ന്യൂഡൽഹി: വി എസ് അച്യുതാനന്ദനും പിണറായി വിജയനും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ. ഏകകണ്ഠമായാണു പിബി തീരുമാനമെന്നാണു സൂചന. നിർദ്ദേശം സംസ്ഥാന ഘടകത്തെ അറിയിക്കും. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയറ്റിൽ പിബിയിൽ നിന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ് ആർ രാമചന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുക്കും.