- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യതയല്ല സ്വീകാര്യതയാണ് സൗഹൃദത്തിന് മുഖമുദ്ര; നിയുക്ത മുഖ്യമന്ത്രിയുടെ ഇന്നോവ കാർ മലയാളികളോട് പറയുന്നത്; ആർക്കും തൊട്ടറിയാവുന്ന പിണറായിയെ ആർക്കും തൊടാനാവാത്തവനാക്കിത് ആര്?
കണ്ണൂർ: ന്യൂ ജനറേഷനോടും വയോധികരോടും ഒരു പോലെ സംവദിക്കാൻ കഴിയുന്ന അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് പിണറായി വിജയൻ. ' സ്വകാര്യതയല്ല സ്വീകാര്യതയാണ് സൗഹൃദത്തിന് മുഖമുദ്ര' എന്ന് എഴുതിയ ഇന്നോവാ കാറിലാണ് പിണറായി സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്ന വാക്യമാണ് ഇത്. കേരളത്തിന്റെ മാതൃകാ വികസനമാണ് പിണറായിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. അദ്ദേഹം മുഖ്യ മന്ത്രിയാകുമെന്ന വിവരം പുറത്തു വന്നതോടെ വികസന പ്രക്രിയക്ക് ആക്കം കൂടുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. വികസനം മുടക്കുന്നവരെ നിലക്ക് നിർത്താൻ അറിയാവുന്ന ഒരു ഭരണാധികാരിയായാണ് പിണറായിയെ ജനങ്ങൾ കാണുന്നത്. അങ്ങനെ പിണറായിക്കാരുടെ സ്വന്തം വിജയൻ കേരളത്തിന്റെ ഭരണത്തലവനാവുകയാണ്. അതുകൊണ്ട് തന്നെ തലശ്ശേരിക്കും മമ്പറത്തിനും ഇടയിലുള്ള ഒരു പ്രദേശമല്ല ഇന്ന് പിണറായി. കേരളത്തെ നയിക്കാൻ നിയോഗിച്ച മുഖ്യമന്ത്രിയുടെ പേരിൽ ഈ ദേശം ലയിച്ചു ചേർന്നിരിക്കയാണ്. പിണറായി എന്ന പാർട്ടി ഗ്രാമത്തിന്റെ സ്വത്തായ പിണറായി വിജയനെ കയ്യെത്തും ദൂരത്ത് തൊടാനാവില്ലെന്ന ധാരണ പലർക്കുമ
കണ്ണൂർ: ന്യൂ ജനറേഷനോടും വയോധികരോടും ഒരു പോലെ സംവദിക്കാൻ കഴിയുന്ന അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് പിണറായി വിജയൻ. ' സ്വകാര്യതയല്ല സ്വീകാര്യതയാണ് സൗഹൃദത്തിന് മുഖമുദ്ര' എന്ന് എഴുതിയ ഇന്നോവാ കാറിലാണ് പിണറായി സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്ന വാക്യമാണ് ഇത്.
കേരളത്തിന്റെ മാതൃകാ വികസനമാണ് പിണറായിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. അദ്ദേഹം മുഖ്യ മന്ത്രിയാകുമെന്ന വിവരം പുറത്തു വന്നതോടെ വികസന പ്രക്രിയക്ക് ആക്കം കൂടുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. വികസനം മുടക്കുന്നവരെ നിലക്ക് നിർത്താൻ അറിയാവുന്ന ഒരു ഭരണാധികാരിയായാണ് പിണറായിയെ ജനങ്ങൾ കാണുന്നത്.
അങ്ങനെ പിണറായിക്കാരുടെ സ്വന്തം വിജയൻ കേരളത്തിന്റെ ഭരണത്തലവനാവുകയാണ്. അതുകൊണ്ട് തന്നെ തലശ്ശേരിക്കും മമ്പറത്തിനും ഇടയിലുള്ള ഒരു പ്രദേശമല്ല ഇന്ന് പിണറായി. കേരളത്തെ നയിക്കാൻ നിയോഗിച്ച മുഖ്യമന്ത്രിയുടെ പേരിൽ ഈ ദേശം ലയിച്ചു ചേർന്നിരിക്കയാണ്.
പിണറായി എന്ന പാർട്ടി ഗ്രാമത്തിന്റെ സ്വത്തായ പിണറായി വിജയനെ കയ്യെത്തും ദൂരത്ത് തൊടാനാവില്ലെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ അത് പിണറായി വിജയനുണ്ടാക്കിയതല്ല. അങ്ങനെ പ്രചരിച്ചു വെന്നതാണ് സത്യം. സ്‌നേഹിക്കുന്ന ആർക്കും തൊടാവുന്ന അകലത്തിൽ പരിചയപ്പെടാവുന്ന പിണറായിയുടെ സ്വന്തം വിജയേട്ടനാണ് അദ്ദേഹം എന്നതാണ് സത്യം.
ചിരിക്കാത്ത കമ്യൂണിസ്റ്റുകാരുടെ നിലയിലായിരുന്നു പിണറായിയെ അടുത്ത് അറിയാത്തവർ കണ്ടത്. എന്നാൽ രാഷ്ട്രീയക്കാരന്റെ മൂന്നാം കിട കൃത്രിമ ചിരി ഈ നേതാവിൽ നിന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല,. ജീവിതത്തിൽ കർശനമായ ചിട്ടയും പ്രശ്‌നങ്ങളോടുള്ള ഗൗരവ സമീപനവും പിണറായിയെ ഒരു കർക്കശക്കാരനായി കരുതപ്പെട്ടിരുന്നു.
ഒരു രാഷ്ട്രീയ പാർട്ടിക്ക് ഉണ്ടാകേണ്ടുന്ന കേഡർ സ്വഭാവത്തെക്കുറിച്ച് പിണറായിക്ക് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുണ്ടെന്നത് പ്രവർത്തനത്തിലൂടെ വ്യക്തമാണ്. പാർട്ടിയുടെ മേൽ കമ്മിറ്റികൾ എങ്ങിനെ പ്രവർത്തിക്കണമെന്നും കീഴ് ഘടകങ്ങളുടെ രീതി എന്തായിരിക്കണമെന്നും കണ്ണൂരിലെ പാർട്ടി സംവിധാനങ്ങൾ കണ്ടാൽ മനസ്സിലാവും.
സംസ്ഥാനം മുഴുവൻ ഈ രീതിയിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ലെങ്കിലും മലബാറിലെ ഇന്നത്തെ പാർട്ടി ഘടനയുടെ സംവിധായകൻ പിണറായിയായിരുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന വക്താവായിരുന്നു പിണറായി വിജയൻ. സംഘടിച്ച് വിജയം കൈവരിക്കാൻ ഒട്ടേറെ സഹകരണ സംഘങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു അദ്ദേഹം. പിണറായിയിലും പരിസരത്തും മാത്രമല്ല കണ്ണൂർ ജില്ലയും കടന്ന് വിവിധ തരത്തിലുള്ള സഹകരണ സംഘങ്ങൾ രൂപമെടുത്തതിൽ പിണറായിയുടെ പങ്ക് വിവരണാതീതമാണ്. വടക്കേ മലബാറിലെങ്ങും നിറഞ്ഞു നിൽക്കുന്ന സഹകരണ സംഘത്തിലൂടെ ആയിരങ്ങൾക്കാണ് തൊഴിൽ ലഭിച്ചിട്ടുള്ളത്.
എതിർ ചേരിയിലുള്ള മുൻ മന്ത്രിമാർ ചെയ്ത നല്ല പ്രവർത്തനങ്ങളെ പിണറായി തമസ്‌ക്കരിക്കാറില്ല. അദ്ദേഹം സഹകരണ വൈദ്യുത മന്ത്രിയായിരുന്നപ്പോൾ എം വിരാഘവന്റേയും ജി.കാർത്തികന്റേയും പ്രവർത്തനങ്ങളെ പൊതു വേദിയിൽ വച്ച് തന്നെ എടുത്തു പറയാറുണ്ട്. നയപരമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും മുൻ ഭരണാധികാരികൾ തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാക്കാനും പിണറായി ശ്രമിച്ചിരുന്നു.
മുൻ മന്ത്രിയായിരുന്ന കാലത്ത് ഇത് അദ്ദേഹം തെളിയിച്ചിരുന്നു. സമയത്തിന്റെ കാര്യത്തിൽ കണിശക്കാരനായിരുന്നു പണറായി. ഉണരുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം സമയക്രമ മനുസരിച്ചു തന്നെ.