- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ട്വിസ്റ്റ്; ചട്ടിപ്പറമ്പ് സ്വദേശി സാനുവിന്റെ മരണം കൊലപാതകമെന്ന് സംശയത്തിൽ പൊലീസ്; അബദ്ധത്തിൽ വെടിപൊട്ടിയെന്ന വാദം വിശ്വാസ യോഗ്യമല്ല; നായാട്ടു സംഘത്തെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ്
മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ദൂരൂഹത തുടരുന്നു. സംഭവം കൊലപാതകമാണെന്ന് സംശയത്തിലാണ് പൊലീസ്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സ്വദേശികളായ അസ്‌കർ അലി, സനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് കഴിഞ്ഞ ദിവസം പന്നിവേട്ടക്കിടെ വെടിയേറ്റ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയപ്പോഴാണ് യുവാവിന് വെടിയേറ്റത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണെന്നും നായാട്ട് സംഘത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിലെ വസ്തുത പുറത്തുവരാൻ വേണ്ടി കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. 304 വകുപ്പിട്ട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story