- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന രംഗത്തിറങ്ങിയതോടെ പിണറായി വിജയൻ തീർത്തും അസ്വസ്ഥൻ; ഇന്നലെ എൻ എൻ എസ് വേദിയിലെത്തിയ മുഖ്യമന്ത്രി ഉപഹാരം വാങ്ങാതെ ഇറങ്ങി പോയി; ഒരുമാസത്തിലേറെ കഷ്ടപ്പെട്ട് അദ്ധ്യാപിക വരച്ച കാൽലക്ഷത്തോളം രൂപ വിലവരുന്ന മ്യൂറൽപെയിന്റിങ് ഒടുവിൽ പൊലീസ് വണ്ടിയിൽ യാത്രയായ കഥ
തിരുവനന്തപുരം : ഡോളർക്കടത്ത് കേസിൽ സ്വപ്നസുരേഷിന്റെ പുതിയ വെളിപ്പെടുത്തലോടെ കുടുംബസമേതം സംശയമുനയിലായ മുഖ്യമന്ത്രി പിണറായി വിജയൻ അണികളിൽ ആത്മവിശ്വാസം നിറയ്ക്കാൻ വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും ഇന്നലെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് പാടെ അസ്വസ്ഥനായി. ഇരട്ടചങ്കനാണ് ഇതിലും വലുത് താണ്ടിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് അണികൾക്ക് ആത്മസുഖം അടയാമെങ്കിലും മുഖ്യമന്ത്രിയുടെ അവസ്ഥ അത്ര സുഖരമല്ല. അതിന് ഉദാഹരണമാണ് ഇന്നലത്തെ ദിവസം.
പരിപാടികളിൽ പതിവ് പോലെ എഴുതി തയ്യാറാക്കിയ പ്രസംഗങ്ങൾ വായിക്കുന്നുണ്ടെങ്കിലും ശാരീരിക പ്രകൃതം തീർത്തും അസ്വസ്ഥമായിരുന്നു. വൈകിട്ട് നാലിന് കനക്കുന്നിൽ നാഷണൽ സർവീസ് സ്‌കീമിന്റെ സംസ്ഥാന പുരസ്‌കാരങ്ങൾ വിതരണ ചെയ്യാൻ എത്തിയപ്പോഴേക്കും പിണറായി ഇന്നലത്തെ പകലിന്റെ ആരോപണ ചൂടേറ്റതിന്റെ ക്ഷീണം നന്നായി പ്രകടിപ്പിച്ചു. പ്രസംഗത്തിന് ശേഷം വിരളിലെണ്ണാവുന്ന കുട്ടികൾക്ക് പുരസ്‌ക്കാരം നൽകിയ ശേഷം ബാക്കി നിങ്ങളൊക്കെ നൽകൂ എന്ന് സമീപത്തുണ്ടായിരുന്ന മന്ത്രിമാരായ ആർ.ബിന്ദുവിനോടും വി.ശിവൻകുട്ടിയോടും പറഞ്ഞു.
പിന്നാലെ മടങ്ങാനൊരുങ്ങി, ഉടൻ വേദിയിലുണ്ടായിരുന്ന എൻ.എസ്.എസ് സംഘാടകരെത്തി ഉപഹാരമുണ്ട് പറഞ്ഞെങ്കിലും വേണ്ടെന്ന് കൈവീശി പറഞ്ഞ് പിണറായി നടന്നു നീങ്ങി, ഇതേസമയം മൈക്കിലൂടെ പരിപാടിയുടെ അവതാരിക അടുത്തതായി എൻ.എസ്.എസിന്റെ ഉപഹാരം മുഖ്യമന്ത്രിക്ക് എന്ന അനൗൺസ് ചെയ്തെങ്കിലും മുഖ്യമന്ത്രി വേദി വിട്ടിരുന്നു. ഇതോടെ വേദിയിലും സദസിലുമുണ്ടയിരുന്നവർ മൗനത്തിലായി. പരിപാടി ആരംഭിക്കുന്നതിന് മുമ്പേ മുഖ്യമന്ത്രിക്ക് നൽകാനുള്ള ഉപഹാരം വേദിയിലെത്തിയിരുന്നു. നിസാരപ്പെട്ടതായിരുന്നില്ല അത്. ഉപഹാരത്തെക്കാൾ ഉപരി ഒരുമാസത്തിലേറെ് നീണ്ടു നിന്ന ഒരു അദ്ധ്യാപികയുടെ അദ്ധ്വാനമായിരുന്നു അത്.
തിരുവനന്തപുരം ഒലത്താന്നി സ്‌ക്കൂളിലെ ഒരു അദ്ധ്യാപികയുടെ മ്യൂറൽ പെയിന്റിങ് ആയിരുന്നു അത്. ലക്ഷണമൊത്ത നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കും. ഉദ്ഘാടനത്തിന് മുമ്പ് വേദിയിൽ എത്തിച്ച് വലിപ്പമുള്ള ചുവർ ചിത്രം പൊഞ്ഞുവച്ചിരുന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെത്തി തുറന്നു കാട്ടാൻ പറഞ്ഞിരുന്നു. ഇതോടെ ചടങ്ങിനെത്തിയവരെല്ലാം ഈ ചിത്രം കണ്ട് ആകൃഷ്ടരായി. പിന്നെ എല്ലാവരും ഉറ്റുനോക്കിയത് അത് മുഖ്യമന്ത്രിക്ക് കൈമാറുന്ന സമയമായിരുന്നു. പരിപാടിക്കെത്തിയ മാധ്യമഫോട്ടോഗ്രാഫർമാരും ഈ സമയത്തിനായി കാത്തുനിന്നെങ്കിലും എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു പിണറായിയുടെ മടക്കം.
കഷ്ടപ്പെട്ട് വരച്ച ചിത്രം വാങ്ങാതെ മുഖ്യമന്ത്രി മടങ്ങിയതോടെ നിരാശയിലായ അദ്ധ്യാപികയും സംഘാടകരും അതുമായി അദ്ദേഹത്തിന് പിന്നാലെ ഓടിയെങ്കിലും കൂടുതൽ നിരാശയായിരുന്നു ഫലം. അത് ഒരുനോക്ക് കാണാൻ മുഖ്യമന്ത്രി തയ്യറായില്ല. അതിനെ മുഖ്യമന്ത്രിയുടെ വാഹനത്തിലെങ്കിലും വയ്ക്കണമെന്ന സംഘാടകരുടെ അഭ്യർത്ഥനയും ഒപ്പമുണ്ടായിരുന്നവർ മാനിച്ചില്ല. തുടർന്ന് പിന്നാലെ പോയ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിന്റെ പൊലീസ് വണ്ടിയിൽ അത് കയറ്റി അയക്കേണ്ടിവരുന്നു. അപ്പോഴേക്കും അദ്ധ്യാപികയുടെ കണ്ണുകൾ നിറയുന്ന അവസ്ഥയിലായിരുന്നു.
എൻ.എസ്.എസിന്റെ 2018-19,2019-20,2020-21 വർഷങ്ങളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരദാന ചടങ്ങായിരുന്നു ഇന്നലെ കനകക്കുന്നിൽ നടന്നത്. എ.എ. റഹിം എംപി, മേയർ ആര്യാ രാജേന്ദ്രൻ, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി.പി. മഹാദേവൻ പിള്ള, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം.കെ. ജയരാജ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
അതേസമയം ചൊവ്വാഴ്ച സ്വപനയുടെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ മധ്യമങ്ങൾക്ക് മുഖംകൊടുക്കാതിരുന്ന മുഖ്യമന്ത്രി പകരം രാത്രി തന്നെ പ്രസ്താവനയിലൂടെയാണ് അണികളെ ആവേശപുളകിതരാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ