- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2018 സെപ്റ്റംബർ 2ന് അമേരിക്കയിലെ മയോ ക്ലീനിക്കിൽ ചികിൽസയ്ക്ക് പോയി; 9ന് സെക്രട്ടറിയേറ്റിലുള്ള അപ്രധാന ഫയലിൽ ഒപ്പിട്ടിരിക്കുന്നതും മുഖ്യമന്ത്രി! അതീവ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ; ഫയലിലെ ഒപ്പ് ഡിജിറ്റൽ അല്ലെന്നും വെളിപ്പെടുത്തൽ; ഉയർത്തുന്നത് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നവർ സെക്രട്ടറിയേറ്റിലുണ്ടെന്ന ചർച്ച; ഈ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത് മൂന്നിന് മാത്രം; കേരളം ഭരിക്കുന്നത് പിണറായി വ്യാജനെന്ന് ബിജെപി
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് രാജിവയ്ക്കാൻ പറ്റിയ ദിവസം ഇന്നാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. പിന്നാലെ മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന ആരോപണവുമായി സന്ദീപ് വാര്യർ എത്തി. ഗുരുതരമായ ആരോപണമാണ് സന്ദീപ് വാര്യർ ഉയർത്തിയത്.
2018 സെപ്റ്റംബർ 2ന് അമേരിക്കയിലെ മയോ ക്ലീനിക്കിൽ ചികിൽസയ്ക്ക് പോയെന്നും എന്നാൽ 9ന് സെക്രട്ടറിയേറ്റിലുള്ള അപ്രധാന ഫയിൽ ഒപ്പിട്ടിരിക്കുന്നത് മുഖ്യമന്ത്രി ആണെന്നും സന്ദീപ് വാര്യർ ആരോപിച്ചു. ഫയലിലെ ഒപ്പ് ഡിജിറ്റൽ അല്ലെന്നും വെളിപ്പെടുത്തൽ. ഉയർത്തുന്നത് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നവർ സെക്രട്ടറിയേറ്റിലുണ്ടെന്ന ചർച്ചയാണ്. ഈ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത് മൂന്നിന് മാത്രം. അതായത് മുഖ്യമന്ത്രി വിദേശത്തേക്ക് പോയ ശേഷമാണ് ഫയൽ ഓഫീസിൽ എത്തിയത്. ഈ ഫയലാണ് ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി ഒപ്പിട്ടതായി രേഖകളിലുള്ളത്. ഇതാണ് വിവാദത്തിന് കാരണം.
നിർണായ ഫയലുകളിലും മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ പേരിൽ ആരോ വ്യാജ ഒപ്പിട്ടതെന്ന് സന്ദീപ് വാര്യർ ആരോപിക്കുന്നത്. കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല വ്യാജനാണെന്നും സന്ദീപ് ആരോപിക്കുന്നു, തെളിവുകൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ബി.ജെപി വ്യക്താവിന്റെ പത്ര സമ്മേളനം. മുഖ്യമന്ത്രിക്ക് ഈ ഭരണ സംവിധാനത്തെ കുറിച്ച് ഒന്നും ്അറിയില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ്. അദ്ദേഹമാണോ ഈ വ്യാജ ഒപ്പുകൾക്ക് പിന്നിലെന്ന് പരിശോധിക്കണം.
അങ്ങനെയെങ്കിൽ സ്വപ്നയും ശിവശങ്കരനും ചേർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണം നടത്തുന്നത്. 2018 സെപ്റ്റംമ്പറിൽ മുഖ്യമന്ത്രിക്കായി വ്യാജ ഒപ്പിട്ടു. സെപ്റ്റംബറിലെ ഫയലിൽ ആരാണ് ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ഒപ്പിട്ടതെന്ന് ചൂണ്ടിക്കാട്ടണം. ഫയിലിലുള്ളത് ഡിജിറ്റൽ ഒപ്പല്ലന്ന് വ്യക്തമായി കഴിഞ്ഞു. മുഖ്യമന്ത്രി അമേരിക്കൻ സന്ദരർശനം നടന്ന വേളയിലാണ് വ്യാജ ഒപ്പിട്ടിരിക്കുന്നത്. 2018 സെപ്റ്റംബർ 2നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്, ഇരുപതിനു ശേഷമാണ് തിരിച്ചെത്തുന്നത്. എന്നാൽ, സെപ്റ്റംബർ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയ ഫയലിൽ സെപ്റ്റംബർ ഒമ്പതിന് മുഖ്യമന്ത്രി ഒപ്പിട്ടെന്നും പതിമൂന്നിന് ഒപ്പിട്ടു തിരികെ എത്തിച്ചെന്നും ഫയലിൽ വ്യക്തമാണ്. മലയാള ഭാഷ വാരാചണം സംബന്ധിച്ച ഒരു ഫയലിൽ ആണ് വ്യാജ ഒപ്പിട്ടിരിക്കുന്നത്.
പിണറായി വിജയൻ നേരിട്ട് ഒപ്പിടണമെങ്കിൽ ചീഫ് സെക്രട്ടറി ഫയലുമായി അമേരിക്കയിലേക്ക് പോകണം. അത്തരത്തിൽ ഒന്നും നടന്നിട്ടില്ല. ഡിജിറ്റർ സിഗ്നേച്ചറല്ല അതെന്നും ഫയലിൽ വ്യക്തമാണ്. ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ വ്യാജഒപ്പിടുന്ന ഒരാൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ വ്യാജഒപ്പിട്ടു ഫയലുകൾ നീങ്ങുതെന്നും പാർട്ടി അറിഞ്ഞാണോ ഇതെന്നും വ്യക്തമാക്കണെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
ഈ ഫയലിൽ ഒപ്പുവെച്ചത് ശിവശങ്കറോ സ്വപ്ന സുരേഷോ ആണോ? മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്ന ആൾ ഉണ്ടോ?, അങ്ങനെ കള്ളയൊപ്പിടാൻ ഒരാളെ പാർട്ടിയറിഞ്ഞ് നിയോഗിച്ചിട്ടുണ്ടോ?, ഒപ്പിടാൻ വേണ്ടി ഏതെങ്കിൽ കൺസൾട്ടൻസിക്ക് കരാർ കൊടുത്തിട്ടുണ്ടോ... ഇക്കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണം. വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്നും ബിജെപി നേതാവ് പറഞ്ഞു.
മുൻ മുഖ്യമന്ത്രിമാർ ഇത്തരത്തിലുള്ള യാത്രകളിൽ എന്താണ് ചെയ്തിരുന്നതെന്ന് താൻ പരിശോധിച്ചു. കെ.കരുണാകരന്റെ കാലത്ത് ചെയ്തിരുന്നത് മുഖ്യമന്ത്രിയുടെ അറിവോടുകൂടി എന്നെഴുതി ചീഫ് സെക്രട്ടറിയാണ് ഫയലുകളിൽ ഒപ്പുവെച്ചിരുന്നതെന്ന് മനസ്സിലാക്കാനായി. അതാണ് കീഴ്വഴക്കം. ഈ സംഭവത്തിന് ശേഷമാണ് എം വിജയരാജനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. കഴിഞ്ഞ നാലര വർഷക്കാലം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോയ ഫയലുകൾ മുഴുവൻ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ് എന്നതാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്ന തെളിവുകളെന്നും മുഖ്യമന്ത്രിക്ക് രാജിവെക്കാൻ പറ്റിയ ദിവസമാണ് ഇന്ന് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. മയക്കുമരുന്ന് ഇടപാടിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെക്കുറിച്ച് പാർട്ടി എന്താണ് ഒരു അക്ഷരവും മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിവരുന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് വളരെ സുപ്രധാനമായ ഒരു ദിവസമാണ്. രാഷ്ട്രീയത്തിൽ അല്പമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് രാജിവെക്കാൻ പറ്റിയ ദിവസമാണ് ഇന്ന് എന്നും അദ്ദേഹം പറഞ്ഞു. അന്താരാഷട്ര കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല എ കെ ജി സെന്ററും ഭാഗമാണ്. അനൂപ് മുഹമ്മദും സംഘവും നടത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഇടപാടിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകനെക്കുറിച്ച് പാർട്ടി എന്താണ് ഒരു അക്ഷരവും മിണ്ടാത്തത്. ചില അശ്ലീല ഇടപാടുകൾ വന്നപ്പോൾ പറഞ്ഞത് മക്കൾ ചെയ്യുന്ന പ്രവർത്തികൾക്ക് പാർട്ടി മറുപടി പറയേണ്ട കാര്യമില്ലെന്നാണ്. എന്നാൽ ഇത് രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ഇടപാടിൽ സാമ്പത്തിക സഹായം നൽകിയത് ബിനീഷ് കോടിയേരിയാണെന്ന് അനൂപ് മുഹമ്മദ് മൊഴിനൽകിയിട്ടുമുണ്ട്. 2012 മുതൽ അനൂപ് മുഹമ്മദും സംഘവും നടത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് കടത്തിന്റെ വിവരം കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ്. 2012 മുതൽ അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്റെ മകൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ പങ്ക് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ