- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ നിന്ന് എത്തിയത് ഇന്ന് പുലർച്ചെ; ക്ലിഫ് ഹൗസിലെ വിശ്രമം മണിക്കൂറുകൾ മാത്രം; ഞായറാഴ്ചയായിട്ടും കൃത്യ സമയത്ത് ഓഫീസിലേക്ക്; പ്രോസ്ട്രേറ്റ് ക്യാൻസറിന് ചികിത്സ വിജയകരമായി പൂർത്തിയാക്കിയെന്ന സൂചനകൾക്കിടെ മുഖ്യമന്ത്രി തലസ്ഥാനത്ത്; 21 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി പിണറായി വിജയൻ; പിബി യോഗത്തിനും പ്രധാനമന്ത്രിയെ കാണാനും നാളെ ഡൽഹിക്ക് പോകും
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ഇന്ന് പുലർച്ചെ 3:30 ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ 9.30ന് സെക്രട്ടേറിയറ്റിലെത്തി. മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവനകളും മുഖ്യമന്ത്രി സ്വീകരിച്ചു. കൂടാതെ, നാളെ ഡൽഹിയിൽ നടക്കുന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കു0. അതേസമയം, പ്രളയക്കെടുതിയിൽ നിന്ന് കര കയറാൻ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കാണാൻ സമയം തേടിയിരിക്കുകയാണ്. ഇന്ന് പോു പരിപാടികളില്ലാത്ത മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും. അതീവ രഹസ്യമായാണ് തിരിച്ചു വരവ്. നാളെ എത്തുമെന്നായിരുന്നു മന്ത്രി ജയരാജൻ പറഞ്ഞിരുന്നത്. എന്നാൽ ഒരു ദിവസം മുമ്പേ തലസ്ഥാനത്ത് പിണറായി വിമാനം ഇറങ്ങി. അമേരിക്കയിലേക്കുള്ള യാത്രയിൽ മൂന്നാം തീയതി പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം നൽകിയ സൂചന. എന്നാൽ അതിന് ഒരു ദിവസം മുമ്പ് പോവുകയും ചെയ്തു. ചികിൽസയ്ക്കായുള്ള യാത്ര മാധ്യമങ്ങൾ അറിയാതിരിക
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ഇന്ന് പുലർച്ചെ 3:30 ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ 9.30ന് സെക്രട്ടേറിയറ്റിലെത്തി. മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവനകളും മുഖ്യമന്ത്രി സ്വീകരിച്ചു. കൂടാതെ, നാളെ ഡൽഹിയിൽ നടക്കുന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കു0. അതേസമയം, പ്രളയക്കെടുതിയിൽ നിന്ന് കര കയറാൻ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കാണാൻ സമയം തേടിയിരിക്കുകയാണ്. ഇന്ന് പോു പരിപാടികളില്ലാത്ത മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും.
അതീവ രഹസ്യമായാണ് തിരിച്ചു വരവ്. നാളെ എത്തുമെന്നായിരുന്നു മന്ത്രി ജയരാജൻ പറഞ്ഞിരുന്നത്. എന്നാൽ ഒരു ദിവസം മുമ്പേ തലസ്ഥാനത്ത് പിണറായി വിമാനം ഇറങ്ങി. അമേരിക്കയിലേക്കുള്ള യാത്രയിൽ മൂന്നാം തീയതി പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം നൽകിയ സൂചന. എന്നാൽ അതിന് ഒരു ദിവസം മുമ്പ് പോവുകയും ചെയ്തു. ചികിൽസയ്ക്കായുള്ള യാത്ര മാധ്യമങ്ങൾ അറിയാതിരിക്കാനായിരുന്നു ഇത്തരത്തിലെ കരുതൽ എടുത്തത്. അതുകൊണ്ട് തന്നെ വിമാനത്താവളത്തിൽ പിണറായി എത്തുന്നതും പോകുന്നതും ഒന്നും പകർത്താൻ മാധ്യമങ്ങൾക്കായില്ല. ഇന്ന് പുലർച്ച് 3.30 നാണ് പിണറായി തിരുവനന്തപുരത്ത് എത്തിയത്.
അമേരിക്കയിൽ നിന്ന് എമൈറൈറ്റ്സ് വിമാനത്തിലാണ് പിണറായി എത്തിയത്. പ്രോസ്ട്രേറ്റ് സംബന്ധമായ ചികിൽസയ്ക്കാണ് പിണറായി അമേരിക്കയിൽ പോയത്. മയോ ക്ലീനിക്കിലെ ചികിൽസ വിജയമാണെന്നാണ് സൂചന. ശസ്ത്രക്രിയയിലൂടെ ക്യാൻസർ രോഗം പൂർണ്ണമായും ഭേദപ്പെട്ടുവെന്നുമാണ് സൂചന. എന്നാൽ ചികിൽസയുടെ വിശദാംശങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. രോഗവിവരത്തിനും ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ഇന്ന് മുതൽ തന്നെ പിണറായി ഔദ്യോഗിക ചുമതലകളിൽ സജീവമാകും. സംസ്ഥാന പുനർനിർമ്മാണത്തിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കാണും. തിങ്കളാഴ്ച സിപിഎം. പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിക്കു പോകും. 26-ന് പ്രധാനമന്ത്രിയെ കാണാൻ സമയം തേടിയിട്ടുണ്ട്.
പ്രളയനഷ്ടം വിലയിരുത്തി കേന്ദ്ര മാനദണ്ഡപ്രകാരം 4796.35 കോടി രൂപയുടെ നിവേദനം സംസ്ഥാനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര സ്പെഷ്യൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്ത് സന്ദർശനം നടത്തുകയാണ്. സംഘം 24-ന് മുഖ്യമന്ത്രിയെയും റവന്യൂമന്ത്രിയെയും കണ്ട് ചർച്ച നടത്തും. മുഖ്യമന്ത്രിയും ഈ ചർച്ചകളുടെ ഭാഗമാകും. പുനർനിർമ്മാണ പാക്കേജ് ഇനിയും തയ്യാറാകാത്ത സാഹചര്യത്തിൽ കൂടുതൽ സഹായം ആവശ്യപ്പെടുകയാണ് സന്ദർശനോദ്ദേശ്യം. 40,000 കോടിയോളം രൂപയുടെ മൊത്തം നഷ്ടമുണ്ടായതായി മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചിരുന്നു.