- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മുകാരനാണ് ക്ഷേത്രഭരണത്തിലെങ്കിലും സ്ഥിതി ചെയ്യുന്നത് പാർട്ടി ഗ്രാമത്തിൽ ആണെങ്കിലും കന്നിമൂല ഗണപതിക്ക് പെണ്ണുങ്ങളെ കണ്ടുകൂടാ; കല്യാശേരി കീച്ചേരിയിൽ സിപിഎമ്മുകാർ ഭാരവാഹികളായ പാലോട്ടുകാവ് ക്ഷേത്രത്തിൽ സ്ത്രീകൾക്ക് സമ്പൂർണ വിലക്ക്: പുരോഗമനത്തിന്റെ പേരിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്നുപറയുന്ന പിണറായി വിജയനും സിപിഎമ്മുകാരും കണ്ണൂരിൽ ആദ്യം സ്ത്രീകളെ കയറ്റട്ടെ!
കണ്ണൂർ: എല്ലാവർക്കും തുല്യനീതിയും അവസരവും. ഭരണഘടനയോടുള്ള അലഞ്ചലമായ കൂറ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അഭിമാനം കൊള്ളുന്നവർ. ജില്ലകൾ തോറും നടന്ന് ഇതൊക്കെ പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎമ്മിനും ഇതൊന്നും പ്രവൃത്തിയിൽ വരണമെന്നില്ല. അല്ലെങ്കിൽ സ്വന്തം കാര്യം വരുമ്പോൾ നേരേ മറിച്ചാണ് കാര്യങ്ങൾ. ശബരിമല യുവതീപ്രവേശനത്തിൽ, കോടതി വിധി നടപ്പാക്കുമെന്ന് ആണയിടുന്ന സിപിഎം. പാർട്ടി ഭരിക്കുന്ന ക്ഷേത്രത്തിൽ സ്ത്രീകളെ ഏഴയലത്തും പോലും അടുപ്പിക്കില്ല.കണ്ണൂരിലെ പാർട്ടി ഗ്രാമമായ കല്യാശേരി, കീച്ചേരിയിൽ സിപിഎമ്മുകാർ ഭാരവാഹികളായ പാലോട്ടുകാവ് ക്ഷേത്രവളപ്പിലാണു സ്ത്രീകൾക്കു സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിൽ 10-നും 50-നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കാണു വിലക്കെങ്കിൽ, പാലോട്ടുകാവിൽ ഒരുപ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനമില്ല. ശബരിമലയിൽ അയ്യപ്പൻ ബ്രഹ്മചാരിയായതിനാലാണു യുവതികളെ തടയുന്നതെങ്കിൽ പാലോട്ടുകാവിൽ കന്നിമൂല ഗണപതിക്കാണു സ്ത്രീസാന്നിധ്യം അഹിതമെന്ന
കണ്ണൂർ: എല്ലാവർക്കും തുല്യനീതിയും അവസരവും. ഭരണഘടനയോടുള്ള അലഞ്ചലമായ കൂറ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അഭിമാനം കൊള്ളുന്നവർ. ജില്ലകൾ തോറും നടന്ന് ഇതൊക്കെ പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎമ്മിനും ഇതൊന്നും പ്രവൃത്തിയിൽ വരണമെന്നില്ല. അല്ലെങ്കിൽ സ്വന്തം കാര്യം വരുമ്പോൾ നേരേ മറിച്ചാണ് കാര്യങ്ങൾ. ശബരിമല യുവതീപ്രവേശനത്തിൽ, കോടതി വിധി നടപ്പാക്കുമെന്ന് ആണയിടുന്ന സിപിഎം. പാർട്ടി ഭരിക്കുന്ന ക്ഷേത്രത്തിൽ സ്ത്രീകളെ ഏഴയലത്തും പോലും അടുപ്പിക്കില്ല.കണ്ണൂരിലെ പാർട്ടി ഗ്രാമമായ കല്യാശേരി, കീച്ചേരിയിൽ സിപിഎമ്മുകാർ ഭാരവാഹികളായ പാലോട്ടുകാവ് ക്ഷേത്രവളപ്പിലാണു സ്ത്രീകൾക്കു സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ശബരിമലയിൽ 10-നും 50-നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കാണു വിലക്കെങ്കിൽ, പാലോട്ടുകാവിൽ ഒരുപ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനമില്ല. ശബരിമലയിൽ അയ്യപ്പൻ ബ്രഹ്മചാരിയായതിനാലാണു യുവതികളെ തടയുന്നതെങ്കിൽ പാലോട്ടുകാവിൽ കന്നിമൂല ഗണപതിക്കാണു സ്ത്രീസാന്നിധ്യം അഹിതമെന്നു വിശ്വാസികൾ കരുതുന്നത്.
പാലോട്ടുകാവിൽ അവസാന വാക്ക് സിപിഎം
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒട്ടേറെ പാലോട്ടുകാവ് ക്ഷേത്രങ്ങളുണ്ടെങ്കിലും കീച്ചേരിയിലെ കാവിൽ സിപിഎമ്മാണ് അവസാനവാക്ക്. വിഷു മുതൽ ഏഴുദിവസം മാത്രം നിത്യപൂജയുള്ള ഇവിടെ സ്ത്രീകൾ പ്രവേശിക്കാനേ പാടില്ലെന്നാണ് ആചാരം. വിശാലമായ വയൽക്കരയിൽ സ്ഥിതിചെയ്യുന്ന കാവിൽ പാലോട്ട് െദെവത്താർ, അങ്കക്കാരൻ, പഞ്ചുരുളി, കുണ്ഡോറ ചാമുണ്ഡി തുടങ്ങി നിരവധി തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. കാന മഠത്തിൽ, കപ്പച്ചേരി, നമ്പിടി, തച്ചോളി എന്നീ തിയ്യ തറവാട്ടുകാരുടേതായിരുന്ന പാലോട്ടുകാവ് ഇപ്പോൾ ക്ഷേത്രസമിതിയുടെ ഭരണത്തിലാണ്. ക്ഷേത്രസമിതിയാകട്ടെ സിപിഎമ്മിന്റെ അധീനതയിലും.
അന്തിത്തിരിയൻ (ആചാരസ്ഥാനീയൻ) എന്ന ഈഴവസമുദായക്കാരാണ് ഇവിടെ ശാന്തിക്കാർ. കണ്ണൂർ കാസർഗോഡ് ജില്ലകളിലായി ആറു പാലോട്ടുകാവുകളാണുള്ളത്. കണ്ണൂർ, അഴീക്കോട് പാലോട്ടുകാവിനാണു പ്രഥമസ്ഥാനം. പാലോട്ട് മൂർത്തിയുടെ ആരൂഢസ്ഥാനവും അഴീക്കോട്ടെ കാവാണ്. തെക്കുമ്പാട്, കീച്ചേരി, അതിയടം, കുഞ്ഞിമംഗലം മല്ലിയോട്ട്, നീലേശ്വരം തട്ടാശ്ശേരി എന്നിവയാണു മറ്റു പാലോട്ടുകാവുകൾ. ഇതിൽ, കാസർഗോഡ് നീലേശ്വരത്തുള്ള തട്ടാശ്ശേരി കാവിൽ വിശ്വകർമജരാണ് ഊരാണ്മക്കാർ. മറ്റു കാവുകൾ തിയ്യ തറവാട്ടുകാരുടെ ഊരാണ്മയിലാണ്. പാലാഴിക്കോട്ടു െദെവമാണു പാലോട്ട് െദെവമെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. അനന്തശായിയായ മഹാവിഷ്ണുവിന്റെ പൊൻകിരീടം അഴീക്കോട്ട് വന്നുചേർന്നതിനേത്തുടർന്നാണ് ആ കിരീടം ധരിച്ച്, പാലോട്ട് െദെവമെന്ന കൽപ്പനയിൽ ആരാധന തുടങ്ങിയതെന്നാണ് ഐതിഹ്യം.
കീച്ചേരിയിൽ ഉത്സവത്തിന് ഏഴുദിവസവും പാലോട്ടുെദെവവും അങ്കക്കാരനും കെട്ടിയാടും. ഏഴാംനാൾ പൂർണരൂപത്തിലുള്ള െദെവത്താറീശ്വരൻ പുറപ്പെടും. അങ്കക്കാരനെക്കൂടാതെ ഏഴാംനാൾ കുണ്ടോറ ചാമുണ്ഡിയേയും കുറത്തിയമ്മയേയും കെട്ടിയാടിക്കും. ഭക്തർ തിരുമുറ്റത്തു ദൈവക്കോലങ്ങളെ തൊഴുമ്പോൾ സ്ത്രീകൾക്കു മതിലിനു പുറത്താണു സ്ഥാനം. ഈ ആചാരം വർഷങ്ങളായി തുടരുന്നു.
പ്രവേശനവിലക്കിന് ന്യായം ഇങ്ങനെ
ക്ഷേത്രക്കുളത്തിൽ ഇറങ്ങാനും സ്ത്രീകൾക്ക് അവകാശമില്ല. കന്നിമൂലയിൽ ഗണപതി സ്ഥാനമായതിനാലാണു കാവിൽ സ്ത്രീകൾക്കു പ്രവേശനമില്ലാത്തതത്രേ. സംഘപരിവാറിന്റെ സ്വാധീനം ചെറുക്കാൻ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ക്ഷേത്രങ്ങളിൽ സിപിഎം. ഇടപെടൽ ശക്തമാണ്. മുമ്പ് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കു സിപിഎമ്മിൽ വിലക്കുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വിശ്വാസികളെ വശത്താക്കാൻ ആചാരങ്ങളോടു ചേർന്നുനിന്ന് ക്ഷേത്രഭരണം െകെയടക്കുകയാണു പാർട്ടി രീതി.
സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിന് എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് എതിരാണ് സർക്കാരെന്ന് പറയുന്ന പിണറായിയും, സാമൂഹിക നീതി ഉറപ്പു വരുത്തുകയാണ് പാർട്ടി നയമെന്ന് ആവർത്തിക്കുകയും ചെയ്യുന്ന കോടിയേരിയും ഇതൊന്നും അറിഞ്ഞ മട്ടുകാണിക്കുന്നില്ല. സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്നും, ഹിന്ദു മത ആചാരത്തിൽ വിശ്വസിക്കുന്നവർക്ക് പ്രായ വ്യത്യാസമില്ലാതെ ആരാധന നടത്താൻ അനുവദിക്കണമെന്നും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയവരാണ് പാലോട്ടുകാവിൽ വിചിത്രമായ ആചാരം പിന്തുടരുന്നത്.