പെറുവിലുണ്ടായ പ്രളയക്കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമപ്രവർത്തകയുടെ മുന്നില് വീട്ടമ്മ പന്നിക്കുഞ്ഞിന് മുല കൊടുത്ത് ഏവരെയും സ്തംബ്ധരാക്കി. ലൈവ് ക്യാമറയുടെ മുന്നിൽ വീട്ടമ്മ നടത്തിയ നീക്കത്തിൽ ഞെട്ടിയ ക്യാമറാമാൻ പെട്ടെന്ന് ക്യാമറ മാറ്റുകയും ചെയ്തു. പ്രളയക്കെടുതി തന്റെ ഫാമിനെ എത്തരത്തിലാണ് ബാധിച്ചതെന്ന് മാദ്ധ്യമസംഘത്തോട് വിശദീകരിക്കുന്നതിനിടയിലാണ് സ്ത്രീ അപ്രതീക്ഷിതമായി തന്റെ ഉടുപ്പ് പൊക്കി പന്നിക്കുഞ്ഞിന് മുല കൊടുത്തത്. ശക്തമായ മഴയും വെള്ളപ്പൊക്കവും ഇവിടുത്തെ കൃഷിഫാമുകളെ എത്തരത്തിലാണ് ബാധിച്ചതെന്ന് വ്യക്തമായ വിവരണം വീട്ടമ്മ നൽകിയിരുന്നു. എന്നാൽ ഇതിനിടെ തന്റെ മുല കുടിക്കാനെത്തിയ പന്നിക്കുഞ്ഞിനെ അവഗണിക്കാൻ ഇവർക്കായില്ല. പന്നിക്കുഞ്ഞിനെ തന്റെ വലത് മുലക്കരികിലേക്ക് എടുത്തുയർത്തിയാണ് അവർ മുലയൂട്ടിയിരിക്കുന്നത്.

ഈ ദൃശ്യം അപ്രതീക്ഷിതമായി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് ക്യാമറാമാൻ ക്യാമറ പെട്ടെന്ന് പാൻ ചെയ്യുകയായിരുന്നു. ഈ കാഴ്ച കണ്ട് ഞെട്ടിത്തരിച്ച് നിൽക്കുന്ന കാഴ്ചക്കാരുടെ മുഖം ക്യാമറയിൽ തെളിയുന്നുണ്ട്. പന്നിക്കുഞ്ഞിനെ മുലയൂട്ടാൻ സ്ത്രീ തീരുമാനിച്ചതെന്തുകൊണ്ടാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കടുത്ത പ്രളയം ഇവിടുത്തെ ഭക്ഷ്യ ലഭ്യതയെ ഏത് വിധത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് സ്ത്രീയുടെ ഈ പ്രവർത്തിയിലൂടെ വ്യക്തമായിരിക്കുന്നുവെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. സ്ത്രീയുടെ അസാധാരണമായ പ്രവൃത്തി കണ്ട് അവരോട് ചോദ്യം ചോദിച്ച് കൊണ്ടിരുന്ന റിപ്പോർട്ടർക്ക് പിന്നീട് ഒന്നും മിണ്ടാനായില്ലെന്നാണ് റിപ്പോർട്ട്.

പെറുവിലെ ലിമയിലുള്ള സാൻ ജുവാൻ ഡി ലുറിഗാൻചോയിലാണീ സംഭവം അരങ്ങേറിയിരിക്കുന്നത്. അമേരിക്കൻ ടെലിവിഷനിലൂടെയാണീ കാഴ്ച പകർത്തപ്പെട്ടിരിക്കുന്നത്. സ്ത്രീയുടെ പ്രവർത്തി കണ്ട് ഞെട്ടിപ്പോയ ജേർണലിസ്റ്റ് അവിടെ നിന്നും നടന്ന് നീങ്ങുകയും സമീപത്തെ നദിക്കരയിൽ നിന്നും കാലാവസ്ഥാ കെടുതിയെക്കുറിച്ചുള്ള തന്റെ റിപ്പോർട്ടിങ് തുടരുകയും ചെയ്തിരുന്നു.