- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന കൃഷി നശിപ്പിച്ചെങ്കിലെന്ത് പിന്നെ എല്ലാവർഷവും നല്ല വിളവ്; നാട്ടിലിറങ്ങിയ കൊമ്പൻ ഏഴു പേരെ കൊന്നതും നാട്ടുകാർക്ക് ദൈവനിശ്ചയം; കൊലയാളി കൊമ്പനെ മയക്കു വെടിവച്ച് കീഴ്പ്പെടുത്തിയിട്ടും ഭക്തിക്ക് കുറവില്ല; പീലാണ്ടിയെ കാണാൻ കോടനാട് കപ്രിക്കാട് എത്തിയ ഭക്തരുടെ കഥ
പെരുമ്പാവൂർ: ഏഴുപേരുടെ ജീവനെടുത്തെങ്കിലും അവർക്കിപ്പോഴും 'പീലാണ്ടി 'കൺകണ്ട ദൈവമാണ്. കണ്ട് കാഴ്ചകൾ സമർപ്പിച്ച് വണങ്ങുമ്പോൾ കൂട്ടത്തിലെ കുരുന്നുകളടക്കമുള്ളവർ മിഴിനീർ തൂകി അവനോടുള്ള സ്‌നേഹാദരങ്ങൾ ഒരിക്കൽക്കൂടി വ്യക്തമാക്കി. സന്ദർശകർ തന്നെ തങ്ങളുടെ വരവിന്റെ ലക്ഷ്യവും കാര്യകാരണങ്ങളും വിവരിച്ചപ്പോഴാണ് ഇക്കൂട്ടരുടെ പീലാണ്ടി ഭക്തിയുടെ പൊരുൾ കാഴ്ചക്കാരിലേറേപ്പേർക്കും വ്യക്തമായത്. മണ്ണാർക്കാട് ഫോറസ്റ്റ് ഡവലപ്‌മെന്റ് അതോററ്റിയും വനസംക്ഷണ സമിതിയും ചേർന്നാണ് പീലാണ്ടി ഭക്തർക്ക് 'ദർശനം 'സാദ്ധ്യമാക്കിയത്. അമ്മമാരും കുഞ്ഞുങ്ങളും അടങ്ങുന്ന അൻപതോളം പേരാണ് മണ്ണാർക്കാട് നിന്നും കോടനാട് കപ്രിക്കാട് പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ അടച്ച പീലാണ്ടിയെന്ന് തങ്ങൾ ഓമനിച്ച് വിളിച്ചിരുന്ന കൊമ്പനെ കാണാനെത്തിയത്. കൈയിൽ പഴങ്ങളും മനസുനിറയെ സ്‌നേഹവുമായി എത്തിയ ഇവർ ആനക്കൂടിന് സമീപമെത്തിയതോടെ പീലാണ്ടി എന്ന് ഉറക്കെ വിളിച്ച് സന്തോഷം പങ്കിട്ടത് കാണികളിൽ കൗതുകമുണർത്തി. നാൽപ്പത് വയസ്് പിന്നിട്ടിട്ട ഈ കൊലയാളിക്കൊമ്പൻ തങ്ങൾക്ക് പ്രിയ
പെരുമ്പാവൂർ: ഏഴുപേരുടെ ജീവനെടുത്തെങ്കിലും അവർക്കിപ്പോഴും 'പീലാണ്ടി 'കൺകണ്ട ദൈവമാണ്. കണ്ട് കാഴ്ചകൾ സമർപ്പിച്ച് വണങ്ങുമ്പോൾ കൂട്ടത്തിലെ കുരുന്നുകളടക്കമുള്ളവർ മിഴിനീർ തൂകി അവനോടുള്ള സ്‌നേഹാദരങ്ങൾ ഒരിക്കൽക്കൂടി വ്യക്തമാക്കി.
സന്ദർശകർ തന്നെ തങ്ങളുടെ വരവിന്റെ ലക്ഷ്യവും കാര്യകാരണങ്ങളും വിവരിച്ചപ്പോഴാണ് ഇക്കൂട്ടരുടെ പീലാണ്ടി ഭക്തിയുടെ പൊരുൾ കാഴ്ചക്കാരിലേറേപ്പേർക്കും വ്യക്തമായത്. മണ്ണാർക്കാട് ഫോറസ്റ്റ് ഡവലപ്‌മെന്റ് അതോററ്റിയും വനസംക്ഷണ സമിതിയും ചേർന്നാണ് പീലാണ്ടി ഭക്തർക്ക് 'ദർശനം 'സാദ്ധ്യമാക്കിയത്. അമ്മമാരും കുഞ്ഞുങ്ങളും അടങ്ങുന്ന അൻപതോളം പേരാണ് മണ്ണാർക്കാട് നിന്നും കോടനാട് കപ്രിക്കാട് പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ അടച്ച പീലാണ്ടിയെന്ന് തങ്ങൾ ഓമനിച്ച് വിളിച്ചിരുന്ന കൊമ്പനെ കാണാനെത്തിയത്.
കൈയിൽ പഴങ്ങളും മനസുനിറയെ സ്‌നേഹവുമായി എത്തിയ ഇവർ ആനക്കൂടിന് സമീപമെത്തിയതോടെ പീലാണ്ടി എന്ന് ഉറക്കെ വിളിച്ച് സന്തോഷം പങ്കിട്ടത് കാണികളിൽ കൗതുകമുണർത്തി. നാൽപ്പത് വയസ്് പിന്നിട്ടിട്ട ഈ കൊലയാളിക്കൊമ്പൻ തങ്ങൾക്ക് പ്രിയപ്പെട്ട പീലാണ്ടിയായതിന് പിന്നിലെ ചരിത്രം ഇക്കൂട്ടർ പങ്കിട്ടപ്പോഴാണ് ഇവരുടെ സ്‌നേഹപ്രകടനത്തിന്റെ ആഴവും പരപ്പും കൂടുതൽ വ്യക്തമായത്.
ഇവരുടെ മനസ്സിൽ ഇപ്പോഴും തങ്ങളുടെ കഷ്ടതകൾ നീക്കിയിരുന്ന ദൈവമാണ് പീലാണ്ടി. വർഷങ്ങൾക്ക് മുമ്പ് കൂട്ടം തെറ്റി നാട്ടിലെത്തിയ കൊമ്പൻ കൃഷികൾ അപ്പാടെ നശിപ്പിക്കുക പതിവായിരുന്നു. കൃഷിക്കാർ പടക്കം പൊട്ടിച്ചും കല്ലെറിഞ്ഞും ആനയെ തിരികെ കാട്ടിലേക്ക് അയച്ചശേഷം വീണ്ടും കൃഷിയിറക്കും. ഈയവസരത്തിൽ ഒരിക്കലും ലഭിക്കാത്തത്ര വിളവ് നേരത്തെ കൃഷി നശിച്ച കർഷകർക്ക് ലഭിക്കാനും തുടങ്ങി.
ഇത് പിന്നെ തുടർക്കഥയായി. വിളവ് മെച്ചപ്പെട്ടതിന് കാരണം നേരത്തെ ആന കൃഷിയിടത്തിലെത്തിയതാണെന്ന വിശ്വാസം കർഷകരുടെ മനസ്സിൽ ഏങ്ങിനെയൊ ഇടംപിടിച്ചു. പിന്നെ കൊലകൊമ്പനോടുള്ള ഇവരുടെ ഭയം ആരാധനയായി. കൊമ്പന് വേണ്ടെതെല്ലാം സമർപ്പിക്കുന്നതിനായി പിന്നെ ഇവർക്കിടിൽ മത്സരമായി. ഇതിനിടിയിൽ എപ്പഴോ ഇവന് പീലാണ്ടിയെന്ന പേരും വീണു. നാട്ടിലിറങ്ങിയ പീലാണ്ടി ഏഴുപേരെ കൊന്നത് ദൈവ നിശ്ചയമെന്ന് വിശ്വസിക്കുന്നവരാണ് ഇവർ.
എന്നാൽ ഈ വാദങ്ങളും കഥകളും വനംവകുപ്പ് ചെവിക്കൊണ്ടില്ല. കൊലയാളിയായ കൊമ്പനെ മയക്കു വെടിവച്ച് കീഴ്‌പ്പെടുത്തിയപ്പോഴും വഹനത്തിൽ കയറ്റി കൊണ്ടുപോയപ്പോഴും മണ്ണാർക്കാടുകാർ തടഞ്ഞിരുന്നു.ഇത് വകവയ്ക്കാതെ വനംവകുപ്പധികൃതർ കൊമ്പനെ കപ്രക്കാടെത്തിച്ച് കൂട്ടിലടച്ചു.
പിന്നീട് മണ്ണാർക്കാടുകാരുടെ ശ്രമം പീലാണ്ടിയെ വീണ്ടും കാണാനായിരുന്നു. നിരവധി അപേക്ഷകൾക്ക് ഒടുവിൽ അത് സാധിച്ചു. ആറ് മാസത്തിനുശേഷം ഇന്നലെ കപ്രിക്കാടെത്തിയവർ പീലാണ്ടിയെ കണ്ടു. ഉച്ചക്ക് രണ്ടരയോടെ പാലക്കാട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അൻപതോളം പേരാണ് എത്തിയത്.
അപകടകാരിയായതിനാൽ അടുത്തേക്ക് പോകാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല.എങ്കിലും ദൂരെ നിന്ന് അവർ പീലാണ്ടിയുടെ വിശേഷങ്ങൾ തിരക്കി.സ്‌നേഹം പങ്കിട്ടു.വീണ്ടും വരാം എന്നറിയിച്ച് കൈവീശി തിരിഞ്ഞുനടക്കുമ്പോൾ എല്ലാവരുടെയും മുഖത്ത് മുറ്റിനിന്നത് ശോകഭാവം.ഇവരുടെ പ്രാത്ഥനിൽ എന്നും പീലാണ്ടി ഉണ്ട്. രക്ഷയ്ക്കായി പീലാണ്ടി ഇനിയും 'അവതരിക്കുമെന്ന്'തന്നെയാണ് ഇവരുടെ ഉറച്ച വിശ്വാസം.