- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാന്റും സ്യൂട്ടുമിട്ട് അടിപൊളിയായി മുഖ്യമന്ത്രി; പരമ്പരാഗത വേഷത്തിൽ ദുബായ് ഭരണാധികാരിയും; ഊഷ്മള സ്വീകരണത്തിനൊപ്പം മലയാളത്തിൽ ട്വീറ്റും; അബുദാബിയിൽ നിന്ന് നാളെ വീണ്ടും പിണറായി ദുബായിൽ എത്തും; മറ്റെന്നാൾ നിക്ഷേപ സംഗമം; രാജാവും ചേമ്പറും കേരളത്തിലെത്തും
ദുബായ്: വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കുമ്പോൾ ഉയരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് യാത്ര വൻ വിജയമെന്ന വാദം. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്റെ തീരുമാനം. ഈ സംഘം കേരളത്തിലേക്ക് വൻ നിക്ഷേപവും എത്തിക്കുമെന്നാണ് സൂചന. ഇതിനൊപ്പം ദുബായ് ഭരണാധികാരിയും ഉടൻ കേരളത്തിലെത്തിയേക്കും.
യുഎഇ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എക്‌സ്‌പോ വേദിയിലായിരുന്നു കൂടിക്കാഴ്ച. ഷെയ്ഖ് മുഹമ്മദ് മുഖ്യമന്ത്രിക്ക് എക്‌സ്‌പോയുടെ കാഴ്ചകൾ വിവരിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു. പാന്റും സ്യൂട്ടുമിട്ട് പതിവ് മുണ്ടും ഷർട്ടും മാറ്റിയാണ് ദുബായിലെ ചർച്ചകളിൽ പിണറായി താരമായത്. പരമ്പരാഗത വേഷം കൈവിടാതെ ദുബായിലെ രാജകുടുംബവും പിണറായിക്ക് നല്ല ആതിഥേയരായി.
അബുദാബിയിലായിരുന്ന മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കായി രാവിലെ അവിടെ നിന്ന് ദുബായിലെത്തുകയായിരുന്നു. തിരികെ അദ്ദേഹം അബുദാബിയിലേക്കു മടങ്ങി. ഇന്നു രാത്രിയിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം നാളെ തിരികെ ദുബായിലെത്തും. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി.രാജീവ്, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി. കെ-ബിപ് സിഇഒ സൂരജ് നായർ തുടങ്ങിയവരും ഉണ്ടായിരുന്നു. തിരിക്കു പിടിച്ച ഉത്തരവാദിത്തങ്ങളാണ് പിണറായിക്ക് യുഎഇയിലുള്ളത്. എല്ലാത്തിനും ചുക്കാൻ പിടിച്ച് യൂസഫലിയും നിഴൽ പോലെ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
നാലിന് വൈകിട്ട് അഞ്ചിനാണ് ദുബായ് എക്‌സ്‌പോയിലെ കേരള പവിലിയൻ ഉദ്ഘാടനം. അഞ്ചിന് രാവിലെ പതിനൊന്നിന് ഒബ്‌റോയ് ഹോട്ടലിൽ വ്യവസായ പ്രമുഖരുടെയും മറ്റും ബിസിനസ് മീറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് അൽ നാസർ ലെഷർലാൻഡിൽ സമ്മേളനവും ഉണ്ടാകും. കേരളത്തിലേക്ക് നിക്ഷേ എത്തിക്കുകയാണ് ലക്ഷ്യം. ദുബായ് രാജകുടുംബം പിണറായിക്ക് നൽകിയ പ്രാധാന്യം നിക്ഷേപ സാധ്യത കൂട്ടുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയന് എക്‌സ്‌പോ 2020-ലെ 'കേരള വീക്കി'ൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. പിണറായി വിജയനെ സ്വീകരിച്ച വിവരം ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത് മലയാളത്തിലാണ്.
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ 'കേരള വീക്കി'ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മലയാളി സമൂഹത്തോട് കാട്ടുന്ന സ്നേഹത്തിനും കരുതലിനും മുഖ്യമന്ത്രി ദുബായ് ഭരണാധികാരിയോട് നന്ദി പ്രകടിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലകളിൽ യു എ ഇ ആവിഷ്‌കരിച്ച നൂതന പദ്ധതികളെ പ്രശംസിച്ച പിണറായി വിജയൻ കേരളത്തിലെ നിക്ഷേപ സാധ്യതകൾ ദുബായ് ഭരണാധികാരികളുമായി പങ്കുവെച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ദിവസം മലയാളികളുമായി സംവദിക്കും. നോർക്കയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിന് അൽനാസർ ലെഷർലാൻഡിലാണ് കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്. പ്രവാസിക്ഷേമ വകുപ്പിന്റെ ചുമതലകൂടിയുള്ള മന്ത്രി മുഖ്യമന്ത്രി. എന്റർപ്രണേഴ്സ് മീറ്റ്, ബിസിനസ് മീറ്റ്, തുടങ്ങിയ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. അബുദാബി ചേംബർ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കെ.എസ്ഐ.ഡി.സി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം, ഇൻകെൽ മാനേജിങ് ഡയറക്ടർ ഡോ: കെ. ഇളങ്കോവൻ മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി മിർ മുഹമ്മദ് അലി എന്നിവരെ ചേംബർ ചെയർമാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
കേരളവും അബുദാബിയും തമ്മിൽ വാണിജ്യ വ്യവസായ മേഖലകളിൽ മികച്ച സഹകരണത്തിന്റെ സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് ചേംബർ ചെയർമാൻ അബ്ദുള്ള അൽ മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങൾക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്നേഹവുമാണ് ജനങ്ങൾ തമ്മിലുള്ളത്. മലയാളികൾ വളരെ സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിലനിൽക്കുന്ന നിക്ഷേപ സാധ്യതകളെ പൂർണ്ണമായി ഉപയോഗിക്കുവാൻ അബുദാബി ചേംബറിന്റെ സഹകരണവും പിന്തുണയും മുഖ്യമന്ത്രി യോഗത്തിൽ അഭ്യർത്ഥിച്ചു.
നിക്ഷേപകർക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളത്. ഇതിനുവേണ്ടുന്ന നടപടികൾ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്. അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി, ഡയറക്ടർ ജനറൽ മുഹമ്മദ് ഹിലാൽ അൽ മെഹെരി എന്നിവരും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ