കൊച്ചി: ബാർ കോഴ കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച കോടതിയുടെ നടപടി ശരിയെന്ന് പിണറായി പറഞ്ഞു. കോഴ കേസിന്റെ അന്വേഷണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എൽ.ഡി.എഫ് നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാട് വിലിജൻസ് കോടതി ശരിവെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫ് നേതൃത്വം അറിയാതെ എൻ. ശങ്കർ റെഡ്ഡി കേസ് അട്ടിമറിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. യു.ഡി.എഫ് വിട്ടതു കൊണ്ട് മാണിക്ക് എൽ.ഡി.എഫിൽ നിന്ന് സഹായം ലഭിക്കില്ലെന്നും കാനം പറഞ്ഞു.