- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ സ്‌കൂളുകൾക്കുള്ളിൽ ഫോട്ടോഗ്രാഫുകൾക്ക് വിലക്ക്; നിരോധനം ഏർപ്പെടുത്തിയത് അദ്ധ്യാപകർ കുട്ടികളെ തല്ലുന്ന വീഡിയോകൾ പ്രചരിച്ചതോടെ
ജിദ്ദ: സൗദിയിലെ സ്‌കൂളുകൾക്കുള്ളിൽ ഫോട്ടോഗ്രാഫുകൾക്ക് വിലക്ക്. അദ്ധ്യാപകർ, അഡ്‌മിനിസ്‌ട്രേറ്റർമാർ, മാതാപിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ സ്‌കൂളിനകത്തുനിന്നും ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനാണ് വിദ്യാഭ്യാസ മന്ത്രാലയം നിരോധനം കൊണ്ടുവന്നത്. എല്ലാ പബ്ലിക്ക്, പ്രൈവറ്റ് സ്‌കൂളുകൾക്കും പുതിയ നിരോധനം ബാധകമാണ്. സ്‌കൂളിലെ കാര്യ
ജിദ്ദ: സൗദിയിലെ സ്‌കൂളുകൾക്കുള്ളിൽ ഫോട്ടോഗ്രാഫുകൾക്ക് വിലക്ക്. അദ്ധ്യാപകർ, അഡ്‌മിനിസ്‌ട്രേറ്റർമാർ, മാതാപിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ സ്‌കൂളിനകത്തുനിന്നും ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനാണ് വിദ്യാഭ്യാസ മന്ത്രാലയം നിരോധനം കൊണ്ടുവന്നത്.
എല്ലാ പബ്ലിക്ക്, പ്രൈവറ്റ് സ്‌കൂളുകൾക്കും പുതിയ നിരോധനം ബാധകമാണ്. സ്‌കൂളിലെ കാര്യങ്ങളുടെ ചിത്രങ്ങൾ പകർത്താൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഒരു പരിശീലനം ലഭിച്ച ജീവനക്കാരനെ അതിന്റെയെല്ലാം മേൽനോട്ടം നടത്താൻ വയ്ക്കാവുന്നതാണ്. ഔദ്യോഗിക വിവരങ്ങൾ നോക്കാൻ ഫോട്ടോഗ്രാഫി ഉപയോഗിക്കാവുന്നതാണ്. ഇത് സ്‌കൂളിന്റെ സ്വന്തം ക്യാമറയിൽ മാത്രമേ പകർത്താൻ പാടുള്ളൂ എന്നും നിയമത്തിൽ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
ഈ നിയമം കർശനമായി പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അദ്ധ്യാപകർ വിദ്യാർത്ഥികളെ തല്ലുന്നതായും വഴക്കു പറയുന്നതായുമുള്ള വീഡിയോകളും ഫോട്ടോഗ്രാഫുകളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നടപടി.
15 വർഷങ്ങൾക്ക് മുമ്പു തന്നെ ഈ നിയമം മന്ത്രാലയം ഡ്രാഫ്റ്റ് ചെയ്തിരുന്നു. ക്യാമറകൾ ഘടിപ്പിച്ചുള്ള മൊബൈൽ ഫോണുകൾ രാജ്യത്ത് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതുമുതൽ തന്നെ ഈ നിയമം മന്ത്രാലയം അംഗീകരിച്ചിരുന്നിരുന്നു.എന്നാൽ ഈ നിരോധനത്തോട് വിദ്യാർത്ഥികളും അദ്ധ്യാപകരും സഹകരിച്ചിരുന്നില്ല.