെബ്രുവരി എട്ടിനാണ് ശ്രീമതി സജിത മഠത്തിൽ ഓഫീസി എത്തുന്നത്. ഫോട്ടോ പ്രദർശന ഉൽഘാടനം ഫെബ്രുവരി പന്ത്രണ്ടിന് ടാഗോർ ഫെസ്റ്റിവൽ നഗറിൽ നടന്നു. പ്രദർശനത്തിന്റെ ഉൽഘാടന വേളയിൽ സ്വാഗത പ്രാസംഗികയായ സജിത മഠത്തിൽ - ആയിര കണക്കിന് ചിത്രങ്ങളിൽ നിന്നും ശ്രീമതി സജിത മഠത്തിലും ബീനാപോലും കൂടിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തതെന്ന് അവകാശപ്പെട്ടു.
ഫെസ്റ്റിവൽ ഓഫീസിൽ ചെയർമാൻ ശ്രീ കമൽ സാറിന്റെയും ജി സി മെമ്പർ ശ്രീ സിബി മലയിൽ സാറിന്റെയും സാന്നിധ്യത്തിൽ ശ്രീമതി സജിത മഠത്തിലിലിനോട് അവർ ഉൽഘാടന വേളയിൽ പറഞ്ഞ അസത്യത്തെകുറിച്ച് ചോദിക്കാൻ ശ്രമിച്ചപ്പോൾ തന്നെ അവർ ബഹളം വെയ്ക്കുകയും സ്ത്രീയെ അപമാനിച്ചു എന്ന തരത്തിൽ വിഷയം മാറ്റുകയുമാണുണ്ടായത്.ഔദ്യോഗികമായി എറണാകുളത്തേക്കു എനിക്ക് ക്ഷണം ഉണ്ടായിരുന്നില്ല.ഞാനും കൂടി പങ്കാളിയായിട്ടുള്ള ഫോട്ടോ എക്‌സിബിഷന്റെയും 25thiffkphotosories websiteന് ഉൽഘാടനത്തിൽ പങ്കെടുന്നത് സന്തോഷകരമായ കാര്യം ആയതുകൊണ്ട് സ്വന്തം ചെലവിൽ എറണാകുളത്തെത്തി.
എറണാകുളത്തു നടന്ന ഫോട്ടോ പ്രദർശനത്തിന്റെ ഉൽഘാടന വേളയിൽ തിരുവനന്തപുരത്തു പറഞ്ഞ അസത്യങ്ങൾ ശ്രീമതി സജിത മഠത്തിൽ തിരുത്തുകയും ആ ജാള്യത മറക്കാൻ വേണ്ടി എനിക്കെതിരെ സെക്രെട്ടറിക്കു പരാതി നൽകുകയും ഉണ്ടായി. പരാതിയിൽ പറഞ്ഞിട്ടുള്ളത് 'ജി സി മെമ്പറെ ആക്ഷേപിച്ചയാൽ ഫെസ്റ്റിവൽ സ്ഥലത്തു വരാൻ പാടില്ല എന്നും എറണാകുളത്തെ ഉൽഘാടന സമയത്തു അവരെ തുറിച്ചു നോക്കി എന്നുമാണ്'.25th iffk വോളന്റീർ ആയ 18 വയസ്സുള്ള മകനുമായാണ് ഉൽഘാടനത്തിൽ പങ്കെടുത്തത്.വീണ്ടും ഒരു കള്ളക്കേസ് വന്നാലോ എന്ന ഭയം കൊണ്ടാണ് വളരെ ദൂരത്തു മാറിയാണ് നിന്നതു.
ഈ പരാതി അസത്യമാണെന്നു അറിയാമായിരുന്നിട്ടും മുപ്പതു വർഷത്തിനുമേൽ പരിചയമുള്ള ശ്രീമതി സജിത മഠത്തിലിന്റെ ആരോഗ്യാവസ്ഥയെയും മനസികാവസ്ഥയെയും പരിഗണിച്ചും ചെയർമാന്റെയും ആർട്ടിസ്റ്റിക് ഡയറക്ടറുടെയും സെക്രട്ടറിയുടെയും അഭ്യർത്ഥനയെ മാനിച്ചും കൂടുതൽ വഴക്കുകളിലും പ്രശ്‌നങ്ങളിലും ചെന്ന് ചേരാൻ താല്പര്യം ഇല്ലാത്തതുകൊണ്ടും പരിഹരിക്കാൻ പറ്റാത്തത്ര പ്രശ്‌നങ്ങൾ വേറെ ഉള്ളതുകൊണ്ടും, സമയം ഇല്ലാത്തതുകൊണ്ടും സെക്രട്ടറിയും ആർട്ടിസ്റ്റിക് ഡയറക്ടറും പറഞ്ഞ പോലെ ക്ഷമാപണം എഴുതി നൽകി.ആ പ്രശ്‌നം അവിടെ അവസാനിച്ചു എന്ന് കരുതി.
ഒരാഴ്ചയായിട്ടും ഒരറിയിപ്പും അക്കാഡമിയിൽ നിന്നും വന്നില്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന അപമാനം എന്നെ വല്ലാതെ മാനസികമായി തളർത്തി. അവസാനം എന്റെ നാട്ടുകാരനായ ശ്രീ പി സി വിഷ്ണുനാഥിന്റെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. എഴുതിയ പരാതി ശ്രീ വിഷ്ണുനാഥിന് കൊടുത്തില്ല. കാരണം നന്നായി നടക്കുന്ന ഒരു ഫെസ്റ്റിവൽ മോശമാക്കാൻ ഒരു അവസരം ഉണ്ടാക്കേണ്ടെണ്ടെന്നു കരുതി. ചെയർമാനോട് ശ്രീ വിഷ്ണുനാഥ് സംസാരിച്ചു..അരമണിക്കൂറിനുള്ളിൽ പ്രശ്‌നം അവസാനിച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ മറുപടി വന്നു..സത്രീ സംരക്ഷണ നിമയത്തെ ദുരുപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയപ്പോൾ തലശ്ശേരിക്കും പാലക്കാട്ടേക്കും പോകാൻ പേടിയായി.പോയില്ല.തൊഴിൽ പരമായി എനിക്കുണ്ടായ നഷ്ട്ം വളരെ വലുതാണ്. കൊറോണ കാലത്തു നടക്കുന്ന ടൂറിങ് ഫെസ്റ്റിവലിന്റെ ചിത്രങ്ങൾ പകർത്താനുള്ള അവസരവും,ഒരുപാടു മനുസ്യരുടെ പോർട്രൈറ്‌സ് പകർത്താനുള്ള അവസരവും നഷ്ടപ്പെട്ടു.
ഒഡേസ പ്രസ്ഥാനത്തിലൂടെ ഫോട്ടോഗ്രഫിയിലേക്കു വന്ന ഞാൻ 1988 ൽ തിരുവനന്തപുരത്തു നടന്ന ആദ്യ ഇഫി മുതൽ തുടർച്ചയായി iffk ൽ പങ്കെടുക്കുന്നു.1998 മുതൽ ഒഫീഷ്യൽ ഫോട്ടോഗ്രാഫറാണ് അല്ലാതെയും ഈ ചരിത്ര നിമിഷങ്ങൾ പകർത്തി വരുന്നു. 2016 കൊച്ചി മുസിരിസ് ബിനാലെയിൽ ഫോട്ടോഗ്രാഫി hod ആയിരുന്നു.ഇന്ത്യാവിഷൻ മുതൽ സോണി എന്റർടൈന്മെന്റ് വരെയുള്ള വിവിധ ചാനലുകളിൽ ക്യാമറമാനേയും ചീഫ് ക്യാമെറാമാനായും പ്രവർത്തിച്ചിരുന്നു.ടി വി ചന്ദ്രൻ ,എം പി സുകുമാരൻ നായർ,വേണു,രാജീവ് വിജയരാഘവൻ മുതൽ രജ്ജീവ് രവി, മഹേഷ് നാരായണൻ വരെയുള്ള വിവിധ തലമുറകളിലെ ചലച്ചിത്രകാരന്മാരുടെ സിനിമകളിലെ സ്റ്റിൽ ഫോട്ടോഗ്രാറായി പ്രവർത്തിച്ചു.
ഇത്രയധികം പ്രവർത്തി പരിചയം ഉള്ളതുകൊണ്ട് തന്നെയാണ് ചലച്ചിത്ര അക്കാഡമി ഫോട്ടോഎഡിറ്റർ തസ്തിക എനിക്ക് നൽകിയത്. കഴിഞ്ഞകാലങ്ങളിൽ നടന്ന ശള്ളസ കളിലും, എനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ സാബു പ്രവദ അടക്കം പലർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിൻവാതിലിലൂടെ പദവികളിൽ എത്തിപ്പെടുന്ന ഇത്തരം ആളുകളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനം സഹിക്കാവുന്നതിനും അപ്പുറമാണ്.
ഇരുപത്തിഅഞ്ചാമതു iffk യിൽ എനിക്കുണ്ടായ സങ്കടങ്ങൾ ബഹുമാനപ്പെട്ട മന്ത്രിയെ അറിയിച്ചതാണ്.ഇനി ഒരാൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവരുതെന്നു ആശിക്കുന്നു.
തുടർന്നും ചലച്ചിത്രഅക്കാഡമിയോട് സഹകരിക്കുന്നതിൽ സന്തോഷമേയുള്ളു
എന്ന്
വിശ്വസ്തതയോടെ
എ ജെ ജോജി
25 2 2021
മറുനാടന് മലയാളി ബ്യൂറോ