- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളത്തെ ഭക്തനും ബിജെപി അനുഭാവിയും; ദർശനത്തിന് പോയത് ശബരിമലയെ സംരക്ഷിക്കുയെന്ന ബോർഡ് ബൈക്കിൽ തൂക്കിയും; അടിച്ചോടിച്ച ശിവദാസൻ മരിച്ചത് മർദ്ദനമേറ്റ് തന്നെന്നും ശ്രീധരൻ പിള്ള; മോപ്പഡിൽ പോയ ആളെ കാണാനില്ലെന്ന് പരാതിപ്പെട്ടിട്ടും അന്വേഷിക്കാത്തതും ദുരൂഹമെന്നും ബിജെപി അധ്യക്ഷൻ മറുനാടനോട്; കമ്പകത്തുംവളവിലെ ഭക്തന്റെ മരണം ചർച്ചയാക്കാൻ പരിവാറുകാർ; ഹർത്താലും പൂർണ്ണം; വ്യാജ പ്രചരണത്തിനെതിരെ കരുതലോടെ നടപടിയെന്ന് എസ് പി; അട്ടചിത്തിരയ്ക്ക് മുമ്പേ വിവാദം
കൊച്ചി: പന്തളം: ശബരിമല ദർശനത്തിനുപോയി കാണാതായയാളുടെ മൃതദേഹം നിലയ്ക്കലിനടുത്തുള്ള കമ്പകത്തുംവളവിന് സമീപം കണ്ടെത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ ഉറച്ച് ബിജെപി. ലോട്ടറി വ്യാപാരിയായ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസന്റെ(60) മൃതദേഹവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമാണ് വ്യാഴാഴ്ച വൈകീട്ട് റോഡിനുസമീപമുള്ള താഴ്ചയിൽ കണ്ടെത്തിയത്. ശിവദാസന്റെ ദുരൂഹമരണത്തിൽ ബിജെപി പത്തനംതിട്ടയിൽ ഹർത്താൽ നടത്തുകയാണ്. പൊലീസ് തന്നെയാണ് ശിവദാസനെ കൊന്നതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബിജെപി. ശബരിമല ഈ മാസം അഞ്ചിന് വീണ്ടും തുറക്കും. അട്ട ചിത്തിരയ്ക്കാണ് നട തുറക്കുന്നത്. ആറിന് നട അടയ്ക്കും. അന്ന് സ്ത്രീകളെത്തിയാൽ കരുതലോടെ കയറ്റി വിടാൻ പൊലീസിൽ സമ്മർദ്ദമുണ്ട്. എങ്ങനേയും യുവതികളെ തടയാനാണ് സംഘപരിവാറുകാരുടെ തീരുമാനം. ഇതിനിടെയാണ് ശിവദാസന്റെ അസ്വാഭാവിക മരണമെത്തുന്നത്. ഇതിലെ അസ്വാഭാവികത പരമാവധി ചർച്ചയാക്കാനാണ് ബിജെപിയുടെ നിലപാട്. പൊലീസ് ശിവദാസനെ കൈകാര്യം ചെയ്തുവെന്ന് വരുത്താനാണ് നീക്കം. എന്നാൽ ഇത് തെറ്റാണെന്നും കലാമുണ്ടാക്കാ
കൊച്ചി: പന്തളം: ശബരിമല ദർശനത്തിനുപോയി കാണാതായയാളുടെ മൃതദേഹം നിലയ്ക്കലിനടുത്തുള്ള കമ്പകത്തുംവളവിന് സമീപം കണ്ടെത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ ഉറച്ച് ബിജെപി. ലോട്ടറി വ്യാപാരിയായ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസന്റെ(60) മൃതദേഹവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമാണ് വ്യാഴാഴ്ച വൈകീട്ട് റോഡിനുസമീപമുള്ള താഴ്ചയിൽ കണ്ടെത്തിയത്. ശിവദാസന്റെ ദുരൂഹമരണത്തിൽ ബിജെപി പത്തനംതിട്ടയിൽ ഹർത്താൽ നടത്തുകയാണ്. പൊലീസ് തന്നെയാണ് ശിവദാസനെ കൊന്നതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബിജെപി.
ശബരിമല ഈ മാസം അഞ്ചിന് വീണ്ടും തുറക്കും. അട്ട ചിത്തിരയ്ക്കാണ് നട തുറക്കുന്നത്. ആറിന് നട അടയ്ക്കും. അന്ന് സ്ത്രീകളെത്തിയാൽ കരുതലോടെ കയറ്റി വിടാൻ പൊലീസിൽ സമ്മർദ്ദമുണ്ട്. എങ്ങനേയും യുവതികളെ തടയാനാണ് സംഘപരിവാറുകാരുടെ തീരുമാനം. ഇതിനിടെയാണ് ശിവദാസന്റെ അസ്വാഭാവിക മരണമെത്തുന്നത്. ഇതിലെ അസ്വാഭാവികത പരമാവധി ചർച്ചയാക്കാനാണ് ബിജെപിയുടെ നിലപാട്. പൊലീസ് ശിവദാസനെ കൈകാര്യം ചെയ്തുവെന്ന് വരുത്താനാണ് നീക്കം. എന്നാൽ ഇത് തെറ്റാണെന്നും കലാമുണ്ടാക്കാനാണ് നീക്കമെന്നും പൊലീസും പറയുന്നു. ഇതോടെ ആട്ട ചിത്തരയ്ക്ക് നട തുറക്കുമുമ്പേ ശബരിമലയിൽ പുതിയ വിവാദം കത്തിപടരുകയാണ്.
ശിവദാസന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള ആരോപിക്കുന്നത്. പൊലീസ് ലാത്തിച്ചാർജ് നടന്നപ്പോഴും തുടർന്നുള്ള ദിവസങ്ങളിലും ഒറ്റയാളെപ്പോലും ശബരിമലയിലേക്ക് കടത്തിവിടാതെ അടിച്ചോടിക്കുകയായിരുന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ആരോപിക്കുന്നത്. അങ്ങനെ അടിച്ചോടിക്കപ്പെട്ട അവസ്ഥയിലാണ് അദ്ദേഹം മർദനമേറ്റ് അവിടെ വീണ് മരിച്ചതാണ്. പരാതി കൊടുത്ത് ഇത്രയും ദിവസമായിട്ടും ഒന്നന്വേഷിക്കാൻ പോലും പൊലീസിന് സാധിച്ചിട്ടില്ല. ശബരിമലയിലേക്ക് പോയൊരാൾ, മോപ്പഡിൽ പോയൊരാൾ കാണാതായതിനെക്കുറിച്ച് പരാതി കൊടുത്തിട്ട് ഡെഡ് ബോഡി പോലും ഇത്രയും ദിവസമായി അവർക്ക് കണ്ടെത്താനായില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് ശ്രീധരൻ പിള്ള മറുനാടനോട് പറഞ്ഞു.
ശിവദാസന്റെ മരണം സംശയത്തിന്റെ കരിനിഴലിലാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ബൈക്കിൽ ശബരിമല സംരക്ഷിക്കുക എന്ന ബോർഡ് വച്ചാണ് പോയത്. ആ നിലയ്ക്ക് ലോട്ടറിയും മറ്റും വിറ്റ് നടക്കുന്നയാളാണ്. പന്തളത്തെ ശരിയായ ഭക്തനാണ്, ബിജെപി അനുഭാവിയാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ എല്ലാ സാഹചര്യത്തെളിവുകളും പറയുന്നത് പൊലീസ് നടത്തിയ കൊലപാതകമാണ്, മർദനമാണ്, മർദനം കൊണ്ട് നടത്തിയ മരണമാണ് എന്നാണ്. അതുകൊണ്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
17, 18 തീയതികളിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. കാരണം അന്ന് സിപിഐഎം ആസൂത്രിതമായി നടത്തിയ അക്രമമാണ് അന്നുണ്ടായത്. നിലയ്ക്കലില്ലാതെ വേറെ എവിടെയും അക്രമം നടന്നിട്ടില്ല. അതിന്റെ പേരിലാണല്ലോ രാജ്യവ്യാപകമായി ശബരിമലയ്ക്കെതിരേ പ്രചാരണമുണ്ടായത്. ശിവദാസന്റെ ജീവൻ നഷ്ടപ്പെട്ടത്, കൊയിലാണ്ടിയിൽ ഗുരുസ്വാമി ആത്മഹത്യ ചെയതത് ഇതൊക്കെ മുഖ്യമന്ത്രിയുടെ കണ്ണ് തുറപ്പിക്കണമെന്നാണ് പറയാനുള്ളത്-ശ്രീധരൻ പിള്ള പറയുന്നു.
19 നൊക്കെ അവിടെ മർദനങ്ങൾ നടക്കുന്നുണ്ട്. പൊലീസിന്റെ അക്രമം നടക്കുന്നുണ്ടല്ലോ അവിടെ. രാഷ്ട്രീയ എതിരാളികളെ അടിച്ചൊതുക്കാനാണല്ലോ അന്നവർ ശ്രമിച്ചത്. അതിനിടെ ശബരിമല സംരക്ഷണ ബോർഡുമായി വന്ന ശിവദാസനെ അവർ അടിച്ചോടിച്ചിട്ടുണ്ടാകും. അങ്ങനെ മരിച്ചിട്ടുണ്ടാകും. അന്വേഷിക്കട്ടെ, ജുഡീഷ്യൽ അന്വേഷണം വരട്ടെ. ഈ സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ലെന്ന് പിള്ള കുട്ടിച്ചേർത്തു.
ശിവദാസൻ ഒക്ടോബർ 18-ന് രാവിലെ സ്‌കൂട്ടറിൽ ശബരിമലയിലേക്ക് പോയതായി ബന്ധുക്കൾ പരാതിയിൽ പറയുന്നു. എല്ലാ മലയാളമാസവും ഒന്നാംതീയതി ശബരിമലയ്ക്ക് പോകാറുള്ളതാണെന്നും അവർ പറഞ്ഞു. മടങ്ങിയെത്താതിരുന്നതിനെത്തുടർന്ന് 21-ന് പമ്പ, പെരുനാട്, നിലയ്ക്കൽ പൊലീസ് സ്റ്റേഷനുകളിലും 24-ന് പന്തളം പൊലീസ് സ്റ്റേഷനിലും പരാതി നൽകി. മൃതദേഹം വെള്ളിയാഴ്ച രാവിലെ പുറത്തെടുക്കും. ഭാര്യ: ലളിത. മകൻ: ശരത്.
ശിവദാസൻ മരിച്ചത് നിലയ്ക്കലിലെ പൊലീസ് നടപടികൾക്കിടെയാണെന്നും മരണവിവരം ഉദ്യോഗസ്ഥർ മറച്ചുവെയ്ക്കുകയായിരുന്നെന്നും ശബരിമല കർമസമിതിയും ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പത്തനംതിട്ട ജില്ലയിൽ സംഘപരിവാർ സംഘടനകൾ വെള്ളിയാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ നടത്തുന്നത്. എന്നാൽ, പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 18-ന് ശബരിമല ദർശനം പൂർത്തിയാക്കിയശേഷം ശിവദാസൻ വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നതായി വിവരമുണ്ട്. മറ്റ് കാര്യങ്ങൾ മൃതദേഹം പുറത്തെടുത്ത ശേഷം വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു.