- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസ്ഥാനത്തിന് വേണ്ടി കണ്ണൂർ ലോബി പിടിമുറുക്കി; ഉയർത്തിക്കാണിക്കുന്നത് ജെയിംസ് മാത്യുവിനെ; സുരേഷ് കുറുപ്പിനെ പരിഗണിക്കുന്നതിനോട് കോട്ടയത്തെ നേതാക്കൾക്ക് എതിർപ്പ്; വകുപ്പുകൾ അഴിച്ചു പണിത് പുതിയ മന്ത്രിയെ ഒഴിവാക്കാനും ആലോചന; കുറ്റവിമുക്തനായാലും ജയരാജനെ ഇനി പരിഗണിക്കില്ല
തിരുവനന്തപുരം: ബന്ധുത്വ നിയമനവിവാദത്തിൽപ്പെട്ട ഇപി ജയരാജനെ ഇനി മന്ത്രിയാക്കില്ല. അതുകൊണ്ട് തന്നെ ജയരാജന് രാജിവച്ചതിലൂടെയുണ്ടായ ഒഴിവിൽ സിപിഐ(എം) ഉടൻ തീരുമാനം എടുക്കും. മന്ത്രിസ്ഥാനത്തിന് വേണ്ടി കണ്ണൂർ ലോബിയും വി എസ് പക്ഷവും കരുക്കൾ നീക്കുന്നുണ്ട്. കണ്ണൂരിൽ നിന്നുള്ള മന്ത്രി രാജിവച്ചതിനാൽ അവിടെ നിന്നുള്ള നേതാവിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. രണ്ട് തവണ എംഎൽഎയായ ജെയിംസ് മാത്യുവിനെയാണ് ഉയർത്തിക്കാട്ടുന്നത്. എന്നാൽ കോട്ടയത്തെ ജനകീയ നേതാവായ സുരേഷ് കുറുപ്പിനെ പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തിൽ സജീവമാണ്. എന്നാൽ കോട്ടയത്തെ ജില്ലാ നേതൃത്വം സുരേഷ് കുറുപ്പിന് അനുകൂലവുമല്ല. ജയരാജനു പകരം വ്യവസായവകുപ്പിലേക്കു കൂടുതൽ സാധ്യത മറ്റൊരു കേന്ദ്രകമ്മിറ്റി അംഗമായ എ.കെ.ബാലനാണ്. അതുണ്ടായാൽ ബാലൻ വഹിക്കുന്ന നിയമവും സാംസ്‌കാരികവും പാർലമെന്ററി കാര്യവും മറ്റൊരാളെ ഏൽപ്പിക്കണം. വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രനു വ്യവസായം ലഭിക്കാനും സാധ്യതയുണ്ട്. സ്പീക്കറായ ശ്രീ രാമകൃഷ്ണനെ മന്ത്രിയാക്കി സുരേഷ് കുറുപ്പിനെ സ്പീ
തിരുവനന്തപുരം: ബന്ധുത്വ നിയമനവിവാദത്തിൽപ്പെട്ട ഇപി ജയരാജനെ ഇനി മന്ത്രിയാക്കില്ല. അതുകൊണ്ട് തന്നെ ജയരാജന് രാജിവച്ചതിലൂടെയുണ്ടായ ഒഴിവിൽ സിപിഐ(എം) ഉടൻ തീരുമാനം എടുക്കും. മന്ത്രിസ്ഥാനത്തിന് വേണ്ടി കണ്ണൂർ ലോബിയും വി എസ് പക്ഷവും കരുക്കൾ നീക്കുന്നുണ്ട്. കണ്ണൂരിൽ നിന്നുള്ള മന്ത്രി രാജിവച്ചതിനാൽ അവിടെ നിന്നുള്ള നേതാവിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. രണ്ട് തവണ എംഎൽഎയായ ജെയിംസ് മാത്യുവിനെയാണ് ഉയർത്തിക്കാട്ടുന്നത്. എന്നാൽ കോട്ടയത്തെ ജനകീയ നേതാവായ സുരേഷ് കുറുപ്പിനെ പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തിൽ സജീവമാണ്. എന്നാൽ കോട്ടയത്തെ ജില്ലാ നേതൃത്വം സുരേഷ് കുറുപ്പിന് അനുകൂലവുമല്ല.
ജയരാജനു പകരം വ്യവസായവകുപ്പിലേക്കു കൂടുതൽ സാധ്യത മറ്റൊരു കേന്ദ്രകമ്മിറ്റി അംഗമായ എ.കെ.ബാലനാണ്. അതുണ്ടായാൽ ബാലൻ വഹിക്കുന്ന നിയമവും സാംസ്‌കാരികവും പാർലമെന്ററി കാര്യവും മറ്റൊരാളെ ഏൽപ്പിക്കണം. വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രനു വ്യവസായം ലഭിക്കാനും സാധ്യതയുണ്ട്. സ്പീക്കറായ ശ്രീ രാമകൃഷ്ണനെ മന്ത്രിയാക്കി സുരേഷ് കുറുപ്പിനെ സ്പീക്കറാക്കുകയെന്ന നിർദ്ദേശവും സജീവം. എന്നാൽ മന്ത്രിസ്ഥാനത്തിൽ പിണറായി മനസ്സ് തുറന്നിട്ടില്ല. ഉടൻ മന്ത്രിയെ നിയോഗിക്കേണ്ടെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രിമാരുടെ വകുപ്പുകൾ അഴിച്ചു പണിത് മന്ത്രിസഭയ്ക്ക് പുതിയ മുഖം നൽകാനും ശ്രമം നടക്കും.
അതുകൊണ്ട് തന്നെ നിയമസഭാ സമ്മേളനത്തിനു ശേഷം പുതിയ മന്ത്രിക്കൊപ്പം വകുപ്പുകളിൽ ചില്ലറ മാറ്റങ്ങൾക്കും സാധ്യതയുണ്ട്. നവംബർ 15,16 തീയതികളിലെ സിപിഐ(എം) പൊളിറ്റ്ബ്യൂറോ യോഗത്തെ തുടർന്നുള്ള ദിവസങ്ങളിൽ ഇവിടെ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും നടക്കും. കൊൽക്കത്ത പ്ലീനത്തിന്റെ സംസ്ഥാനതല തീരുമാനങ്ങളുടെ നടത്തിപ്പു ലക്ഷ്യമിട്ടാണ് ഇതെങ്കിലും പുതിയ സാഹചര്യങ്ങളുടെ അവലോകനവും തുടർതീരുമാനങ്ങളും ഉണ്ടാകും. പുതിയ മന്ത്രിയെ തിരക്കിട്ടു തീരുമാനിക്കേണ്ടെന്നാണു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. പുതിയ മന്ത്രിക്കൊപ്പം അനുബന്ധ മാറ്റങ്ങൾക്കും മുഖ്യമന്ത്രി തുനിയുമെന്ന അഭ്യൂഹം ശക്തമാണ്. ചിലരുടെ ഇതുവരെയുള്ള പ്രവർത്തനത്തെക്കുറിച്ച് അദ്ദേഹത്തിനു തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. ആറുമാസത്തെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിൽ മന്ത്രിസഭയിൽ മാറ്റം എന്ന സാധ്യതയാണു ചർച്ചചെയ്യപ്പെടുന്നത്.
അതിനിടെയാണ് ഒഴിവ് വരുന്ന മന്ത്രിസ്ഥാനത്തേക്ക് കണ്ണൂരിൽ നിന്ന് ആളെ കണ്ടെത്തണമെന്നാണ് കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ ആവശ്യവും. ഇത് സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയാണെങ്കിൽ തളിപ്പറമ്പ് എംഎൽഎ. ജെയിംസ് മാത്യുവിനാകും ഏറെ സാധ്യത. മന്ത്രിസഭയിലെ രണ്ടാമനെ കണ്ടെത്താനുള്ള ചർച്ചകളും സിപിഎമ്മിൽ സജീവമായിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്കിന് രണ്ടാം സ്ഥാനം നൽകി വ്യവസായ വകുപ്പ് എ.കെ. ബാലന് കൈമാറാനുള്ള ആലോചനകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. എ.കെ. ബാലന്റെ വകുപ്പുകൾ പുതുതായി എത്തുന്ന മന്ത്രിക്ക് നൽകിയേക്കും.
വിജിലൻസ് അന്വേഷണം പൂർത്തിയായാലും ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കേണ്ടതില്ലെന്ന നിലപാട് തന്നെയാണ് കേന്ദ്ര നേതൃത്വത്തിനും ഉള്ളത്. കണ്ണൂരിൽ നിന്നടക്കം പാർട്ടിയിൽ പ്രദേശികമായി ജയരാജനെതിരായി ഉയരുന്ന വികാരവും കേന്ദ്ര നിലാപാടിനെ സ്വാധീനിച്ചു. ഇക്കാര്യം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും അറിയിച്ചിട്ടുണ്ട്. പുതിയ മന്ത്രിയെ കണ്ടെത്താൻ സംസ്ഥാനനേതൃത്വത്തിന് പൂർണ ചുമതല നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ കൂടി അംഗീകാരത്തോടെയായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.
സാധ്യതാ പട്ടികയിലുള്ളത് ആറോളം പേരുകൾ
മന്ത്രിസ്ഥാനത്തേക്ക് കണ്ണൂരിൽ നിന്ന് പുറത്ത് നിന്നുള്ള സുരേഷ് കുറുപ്പ്, രാജു എബ്രഹാം, എസ്. ശർമ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ഇവരുടെ പേരുകൾ മന്ത്രിസഭാ രൂപവത്കരണസമയത്ത് പരിഗണിച്ചിരുന്നു. എന്നാൽ, ഇവർക്ക് നറുക്കുവീണില്ല. എം.എം. മണിയാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായിട്ടും മന്ത്രിയാകാൻ കഴിയാതെപോയ ഒരാൾ. എംഎൽഎ.മാരിൽ സീനിയർ രാജു എബ്രഹാമാണ്. സുരേഷ് കുറുപ്പിന് പാർലമെന്റിലും നിയമസഭയിലുമായി രാജുവിനോളം സീനിയോറിറ്റിയുണ്ട്. സുരേഷ് കുറുപ്പിന് മുമ്പ് ചായ്വ് വി എസ്സിനോടാണ് എന്നതായിരുന്നു മാറ്റിനിർത്തപ്പെടാൻ കാരണം.
പത്തനംതിട്ടയിൽ നിന്ന് മാത്യു ടി തോമസ് മന്ത്രിയാണ്. ഇതാണ് രാജു എബ്രഹാമിന്റെ സാധ്യതെ ബാധിക്കുന്നത്. കോട്ടയം ജില്ലാ നേതൃത്വം സുരേഷ് കുറുപ്പിന് എതിരാണ്. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യമുണ്ടെങ്കിലും അനുകൂല തീരുമാനം എടുക്കാനാകുന്നില്ല. എസ് ശർമ്മ വി എസ് അച്യുതാനന്ദൻ പക്ഷത്തെ പ്രമുഖനാണ്. അതിൽ പിണറായിക്ക് ശർമ്മയോട് തീരെ താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയാ പുനഃസംഘടനയിലേക്ക് തിരുവനന്തപുരത്ത് നിന്ന് ബി സത്യനെ പോലുള്ളവരുടെ പേര് സജീവമാകുന്നത്. ബാലന് വ്യവസായം നൽകിയാൽ സത്യന് പിന്നോക്ക ക്ഷേമം നൽകുകയും ചെയ്യാമെന്ന് സാധ്യതയുമുണ്ട്. കോഴിക്കോടു നിന്നുള്ള എ പ്രദീപ് കുമാറും മന്ത്രിയാകാൻ സാധ്യത ഏറെയാണ്.
വ്യവസായവകുപ്പ് എ.കെ. ബാലനോ, കടകംപള്ളി സുരേന്ദ്രനോ നൽകാനാണ് സാധ്യത. മുൻ എൽ.ഡി.എഫ്. സർക്കാറിൽ വൈദ്യുതിവകുപ്പ് കൈകാര്യംചെയ്ത ബാലന് ഇപ്രാവശ്യം സാംസ്‌കാരികവും പട്ടികജാതിക്ഷേമവും നൽകിയത് പോരായ്മയായി കാണുന്നവരുണ്ട്. പുതുതായിവരുന്ന മന്ത്രിക്ക് കായികവും സാംസ്‌കാരികവും ലഭിച്ചേക്കും. ടൂറിസം എ.സി. മൊയ്തീനിൽ നിന്നെടുത്തുനൽകാനും മതി. സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ വരെയാകാം.
ജയരാജന് വിന യെച്ചൂരിയുടെ എതിർപ്പ്
ബന്ധുനിയമന അഴിമതിക്കേസിൽ കോടതി വിട്ടയച്ചാലും ഇ.പി.ജയരാജനു മന്ത്രിസഭയിൽ മടങ്ങിയെത്താനാവില്ലെന്നു സിപിഐ(എം) കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ജയരാജൻ തെറ്റുചെയ്തുവെന്നതു പകൽപോലെ വ്യക്തമാണെന്ന സ്ഥിതിക്കു രാജിവയ്ക്കണമെന്നതു പാർട്ടിയുടെ തീരുമാനമാണെന്നും അഴിമതിനിരോധന നിയമ പ്രകാരമുള്ള നടപടികളുടെ സാങ്കേതികത്വം കണക്കിലെടുക്കാനാവില്ലെന്നും നേതാക്കൾ വിശദീകരിച്ചു.
കേന്ദ്രകമ്മിറ്റി (സിസി) അംഗങ്ങളായ ജയരാജനും പി.കെ.ശ്രീമതിക്കുമെതിരെ സംഘടനാതലത്തിൽ കടുത്തനടപടിതന്നെ വേണമെന്ന അഭിപ്രായം പലരും ഉന്നയിക്കുന്നുണ്ടെന്നും നേതാക്കൾ സൂചിപ്പിച്ചു. മന്ത്രിയായിരുന്നപ്പോൾ മരുമകളുടെ നിയമനത്തിന്റെ പേരിൽതന്നെ വിവാദത്തിലായ ശ്രീമതി മകന്റെ നിയമനകാര്യത്തിൽ തെറ്റ് ആവർത്തിച്ചുവെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണു വിലയിരുത്തൽ. എന്നാൽ, അച്ചടക്ക നടപടിയുടെ സ്വഭാവത്തെക്കുറിച്ചു സംസ്ഥാന സമിതിയുടെയും പൊളിറ്റ് ബ്യൂറോയുടെയും (പിബി) ശുപാർശകൾ പരിഗണിച്ച് സിസിയാണു തീരുമാനിക്കേണ്ടതെന്നു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.
തെറ്റുതിരുത്തൽ രേഖയിലും പാർട്ടി കോൺഗ്രസിലും കേരളത്തിൽ നേരത്തെ നടന്ന പ്ലീനത്തിലുമൊക്കെ നിർദ്ദേശിക്കപ്പെട്ട പൊതുമാനദണ്ഡങ്ങളുടെ നഗ്‌നമായ ലംഘനമാണുണ്ടായത്. ഇതിന് ഉത്തരവാദി ജയരാജനാണെന്നാണ് യെച്ചൂരിയുടെ പക്ഷം.