- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാട്സാപ്പ് വഴി സൗഹൃദം സ്ഥാപിച്ച യുവതിയെ കാണാനെത്തിയ പൈലറ്റ് കണ്ടത് നൈജീരിയൻ സ്വദേശിയായ 26കാരനെ; ഹണിട്രാപ്പ് സംഘത്തിന്റെ കയ്യിൽ പെട്ട് 47കാരന് നഷ്ടമായത് നാല് ലക്ഷം രൂപയോളം
ദുബായ്: ദുബായ് പൈലറ്റിന്റെ പണം അപഹരിച്ച ഹണിട്രാപ്പ് സംഘം പിടിയിൽ. നൈജീരിയൻ സ്വദേശിയായ 26കാരനാണ് യുവതിയെന്ന വ്യാജേന തുർക്കി പൗരനായ പൈലറ്റുമായി വാട്സാപ്പ് വഴി സൗഹൃദം സ്ഥാപിച്ചതും പിന്നീട് ഡേറ്റിംഗിനായി വിളിച്ച് പണം തട്ടിയെടുത്തതും. 19,454 ദിർഹമാണ് പൈലറ്റിന് ഇതുവഴി നഷ്ടമായത്.
അമേരിക്കൻ യുവതിയാണെന്ന വ്യാജേനയാണ് പൈലറ്റുമായി യുവാവ് ബന്ധം സ്ഥാപിച്ചത്. നേരിൽ കണ്ട് സംസാരിക്കാനും ചായ കുടിക്കാനുമായി യുവതി എന്ന് പരിചയപ്പെടുത്തിയ ആൾ തന്നെ ക്ഷണിക്കുകയായിരുന്നെന്ന് 47കാരനായ പൈലറ്റ് പറഞ്ഞു. യുവതിയെ കാണാനായി പൈലറ്റ് അവർ പറഞ്ഞ അപ്പാർട്ട്‌മെന്റിലെത്തി. ഒരു സ്ത്രീയാണ് വാതിൽ തുറന്നത്. താൻ കാണാൻ വന്ന യുവതി അകത്തിരിപ്പുണ്ടെന്ന് ഇവർ പൈലറ്റിനോട് പറഞ്ഞു. തുടർന്ന് പൈലറ്റിനെ അകത്തേക്ക് ക്ഷണിച്ച ശേഷം സ്ത്രീ വാതിലടച്ചു.അകത്തെത്തിയ തന്നെ നാല് പുരുഷന്മാരും നാല് സ്ത്രീകളും ചേർന്ന് ആക്രമിക്കുകയായിരുന്നെന്ന് പരാതിക്കാരനായ പൈലറ്റ് പറഞ്ഞു.
ഇവർ സംഘം ചേർന്ന് മർദ്ദിച്ചെന്നും നഗ്‌നനാക്കിയെന്നും പൈലറ്റ് കൂട്ടിച്ചേർത്തു. ഇതിന് പുറമെ ഇവർ തന്റെ മൊബൈൽ ഫോൺ കൈക്കലാക്കിയെന്നും ഇയാൾ വ്യക്തമാക്കി. ചൂടാക്കിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദ്ദിക്കുമെന്ന് ഇവരിലൊരു സ്ത്രീ ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് അവരാവശ്യപ്പെട്ട ബാങ്ക് കാർഡിന്റെ പിൻ നമ്പർ പൈലറ്റ് വെളിപ്പെടുത്തി. ബാങ്ക് കാർഡുപയോഗിച്ച് 19,454 ദിർഹം കവർന്ന പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.ഫ്ലാറ്റിലെ ഒരു മുറിയിൽ പൈലറ്റിനെ ഇരുത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു.
പിന്നീട് ഇവിടെ നിന്നും പുറത്തിറങ്ങിയ പൈലറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഘത്തിലെ നാലുപേരെ ഇയാൾ തിരിച്ചറിഞ്ഞു. അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി പണം തട്ടിയെടുക്കാൻ പദ്ധതിയിട്ടിരുന്നെന്ന് നാലുപേർ കുറ്റസമ്മതം നടത്തിയതായാണ് റിപ്പോർട്ട്. മറ്റ് കൂട്ടാളികൾക്ക് കോടതി മൂന്നുവർഷം തടവുശിക്ഷയും പിഴയും നാടുകടത്തലും വിധിച്ചു. പ്രധാന പ്രതി കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെയുള്ള വിധി നവംബർ 30ന് പ്രഖ്യാപിക്കും.
മറുനാടന് ഡെസ്ക്