- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി മടങ്ങും മുമ്പ് എയിംസിന്റെ സ്ഥല പരിശോധന; അനേകം ഇളവുകളോടെ ദേശീയ പാത നിർമ്മാണത്തിനും തുടക്കം കുറിക്കും; ഓരോ തവണ ചെല്ലുമ്പോഴും വാരിക്കോരി കൊടുത്ത് മോദി; പിണറായിയുടെ സ്വപ്നങ്ങൾക്ക് കേന്ദ്രത്തിന്റെ പിന്തുണ
ന്യൂഡൽഹി: വികസന നായകനാവുകയെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം. വികസന വിരോധിയെന്ന സിപിഐ(എം) മുഖച്ഛായമാറ്റുക. അതിലൂടെ ഭരണ തുടർച്ച ഇതാണ് പിണറായിയുടെ ലക്ഷ്യം. ഇതിന് എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ നൽകുകയാണ്. കേന്ദ്രത്തിന്റെ നിലപാടുകൾക്ക് ധാർമിക പിന്തുണകൾ നൽകിയാൽ വികസന പ്രക്രിയയ്ക്ക് ഒപ്പമുണ്ടാകുമെന്നാണ് പിണറായിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന സന്ദേശം. കേരളത്തിൽ അടുത്ത തവണയും അധികാരത്തിലെത്താൻ കഴിയുമെന്ന് ബിജെപിക്ക് ഉറപ്പില്ല. ഈ സാഹചര്യത്തിൽ പിണറായിക്ക് പരമാവധി പിന്തുണ നൽകുന്നത് ദോഷമുണ്ടാക്കില്ലെന്നും മോദി കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരിന്റെ കേരളത്തിനുള്ള സമ്മാനമായി ഇവയെ ഉയർത്തിക്കാട്ടി കേരളത്തിൽ വോട്ട് പിടിക്കാനും കഴിയും. എയിംസിലും റോഡ് വികസനത്തിലും ഉണ്ടായ തീരുമാനങ്ങൾ ഇതിന്റെ സൂചനയാണ്. കേന്ദ്രത്തിന്റെ സ്വപ്ന ബില്ലായ ജിഎസ്ടിയോട് കേരളം അനുകൂല സമീപനമാണ് എടുത്തത്. ജിഎസ്ടി അനിവാര്യതയാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. സിപിഐ(എം) നിലപാടിന് വിരുദ്ധമാണ്.
ന്യൂഡൽഹി: വികസന നായകനാവുകയെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം. വികസന വിരോധിയെന്ന സിപിഐ(എം) മുഖച്ഛായമാറ്റുക. അതിലൂടെ ഭരണ തുടർച്ച ഇതാണ് പിണറായിയുടെ ലക്ഷ്യം. ഇതിന് എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ നൽകുകയാണ്. കേന്ദ്രത്തിന്റെ നിലപാടുകൾക്ക് ധാർമിക പിന്തുണകൾ നൽകിയാൽ വികസന പ്രക്രിയയ്ക്ക് ഒപ്പമുണ്ടാകുമെന്നാണ് പിണറായിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന സന്ദേശം. കേരളത്തിൽ അടുത്ത തവണയും അധികാരത്തിലെത്താൻ കഴിയുമെന്ന് ബിജെപിക്ക് ഉറപ്പില്ല. ഈ സാഹചര്യത്തിൽ പിണറായിക്ക് പരമാവധി പിന്തുണ നൽകുന്നത് ദോഷമുണ്ടാക്കില്ലെന്നും മോദി കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരിന്റെ കേരളത്തിനുള്ള സമ്മാനമായി ഇവയെ ഉയർത്തിക്കാട്ടി കേരളത്തിൽ വോട്ട് പിടിക്കാനും കഴിയും.
എയിംസിലും റോഡ് വികസനത്തിലും ഉണ്ടായ തീരുമാനങ്ങൾ ഇതിന്റെ സൂചനയാണ്. കേന്ദ്രത്തിന്റെ സ്വപ്ന ബില്ലായ ജിഎസ്ടിയോട് കേരളം അനുകൂല സമീപനമാണ് എടുത്തത്. ജിഎസ്ടി അനിവാര്യതയാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. സിപിഐ(എം) നിലപാടിന് വിരുദ്ധമാണ്. ഇതും മോദി സർക്കാരിനോട് കേരളാ സർക്കാർ എടുക്കാൻ പോകുന്ന നയസമീപനത്തിന് തെളിവാണ്. ജിഎസ്ടിക്ക് എല്ലാ പിന്തുണയും നൽകുന്ന കേരളത്തെ കൈയയച്ച് സഹായിക്കാനാണ് മോദിയുടെ തീരുമാനം. പിണറായിയുടെ രണ്ടാം ഡൽഹി സന്ദർശനവും അതുകൊണ്ട് തന്നെ കേരളത്തിന്റെ വികസനത്തിൽ മുതൽക്കൂട്ടാകും. സിപിഐ(എം) സർക്കാർ അധികാരത്തിലെത്തുമ്പോൾ മോദി സർക്കാരുമായി അടിപടി പ്രതീക്ഷിച്ചവരുടെ കണക്ക് കൂട്ടലാണ് തെറ്റുന്നത്.
നൂലാമാലകളിൽ കുടുങ്ങി കേരളത്തിന് എയിംസ് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനായി കേന്ദ്രമന്ത്രിയുമായി തുടർചർച്ചയക്ക് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജ തിങ്കളാഴ്‌ച്ച ഡൽഹിയിലെത്തും. മുഖ്യമന്ത്രി നിർദേശിച്ചത് അനുസരിച്ചാണ് ആരോഗ്യമന്ത്രി ഡൽഹിയിലെത്തുന്നത്. കേന്ദ്ര സംഘവും സ്ഥല പരിശോധനയ്ക്ക് എത്താൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരുമായി മികച്ച ഏകോപനം പിണറായി ആഗ്രഹിക്കുന്നതിന് തെളിവാണ് ഇത്. വിഴിഞ്ഞം പദ്ധതിയിലും ഗെയിൽ പൈപ്പ് ലൈനിലും കേന്ദ്രത്തിന്റെ വികസന ആഗ്രഹങ്ങൾക്കൊപ്പം കേരളവും നിൽകും. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കേന്ദ്രവുമായി തെറ്റി നിൽക്കുന്നത് ഗുണകരമാകില്ലെന്ന് ധനമന്ത്രി തോമസ് ഐസകും കണക്കുകൂട്ടുന്നു.
തിരുവനന്തപുരം തേവൻകോട്ടെ ആഭ്യന്തരവകുപ്പിന്റെ 200 ഏക്കർ, കോട്ടയത്ത് മെഡിക്കൽ കോളേജും അതിനോടു ചേർന്നുള്ള പ്രദേശവും, എറണാകുളത്ത് കളമശേരിയിൽ എച്ച്.എം ടി കോമ്പൗണ്ടിലെ 200 ഏക്കർ, കോഴിക്കോട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ എസ്റ്റേറ്റ് എന്നിവ എയിംസിനായി കണ്ടെത്തിയെന്ന് 2014 ജൂലായിൽ കേന്ദ്രത്തെ അറിയിച്ചു. ഭൂമിയുടെ സർവേ നമ്പർ, രൂപരേഖ, റവന്യൂരേഖകൾ, റോഡ്-റെയിൽ-വ്യോമ കണക്ടിവിറ്റി അടക്കം കേന്ദ്രം ഉന്നയിച്ച നൂറുചോദ്യങ്ങൾക്ക് ഏറെ വൈകിയാണ് മറുപടി നൽകിയത്. ഈ ഭൂമികളിൽ തന്നെയാകും കേന്ദ്ര സംഘത്തിന്റെ പരിശോധനയെന്നാണ് സൂചന. ഇതിന് സമാനമായി റോഡ് വികസനത്തിലും കേന്ദ്രവുമായി കേരളം കൈകോർക്കും. മുഖ്യമന്ത്രിയുടെ ആദ്യ ഡൽഹി സന്ദർശനവും വൻവിജയമായിരുന്നു
കേരളത്തിൽ ദേശീയപാതയ്ക്ക് 60% ഭൂമിയേറ്റെടുക്കുന്നതിനൊപ്പം നിർമ്മാണ കരാർ ക്ഷണിക്കാൻ തീരുമാനം ഉണ്ടായിക്കഴിഞ്ഞു 80% ഭൂമിയേറ്റെടുത്ത ശേഷമേ കരാർ പ്രക്രിയ തുടങ്ങാവൂ എന്നതാണു നിലവിലെ വ്യവസ്ഥ. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ദേശീയപാതാ അഥോറിറ്റി ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. റോഡുകളിൽ റബർ മിശ്രിതം ഉപയോഗിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെക്കുറിച്ചു റോഡ് ഗവേഷണ കേന്ദ്രം വിദഗ്ധരുമായി തുടർചർച്ച നടത്തി നടപടിയെടുക്കാമെന്നും കേന്ദ്രം മുഖ്യമന്ത്രിയെ അറിയിച്ചു. ദേശീയപാതാ വികസനത്തിനു പണം തടസ്സമാവില്ലെന്നും ഗഡ്കരി ഉറപ്പുനൽകിയിട്ടുണ്ട്. കരാർ വിളിക്കുന്നതിനുള്ള വ്യവസ്ഥ ഇളവു ചെയ്തതോടെ, ഭൂമിയേറ്റെടുക്കൽ പുരോഗമിക്കുന്നതോടൊപ്പം തന്നെ കരാർ പ്രക്രിയയും പൂർത്തിയാക്കാനാവും.
നിശ്ചിത സമയത്തിനകം ഭൂമിയേറ്റെടുത്തു കൈമാറാൻ സംസ്ഥാന സർക്കാരിനു കഴിയുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രനീക്കം. ദേശീയപാതയ്ക്ക് 60 മീറ്റർ എന്ന നിബന്ധന കേരളത്തിൽ 45 മീറ്ററാക്കാൻ നേരത്തേ കേന്ദ്രം അനുമതി നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനു സംസ്ഥാനത്തുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചായിരുന്നു ഇത്. ജനങ്ങൾക്കു സ്വീകാര്യമായ പാക്കേജ് നിശ്ചയിച്ചായിരിക്കും ഭൂമിയേറ്റെടുക്കുകയെന്നു മുഖ്യന്ത്രി വിശദീകരിച്ചു. കേരളം ദേശീയപാതാ വികസനത്തിൽ വളരെ പിന്നിലാണ്. റോഡ് വികസനത്തിനു പണം തടസ്സമാവില്ലെന്ന ഉറപ്പും കേന്ദ്രത്തിൽ നിന്നു ലഭിച്ചിട്ടുണ്ട്. കേരളത്തിനു വേണ്ടി പ്രത്യേക പാക്കേജിനു കേന്ദ്രം തയാറായേക്കുമെന്നാണ് ഇതിലെ സൂചന.
ടാറിങ്ങിനു ബിറ്റുമിന്റബർ മിശ്രിതം ഉപയോഗിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഗൗരവപൂർവം പരിഗണിക്കാമെന്നു ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര റോഡ് ഗവേഷണ കേന്ദ്രവുമായി (സിആർആർഐ) അവർ തുടർ ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ുതുക്കിയ പൊതു, സ്വകാര്യ പങ്കാളിത്ത (പിപിപി) റോഡ് വികസന മാതൃകയുടെ മറ്റു പ്രശ്നങ്ങളെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ഭൂമിയേറ്റെടുക്കുകയും ജനങ്ങൾക്കു മികച്ച പാക്കേജ് നൽകുകയുമാണ് ആദ്യ പടി. റോഡ് നികുതി ഉൾപ്പെടെയുള്ള പ്രശ്നങ്ങളെക്കുറിച്ച് അടുത്ത ഘട്ടത്തിൽ ചിന്തിക്കുമെന്നും കേന്ദ്രത്തിന് കേരളം ഉറപ്പ് നൽകിയിട്ടുണ്ട്.