- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി പറഞ്ഞാൽ പറഞ്ഞതാണ്; മൂന്നാം വാർഷികാഘോഷ പ്രസംഗത്തിൽ എല്ലാം ജീവനക്കാർക്കും പഞ്ചിങ് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഉത്തരവിറക്കി ഉദ്യോഗസ്ഥർ; ഒക്ടോബർ മുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അടക്കം എല്ലാ സർക്കാർ ഓഫിസുകളിലും പഞ്ചിങ് നിർബന്ധം; ഉമ്മൻ ചാണ്ടി സെക്രട്ടേറിയറ്റിൽ പ്രഖ്യാപിച്ചപ്പോൾ പാരവെച്ച യൂണിയൻ നേതാക്കൾ മുങ്ങി
തിരുവനന്തപുരം: പിണറായി വിജയൻ പറഞ്ഞാൽ പറഞ്ഞതാണ്. സർക്കാർ ഓഫിസുകളിൽ പഞ്ചിങ് സംവിധാാനം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ തൊട്ടു പിറ്റേന്ന് തന്നെ ഉത്തരവിറക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. ഒക്ടോബർ ഒന്നു മുതൽ തദ്ദേശ സ്വയം ഭരണ സ്ഥാാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം എല്ലാ സർക്കാർ ഓഫിസുകളും പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാകും. ഇതോടെ കൃത്യ സമയത്ത് ഓഫിസിൽ എത്തുന്ന സർക്കാർ ജീവനക്കാരെന്ന കേരളത്തിലെ സാധാരണക്കാരുടെ ആവശ്യം സഫലമാകും. കൃത്യസമയത്ത് ഓഫിസിൽ എത്തിയില്ലെങ്കിൽ അത് ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കും. മെഷീനെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധപ്പെടുത്താനാണ് മുകളിൽ നിന്നുള്ള തീരുമാനം. വിരൽ പതിപ്പിച്ചു പഞ്ച് ചെയ്യാനുള്ള മെഷീൻ സ്ഥാപിക്കണമെന്നു വകുപ്പു സെക്രട്ടറിമാരോടു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ നിർദ്ദേശിച്ചു. ഭാവിയിൽ ആധാറുമായി ബന്ധപ്പെടുത്താൻ ശേഷിയുള്ള മെഷീനാണു വാങ്ങേണ്ടത്. അതായത് ഒക്ടോബർ മുതൽ സർക്കാർ ഉദ്യോഗസ്ഥർക്ക് കൃത്യസമയത്ത് ഓഫിസിൽ വന്നേ മതിയാകൂ. സ്ഥിരം ജീവ
തിരുവനന്തപുരം: പിണറായി വിജയൻ പറഞ്ഞാൽ പറഞ്ഞതാണ്. സർക്കാർ ഓഫിസുകളിൽ പഞ്ചിങ് സംവിധാാനം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ തൊട്ടു പിറ്റേന്ന് തന്നെ ഉത്തരവിറക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. ഒക്ടോബർ ഒന്നു മുതൽ തദ്ദേശ സ്വയം ഭരണ സ്ഥാാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം എല്ലാ സർക്കാർ ഓഫിസുകളും പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാകും. ഇതോടെ കൃത്യ സമയത്ത് ഓഫിസിൽ എത്തുന്ന സർക്കാർ ജീവനക്കാരെന്ന കേരളത്തിലെ സാധാരണക്കാരുടെ ആവശ്യം സഫലമാകും.
കൃത്യസമയത്ത് ഓഫിസിൽ എത്തിയില്ലെങ്കിൽ അത് ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കും. മെഷീനെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധപ്പെടുത്താനാണ് മുകളിൽ നിന്നുള്ള തീരുമാനം. വിരൽ പതിപ്പിച്ചു പഞ്ച് ചെയ്യാനുള്ള മെഷീൻ സ്ഥാപിക്കണമെന്നു വകുപ്പു സെക്രട്ടറിമാരോടു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ നിർദ്ദേശിച്ചു. ഭാവിയിൽ ആധാറുമായി ബന്ധപ്പെടുത്താൻ ശേഷിയുള്ള മെഷീനാണു വാങ്ങേണ്ടത്. അതായത് ഒക്ടോബർ മുതൽ സർക്കാർ ഉദ്യോഗസ്ഥർക്ക് കൃത്യസമയത്ത് ഓഫിസിൽ വന്നേ മതിയാകൂ.
സ്ഥിരം ജീവനക്കാരെല്ലാം ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വകുപ്പു തലവന്മാർ ഉറപ്പുവരുത്തണം. ശമ്പളം സ്പാർക്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള സർക്കാർ, അർധസർക്കാർ, തദ്ദേശഭരണ സ്ഥാപനങ്ങളിലും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലുമാണ് ഒക്ടോബർ ഒന്നിനകം ബയോമെട്രിക് പഞ്ചിങ് മെഷീൻ സ്ഥാപിക്കേണ്ടത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും.
അഥോറിറ്റികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ എന്നിവിടങ്ങളിൽ ഡിസംബർ 31ന് അകം മെഷീൻ സ്ഥാപിക്കും. സ്പാർക്കുമായി പഞ്ചിങ്ങിനെ ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള ഹാർഡ്വെയറും സോഫ്റ്റ്‌വെയറും ഉപയോഗിക്കണം. ഹാർഡ്വെയർ കെൽട്രോണും സോഫ്റ്റ്‌വെയർ സ്പാർക്ക് മാനേജ്‌മെന്റുമാണു ലഭ്യമാക്കുന്നത്.
അതേസമയം ഉമ്മൻ ചാണ്ടി മന്ത്രിസഭയും പഞ്ചിങ് സംവിധാനം നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. അന്ന് അതിനുള്ള ഒരുക്കങ്ങൾ എല്ലാം ഉമ്മൻ ചാണ്ടി സർക്കാർ എടുത്തെങ്കിലും സംഭവം പൊളഞ്ഞു പോയി. യൂണിയൻ നേതാക്കൾ പാരവെച്ചതോടെയാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം വെള്ളത്തിലായത്. എന്നാൽ പിണറായി വിജയന്റെ കാർക്കശ്യത്തിന് മുന്നിൽ യൂണിയൻ നേതാക്കൾ മുട്ടു മടക്കുക ആയിരുന്നു.
ഈ സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുത്തൻ പരിഷ്‌ക്കാരങ്ങളുമായി പിണറായി വിജയൻ മുന്നോട്ട് പോകുന്നച്. ആകാര്യങ്ങളെല്ലാം ഉറപ്പാക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നും സർവീസ് സംഘടനാപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം നിർദ്ദേശിച്ചു. പങ്കാളിത്ത പെൻഷൻ പ്രശ്നം പരിശോധിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ ഫയലിങ് സംവിധാനം നടപ്പാക്കാൻ സർക്കാർ ആലോചിച്ചിക്കുന്നുണ്ട്.
ആദ്യഘട്ടത്തിൽ ചില പ്രയാസമുണ്ടാവുമെങ്കിലും ഇതു ജനങ്ങൾക്കു താൽപര്യമുള്ള കാര്യമായതിനാൽ പ്രോത്സാഹിപ്പിക്കണം. ഇ ഗവേണൻസും ഇ ഫയലിങ്ങും എല്ലാ ഓഫിസുകളിലും പ്രാവർത്തികമാക്കും. ജനങ്ങൾ കൂടുതലായി ബന്ധപ്പെടുന്ന ഓഫിസുകളിൽ ഫ്രണ്ട് ഓഫിസ് സംവിധാനം ഉണ്ടാകണം.
സേവനാവകാശ നിയമം പ്രാവർത്തികമാക്കണം. എന്തെല്ലാം സേവനങ്ങൾ നൽകുന്നു എന്ന വിവരം എഴുതി പ്രദർശിപ്പിക്കണം. സിവിൽ സർവീസിലെ അഴിമതിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ ശക്തമായ നിലപാട് എടുക്കണം. ജീവനക്കാരിൽ ഭൂരിപക്ഷവും അഴിമതി തീണ്ടാത്തവരാണ്. എന്നാൽ ചെറിയ വിഭാഗം അഴിമതിക്കാരുണ്ട്. ചില കേന്ദ്രങ്ങൾ അഴിമതി അവകാശമായി കാണുകയാണ്.
സിവിൽ സർവീസ് ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്ഥലം മാറ്റങ്ങൾ മാനദണ്ഡപ്രകാരം മാത്രം നടത്തുക എന്നതാണു സർക്കാർ നയം. പുതിയതായി സർവീസിലെത്തുന്ന ജീവനക്കാർക്കു നിശ്ചിത കാലം പരിശീലനം നൽകണമെന്ന നിർദ്ദേശം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.