- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധീരാ വീരാ പിണറായി ധീരതയോടെ നയിച്ചോളൂ... ലക്ഷം ലക്ഷം പിന്നാലെ; ബസ്സുകളിലും മെട്രോയിലുമെല്ലാമായി എൽഡിഎഫിന്റെ എറണാകുളം റാലിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ; 12 മണി മുതൽ മുഖ്യമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തിരുന്നത് സ്ത്രീകളും കുട്ടികളും അമ്മമാരും അടങ്ങുന്നു നീണ്ട നിര; ശബരിമല വിവാദത്തിൽ ഉയർന്നത് പിണറായിയുടെ പ്രതിഛായയയോ?
കൊച്ചി: ധീരാ വീരാ പിണറായി ധീരതയോടെ നയിച്ചോളൂ... ലക്ഷം ലക്ഷം പിന്നാലെ... എന്ന് തുടങ്ങുന്ന മുദ്രാവാക്യത്തിന്റെ അലയൊലികളാണ് എറണാകുളം നഗരത്തെ ഇന്ന് ഉച്ചയ്ക്ക് ശേഷം കീഴടക്കിയത്. ബസ്സുകളിലും മറ്റു വാഹനങ്ങളിലും മെട്രോയിലുമെല്ലാമായി എൽഡിഎഫിന്റെ റാലിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ഔദ്യോഗിക കണക്ക് പുറത്ത് വന്നിട്ടില്ലെങ്കിലും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരങ്ങളനുസരിച്ച് ഇരുപത്തി അയ്യായിരത്തിനും മുപ്പതിനായിരത്തിനും ഇടയിൽ പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പടുകൂറ്റൻ പന്തലിലും പുറത്തുമായി തടിച്ചുകൂടിയത്. ആളുകളുടെ ബാഹുല്ല്യം മൂലം, വിവിധയിടങ്ങളിലായി നിരവധി എൽ.ഇ.ഡി സ്‌ക്രീനുകളായിരുന്നു സ്ഥാപിച്ചിരുന്നത്. 12 മണി മുതൽ തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ ഒരു നോക്ക് കാണാനായി, പിന്തുണ അർപ്പിക്കാനായി കുട്ടികളെയും കൂട്ടി പടുകൂറ്റൻ പന്തലിൽ വന്നിരുന്ന അമ്മമാരും കുറവല്ല. തിങ്ങിനിറഞ്ഞ സദസ്സ് ഇങ്ക്വിലാബ് മുഴക്കിക്കൊണ്ടാണ് പ്രിയ
കൊച്ചി: ധീരാ വീരാ പിണറായി ധീരതയോടെ നയിച്ചോളൂ... ലക്ഷം ലക്ഷം പിന്നാലെ... എന്ന് തുടങ്ങുന്ന മുദ്രാവാക്യത്തിന്റെ അലയൊലികളാണ് എറണാകുളം നഗരത്തെ ഇന്ന് ഉച്ചയ്ക്ക് ശേഷം കീഴടക്കിയത്. ബസ്സുകളിലും മറ്റു വാഹനങ്ങളിലും മെട്രോയിലുമെല്ലാമായി എൽഡിഎഫിന്റെ റാലിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ഔദ്യോഗിക കണക്ക് പുറത്ത് വന്നിട്ടില്ലെങ്കിലും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരങ്ങളനുസരിച്ച് ഇരുപത്തി അയ്യായിരത്തിനും മുപ്പതിനായിരത്തിനും ഇടയിൽ പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പടുകൂറ്റൻ പന്തലിലും പുറത്തുമായി തടിച്ചുകൂടിയത്. ആളുകളുടെ ബാഹുല്ല്യം മൂലം, വിവിധയിടങ്ങളിലായി നിരവധി എൽ.ഇ.ഡി സ്‌ക്രീനുകളായിരുന്നു സ്ഥാപിച്ചിരുന്നത്.
12 മണി മുതൽ തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ ഒരു നോക്ക് കാണാനായി, പിന്തുണ അർപ്പിക്കാനായി കുട്ടികളെയും കൂട്ടി പടുകൂറ്റൻ പന്തലിൽ വന്നിരുന്ന അമ്മമാരും കുറവല്ല. തിങ്ങിനിറഞ്ഞ സദസ്സ് ഇങ്ക്വിലാബ് മുഴക്കിക്കൊണ്ടാണ് പ്രിയനേതാവിനെ വരവേറ്റത്. കേരളത്തിലും ഇന്ത്യയിലും നിലനിന്നിരുന്ന ജാതി വ്യവസ്ഥയും ഉച്ഛനീചത്വവും വിശദീകരിച്ച് തുടങ്ങിയ മുഖ്യമന്ത്രി, അനചാരങ്ങളും ദുരാചാരങ്ങളേയും കേരള സമൂഹം പൊരുതി തോൽപ്പിച്ചതിനെക്കുറിച്ച് പാർട്ടി പ്രവർത്തകരെ ഓർമ്മപ്പെടുത്തി. പ്രസംഗത്തിന്റെ പകുതിയിലധികവും പുരോഗമന ചിന്താഗതിയിലേക്കുള്ള കേരളത്തിന്റെ കുതിച്ചുചാട്ടത്തിന്റെ പിന്നാമ്പുറങ്ങളായിരുന്നു വിശദീകരിച്ചത്. ഈ പുരോഗമനങ്ങളെ പിന്നിലേക്ക വലിക്കാനാണ് സംഘ പരിവാറും അമിത്ഷായും ശ്രമിക്കുന്നത് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ശബരിമല വിഷയത്തിലേക്ക് പിണറായി വിജയൻ കടന്നത്. ഇതോടെ സദസ്സും ആവശേഭരിതമായി.
തുടർന്ന് ശബരിമലയുടെ മതേതരത്വ ആചാര രീതികളേക്കുറിച്ച് വാചാലനായ മുഖ്യമന്ത്രി സുപ്രീംകോടതി വിധി നടപ്പാക്കുകമാത്രമേ സർക്കാരിന് മുന്നിൽ വഴികളുള്ളുവെന്ന് പറഞ്ഞു. ശബരിമല സന്നിധാനത്ത് രക്തമോ മൂത്രമോ വീണാൽ നട അടച്ചിടേണ്ടി വരും മൂന്ന് ദിവസം. ഇത് മുതലെടുത്ത് ആ സമരനേതാവ്, മൂത്രം വീഴ്‌ത്തി നട അടച്ചിടനാണ് പ്ലാൻ ചെയ്തിട്ടുണ്ടാവുകയെന്ന് പിണറായി രാഹൂൽ ഈശ്വറിനെ പരിഹസിച്ചു. വലിയ കൈയടിയോടെയാണ് സദസ്സ് ഇതിനെ വരവേറ്റത്. നിലയ്ക്കലിനെ ബേസ് ക്യാമ്പ് ആക്കിക്കൊണ്ട് ശബരിമലയിൽ ഉൾക്കൊള്ളാൻ കഴിയുന്നത്ര ആളുകളെമാത്രമാണ് പമ്പയിലേക്ക് കടത്തിവിടാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ പിണറായി, ഒരു കൂട്ടരേയും ശബരിമലയിൽ അനധികൃതമായി തങ്ങാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയതോടെ മുദ്രാവാക്യം വിളികളോടെ സദസ്സ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
തുടർന്ന് അമിത്ഷായ്ക്കും സംഘപിരിവാറിനുമുള്ള ഓരോ മറുപടിക്കും വലിയ സ്വീകര്യതയാണ് കൊച്ചിയിൽ ലഭിച്ചത്. എൽ.ഡി.എഫിന്റെ എല്ലാ പ്രധാന നേതാക്കളും നിറഞ്ഞ് നിൽക്കുന്നതായിരുന്നു വേദി. ശബരിമല പ്രക്ഷോഭകാരികൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വേദിയിലും സമീപ പ്രദേശങ്ങളിലുമായി ചുവപ്പ് വളണ്ടിയേഴ്‌സും പൊലീസും കനത്ത സുരക്ഷയാണ് ഒരുക്കിയത്. നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് ഇല്ലാത്ത തരത്തിൽ ചുവപ്പ് വളണ്ടിയേഴ്‌സിന് വാഹനങ്ങൾ നിയന്ത്രിക്കാനായി എന്നതും ശ്രേദ്ധേയമാണ്.