- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയൻ രാജി വയ്ക്കും വരെ പോരാട്ടം തുടരും; സ്വർണക്കടത്തു കൊണ്ട് തീരില്ലാ... ലാവ്ലിനും ലൈഫ് മിഷനും സഹകരണ ബാങ്കും... എല്ലാം വരാൻ പോകുന്നെ ഉള്ളൂ! പുതിയ പോസ്റ്റുമായി പ്രതീഷ് വിശ്വനാഥൻ; പിണറായിയെ ചോദ്യം ചെയ്യാൻ ഇഡിക്ക് കേന്ദ്രാനുമതിയെന്ന് ജനം ടിവിയും; ബിഎൽ സന്തോഷിന്റെ വരവിന് പിന്നാലെ പുതിയ റിപ്പോർട്ടുകൾ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ ഡിക്ക് കേന്ദ്ര ധനകാര്യ വകുപ്പ് അനുമതി നൽകിയതായി റിപ്പോർട്ട്. പരിവാർ ചാനലായ ജനം ടി വിയാണ് ഇതു റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ പ്രതീഷ് വിശ്വനാഥിന്റെ പുതിയ പോസ്റ്റും ചർച്ചയാകുന്നുണ്ട്. മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കും വരെ പോരാട്ടം തുടരുമെന്നാണ് ആ പോസ്റ്റ്. ഇതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രതീഷിന്റെ പോസ്റ്റും ജനം ടിവി വാർത്തയും ചർച്ചയായി മാറുകയാണ്.
സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷ് കോടതിൽ നൽകിയ രഹസ്യ മൊഴിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് പിണറായി വിജയനെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ടു പോകില്ല എന്നു ഇ ഡി യുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ വകുപ്പ് അനുമതി നൽകിയത്. കറൻസി കടത്തിൽ മുഖ്യമന്ത്രിയുടെ കുടംബങ്ങളെയും ചോദ്യം ചെയ്യാൻ സാധ്യത ഉണ്ട് എന്നാണു റിപ്പോർട്ട്. കേസുകളിലെ നടപടികൾ വിശദീകരിക്കാൻ കഴിഞ്ഞ ദിവസം ബിജെപി നേതാക്കളെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് കണ്ടിരുന്നു. ആർഎസ്എസ് നേതൃത്വവുമായും സന്തോഷ് ചർച്ച നടത്തി. മറുനാടൻ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
പിണറായി വിജയൻ രാജി വയ്ക്കും വരെ പോരാട്ടം തുടരും ....സ്വർണക്കടത്തു കൊണ്ട് തീരില്ലാ ..ലാവ്ലിൻ , ലൈഫ് മിഷൻ , സഹകരണ ബാങ്ക് .. എല്ലാം വരാൻ പോകുന്നെ ഉള്ളൂ-ഇതാണ് ഇന്ന് പ്രതീഷ് വിശ്വനാഥൻ ഇട്ട പോസ്റ്റ്. സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ പ്രതീഷാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതിന് ശേഷം ഇത് ഏറ്റെടുക്കും വിധമുള്ള പ്രതികരണവും വന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഏറ്റവും അടുത്തു നിൽക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് പ്രതീഷ്. ഈ സാഹചര്യത്തിലാണ് പരിവാറുകാരനായ പ്രതീഷിന്റെ പോസ്റ്റുകളുടെ പ്രാധാന്യം കൂടുന്നത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെ ഡൽഹിയിൽ വലിയ നീക്കം നടക്കുന്നുണ്ടെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.
കേരളത്തിൽ വരും മാസങ്ങളിൽ നടക്കാനിടയുള്ള രാഷ്ട്രീയ നീക്കങ്ങൾ സംസ്ഥാന നേതാക്കളെ പറഞ്ഞു മനസ്സിലാക്കാൻ ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയുടെ തിരുവനന്തപുരം സന്ദർശനം മറുനാടൻ ചർച്ചയാക്കിയിരുന്നു. രണ്ടു ദിവസം മുമ്പാണ് ബിജെപി ദേശീയ നേതൃനിരയിലെ മൂന്നാമനെന്ന് വിലയിരുത്തുന്ന ബി എൽ സന്തോഷ് തിരുവനന്തുപരത്ത് എത്തിയത്. ബിജെപി ഓഫീസും പഞ്ചനക്ഷത്ര ഹോട്ടലും ഒഴിവാക്കിയായിരുന്നു സന്തോഷിന്റെ ചർച്ചകൾ. തിരുവനന്തപുരത്തെ ഭാരതീയ വിചാരകേന്ദ്രത്തിൽ സംസ്ഥാനത്തെ മുതിർന്ന ആർഎസ്എസ് നേതാക്കളുമായി സന്തോഷ് ചർച്ച നടത്തി. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലും അതുമായി കേന്ദ്ര ഏജൻസികൾ എടുക്കുന്ന നടപടികളും ഇനി സംഭവിക്കാൻ പോകുന്നതുമെല്ലാം കേരള നേതൃത്വത്തെ ബിഎൽ സന്തോഷ് അറിയിച്ചതയാണ് സൂചന.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണ് സന്തോഷ് എത്തിയത്. ആർഎസ്എസ് പ്രാന്ത പ്രചാരക് സുദർശൻ അടക്കമുള്ളവർ സന്തോഷുമായി ചർച്ചകൾ നടത്തി. കേരളത്തിൽ എന്താണ് അമിത് ഷാ ലക്ഷ്യമിടുന്നതെന്ന സന്ദേശമാണ് സുദർശൻ അടക്കമുള്ളവർക്ക് സന്തോഷ് നൽകിയത്. കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ സംഭവങ്ങൾ ഉണ്ടാകുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ നിലവിൽ ബിജെപി കേരള ഘടകം ചർച്ചയാക്കുന്നില്ല. ഭാവിയിൽ അത് വേണ്ടി വരുമെന്ന സന്ദേശവും ബിജെപി നേതാക്കൾക്ക് നൽകിയിട്ടുണ്ട്. കേരളത്തിലെ ഇഡി ഇടപെടൽ അടക്കം കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് വിലയിരുത്തുന്നുണ്ട്.
കരുവന്നൂരിലേയും സ്വപ്നയുടേയും വെളിപ്പെടുത്തലുകളിൽ ഇഡി കടുത്ത നടപടികൾ എടുക്കും. കിഫ്ബിയിലും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നാണ് സൂചന. പരമാവധി നേതാക്കളെ സഹകരിപ്പിച്ച് നേട്ടമുണ്ടാക്കണമെന്ന നിർദ്ദേശമാണ് സന്തോഷിൽ നിന്നും സുരേന്ദ്രൻ അടക്കമുള്ളവർക്ക് കിട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ