- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യേക ജാതിയോ മതമോ വേണമെന്ന് ഗുരു ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല; മറിച്ചു സമർഥിക്കാൻ ശ്രമിക്കുമ്പോൾ ലംഘിക്കപ്പെടുന്നതു ഗുരുവിന്റെ തത്വമെന്നും പിണറായി വിജയൻ
തിരുവനന്തപുരം: പ്രത്യേക ജാതിയോ മതമോ വേണമെന്ന് ശ്രീനാരായണ ഗുരു ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചെമ്പഴന്തിയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചു സമർഥിക്കാൻ ശ്രമിക്കുമ്പോൾ ലംഘിക്കപ്പെടുന്നതു ഗുരുവിന്റെ തത്വങ്ങളെന്നും പിണറായി വിജയൻ പറഞ്ഞു. ചില പ്രത്യേക ജാതിയിലേക്കു മതത്തിലേക്കും തന്നെ ഒതുക്കാൻ ശ്രമിക്കുമെന്ന് ഗുരു മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ് ശ്രീനാരായണ ഗുരു ജാതിയില്ലാ വിളംബരം മുൻകൂട്ടി നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവിന്റെ പേരുപറഞ്ഞ് ചിലർ സ്പർധയുണ്ടാക്കാൻ ശ്രമിക്കുന്നു. കേരളത്തെ ഇരുട്ടറയിലേക്കു നയിക്കാനുള്ള ശ്രമമാണിതെന്നും പിണറായി പറഞ്ഞു. ശ്രീനാരായണഗുരു ഹിന്ദു സന്ന്യാസിയാണെന്നു പരാമർശിച്ചുള്ള ബിജെപി വാദത്തിനു മറുപടി പറയുകയായിരുന്നു പിണറായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമാക്കേണ്ടതില്ലെന്നാണു ബിജെപി സംസ
തിരുവനന്തപുരം: പ്രത്യേക ജാതിയോ മതമോ വേണമെന്ന് ശ്രീനാരായണ ഗുരു ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചെമ്പഴന്തിയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരു പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചു സമർഥിക്കാൻ ശ്രമിക്കുമ്പോൾ ലംഘിക്കപ്പെടുന്നതു ഗുരുവിന്റെ തത്വങ്ങളെന്നും പിണറായി വിജയൻ പറഞ്ഞു.
ചില പ്രത്യേക ജാതിയിലേക്കു മതത്തിലേക്കും തന്നെ ഒതുക്കാൻ ശ്രമിക്കുമെന്ന് ഗുരു മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ് ശ്രീനാരായണ ഗുരു ജാതിയില്ലാ വിളംബരം മുൻകൂട്ടി നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവിന്റെ പേരുപറഞ്ഞ് ചിലർ സ്പർധയുണ്ടാക്കാൻ ശ്രമിക്കുന്നു. കേരളത്തെ ഇരുട്ടറയിലേക്കു നയിക്കാനുള്ള ശ്രമമാണിതെന്നും പിണറായി പറഞ്ഞു.
ശ്രീനാരായണഗുരു ഹിന്ദു സന്ന്യാസിയാണെന്നു പരാമർശിച്ചുള്ള ബിജെപി വാദത്തിനു മറുപടി പറയുകയായിരുന്നു പിണറായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമാക്കേണ്ടതില്ലെന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അഭിപ്രായം.