- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിസിഷ്യൻ അസ്സിസ്റ്റന്റ് അന്താരാഷ്ട്രാസമ്മേളനത്തിന് അമ്യതയിൽ തുടക്കം
കൊച്ചി: ഫിസിഷ്യൻ അസ്സിസ്റ്റന്റ്മാരുടെ 12-മതു ദ്വിദിന അന്താരാഷ്ട്രാ സമ്മേളനം അമ്യതയിൽ തുടങ്ങി. അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇന്റർനാഷണൽ അക്കാദമി ഓഫ് ഫിസിഷ്യൻ അസ്സോസിയേറ്റ് എഡ്യുക്കേറ്റേഴ്‌സ് എന്നിവരുടെ സംയുക്ത സഹകരണത്തോടെ ഇന്ത്യൻ അസോസ്സിയേഷൻ ഓഫ് ഫിസിഷ്യൻ അസ്സിസ്റ്റന്റ് ആണ് സമ്മേളനം നടത്തുന്നത് മന്ത്രി കെ.ബാബു
കൊച്ചി: ഫിസിഷ്യൻ അസ്സിസ്റ്റന്റ്മാരുടെ 12-മതു ദ്വിദിന അന്താരാഷ്ട്രാ സമ്മേളനം അമ്യതയിൽ തുടങ്ങി. അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇന്റർനാഷണൽ അക്കാദമി ഓഫ് ഫിസിഷ്യൻ അസ്സോസിയേറ്റ് എഡ്യുക്കേറ്റേഴ്‌സ് എന്നിവരുടെ സംയുക്ത സഹകരണത്തോടെ ഇന്ത്യൻ അസോസ്സിയേഷൻ ഓഫ് ഫിസിഷ്യൻ അസ്സിസ്റ്റന്റ് ആണ് സമ്മേളനം നടത്തുന്നത്
മന്ത്രി കെ.ബാബു സമ്മേളനത്തിന്റെ ഉൽഘാടനം ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ആരോഗ്യ സംരക്ഷണ മേലയിൽ ഫിസിഷ്യൻ അസ്സിസ്റ്റന്റുമാരുടെ ആവശ്യം വർദ്ധിച്ചു വരുന്നതായി മന്ത്രി കെ.ബാബു പറഞ്ഞു. ജനസംഖ്യയിൽ പ്രായാധിക്യം കൂടുന്നതും, ഗുരുതരമായ രോഗങ്ങളുടെ വ്യാപനം, ഡോക്ടർമാരുടെ ക്ഷാമവും ഇതിനു പ്രധാന കാരണങ്ങളാണെന്നും മന്ത്രി പറഞ്ഞു. 2012-2022 കാലയളവിനുള്ളിൽ ഫിസിഷ്യൻ അസിസ്റ്റന്റമാരുടെ തൊഴിലുറപ്പിൽ 38 ശതമാനം വളർച്ചയാണുണ്ടായത്. ഇതു മറ്റേതു തൊഴിലിനേക്കാളും കൂടിയ വളർച്ചാനിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഫിസിഷ്യൻ അസ്സിസ്റ്റന്റിനെക്കുറിച്ചുള്ള ''പേജ്'' (Physician Assistants Generating Excellence) മാഗസിൻ കവിത നാരായൺ NIAHS, MOHFW, Govt. Of India പ്രകാശനം ചെയ്തു.
ബ്രഹ്മചാരി അനഘാമ്യത ചൈതന്യ, മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ, എം.വി തമ്പി ചെയർമാൻ-, IAPACON 2015,, ഐഎപിഎ പ്രസിഡന്റ് ആർ.ശിവകുമാർ, അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ;പ്രതാപൻ നായർ, കവിത നാരായൺ NIAHS, MOHFW, Govt. Of India, സുജിത്‌രാജ്.എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു
ലോകത്തിലെ 5-ലധികം രാജ്യങ്ങളിൽ നിന്നും ഫിസിഷ്യൻ അസ്സിസ്റ്റന്റ് സംഘടനകൾ ഈ അന്താരാഷ്ട്രാ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 600-ലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ദേശീയ, അന്തർദേശീയ തലത്തിലുള്ള പ്രശസ്ത വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംവാദങ്ങൾ, ചർച്ചകൾ, ശിൽപശാലകൾ, ക്വിസുകൾ, പ്രബന്ധാവതരണങ്ങൾ എന്നിവ സമ്മേളനത്തിൽ നടത്തി. മെഡിക്കൽ ഫീൽഡിനെക്കുറിച്ചും, ഫിസിഷ്യൻ അസ്സിസ്റ്റന്റ് പ്രൊഫഷനെക്കുറിച്ചുമുള്ള അറിവുകൾ പങ്കുവയ്ക്കുകയാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം.