- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസികളുടെ പേരിൽ കേരളത്തിൽ കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് ശ്രീധരൻപിള്ള തന്നെ വ്യക്തമാക്കി; ബിജെപി അധ്യക്ഷന്റെ പ്രസംഗത്തിലൂടെ പുറത്ത് വന്നത് സംഘപരിവാർ അജണ്ട; ശബരിമലയിൽ ഉണ്ടായത് വിശ്വാസികളുടെ ഇടപെടലല്ല ബിജെപിയുടെ രാഷ്ട്രീയ അജണ്ട എന്നും മുഖ്യമന്ത്രി
കണ്ണൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ പേരിൽ കേരളത്തിൽ കലാപമുണ്ടാക്കാനാണ് ശ്രീധരൻപിള്ള ശ്രമിച്ചത്. അത് തന്നെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ പ്രസംഗത്തിലൂടെ പുറത്ത് വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ പ്രസംഗത്തിലൂടെ പുറത്ത് വന്നത് സംഘപരിവാർ അജണ്ടയാണ്. വിശ്വാസികളുടെ പേരിൽ കേരളത്തിൽ കലാപമുണ്ടാക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് ശ്രീധരൻപിള്ള തന്നെ വ്യക്തമാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ നടന്ന അതിക്രമവും പ്രതിഷേധങ്ങളും സംഘപരിവാർ നടത്തുന്ന മുതലെടുപ്പാണെന്ന് സർക്കാരും ഇടത് പാർട്ടികളും പറഞ്ഞപ്പോൾ ചിലരെങ്കിലും വിശ്വാസിച്ചില്ല. എന്നാൽ ശ്രീധരൻപിള്ള തന്നെ ഇക്കാര്യംതുറന്ന് പറഞ്ഞതോടെ സംഘപരിവാർ അജണ്ട പുറത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെയും വിശ്വാസികളെയും ഏതറ്റം വരെയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ നടന്ന എൽ.ഡി.എഫ് ബഹുജന റാലിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്ക
കണ്ണൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ പേരിൽ കേരളത്തിൽ കലാപമുണ്ടാക്കാനാണ് ശ്രീധരൻപിള്ള ശ്രമിച്ചത്. അത് തന്നെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ പ്രസംഗത്തിലൂടെ പുറത്ത് വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ പ്രസംഗത്തിലൂടെ പുറത്ത് വന്നത് സംഘപരിവാർ അജണ്ടയാണ്. വിശ്വാസികളുടെ പേരിൽ കേരളത്തിൽ കലാപമുണ്ടാക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് ശ്രീധരൻപിള്ള തന്നെ വ്യക്തമാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തിൽ നടന്ന അതിക്രമവും പ്രതിഷേധങ്ങളും സംഘപരിവാർ നടത്തുന്ന മുതലെടുപ്പാണെന്ന് സർക്കാരും ഇടത് പാർട്ടികളും പറഞ്ഞപ്പോൾ ചിലരെങ്കിലും വിശ്വാസിച്ചില്ല. എന്നാൽ ശ്രീധരൻപിള്ള തന്നെ ഇക്കാര്യംതുറന്ന് പറഞ്ഞതോടെ സംഘപരിവാർ അജണ്ട പുറത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെയും വിശ്വാസികളെയും ഏതറ്റം വരെയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ നടന്ന എൽ.ഡി.എഫ് ബഹുജന റാലിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ വിശ്വാസികളുടെ ഇടപെടലല്ല ഉണ്ടായതെന്നും ബിജെപിയുടെ രാഷ്ട്രീയ ഇടപെടലാണ് ശബരിമല പ്രക്ഷോഭത്തിൽ കണ്ടതെന്നും അദ്ദേഹം വിവരിച്ചു. കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി വിമർശനം അഴിച്ചുവിട്ടു. ബിജെപിയും സംഘപരിവാറും നടത്തിയ പ്രക്ഷോഭത്തിൽ കോൺഗ്രസ് അണികളെ വിട്ടുകൊടുത്തെന്ന് അദ്ദേഹം ആരോപിച്ചു. ഇതിൽ എത്രപേർ തിരികെ കോൺഗ്രസിലെത്തുമെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് കാര്യങ്ങൾ തിരിച്ചറിയാതെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരുടെ പേരിലുള്ള സമരം ആസൂത്രണം ചെയ്തത് ബിജെപിയും ശ്രീധരൻപിള്ളയുമാണ്. ഇതൊരു സുവർണ അവസരമാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ സമരം തീരുമ്പോൾ നമ്മളും സർക്കാരിന്റെ ഭാഗമായ പാർട്ടിയും മാത്രമേ ബാക്കിയാകൂ എന്നാണ് ബിജെപി പറയുന്നത്. അപ്പോൾ കോൺഗ്രസ് എവിടെയാണെന്ന് ആരും ചോദിക്കുന്നില്ല. കോൺഗ്രസിലെ ചിലർ മാത്രമേ നിങ്ങളുടെ കൂടെ വരൂ. ദേശീയ പാരമ്പര്യമുള്ള കോൺഗ്രസിൽ ഇപ്പോഴും മതനിരപേക്ഷതയുള്ള നിരവധി പേരുണ്ട്. കണ്ണൂരിലെ ഒരു കോൺഗ്രസ് നേതാവ് ഇപ്പോൾ ബിജെപിയിൽ പോകാൻ തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയെന്ന നിലയിൽ തന്ത്രിയെയും പന്തളം രാജകുടുംബത്തെയും സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സർക്കാർ വിളിച്ച ചർച്ചയ്ക്ക് വരാത്ത തന്ത്രി ബിജെപി അദ്ധ്യക്ഷനെയും ബിജെപിയെയുമാണ് തനിക്ക് കൂടുതൽ വിശ്വാസമെന്നാണ് ഇപ്പോൾ പറയുന്നത്. ഇതിൽ തന്ത്രി മറുപടി പറയണം. നിയമോപദേശം തേടിയാണ് തന്ത്രി ശ്രീധരൻപിള്ളയെ വിളിച്ചതെന്നാണ് വിശദീകരണം. എന്നാൽ സർക്കാർ സംവിധാനങ്ങളിൽ നിയമസഹായം ലഭിക്കാവുന്ന നിരവധി സൗകര്യങ്ങളുണ്ട്. എന്തുകൊണ്ട് ഇവരെയൊന്നും സമീപിക്കാൻ തന്ത്രിക്ക് തോന്നിയില്ല. ഭക്തരുടെ പേരിലുള്ള സമരത്തിൽ തന്ത്രിയും പങ്കാളിയായി. ഗൂഢാലോചനയിൽ അദ്ദേഹവും പങ്കാളിയായെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.