- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസനത്തിലെ നിലപാട് പാറപോലെ ഉറച്ചതെന്ന് വ്യക്തമാക്കിയ പ്രഖ്യാപനം; ദേശീയ പാതയ്ക്ക് 45 മീറ്റർ വീതിയും ഗെയിൽ പൈപ്പ് ലൈനും ഉറപ്പിച്ച് പിണറായി; മലബാറിലെ പ്രതിഷേധക്കാർക്ക് നിരാശ; വ്യവസായ വൃത്തങ്ങളിൽ ആവേശം; വികസനത്തിന്റെ കുത്തക നഷ്ടമാകുമെന്ന് ഭയന്ന് കോൺഗ്രസ്
കോഴിക്കോട്: വികസന വിരോധികളെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. കമ്മ്യൂണിസ്റ്റുകാർക്കുള്ള ഈ ദുഷ്‌പേര് മാറ്റിയെടുത്താൽ ഭരണ തുടർച്ച ഉറപ്പാണെന്ന് സിപിഎമ്മും വിലയിരുത്തി കഴിഞ്ഞു. മുഖ്യമന്ത്രിയും പാർട്ടിയും ഈ ലക്ഷ്യത്തോടെ ഭരണം തുടങ്ങുമ്പോൾ വികസനത്തിന്റെ വഴിയിൽ കേരളമെത്തുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ഭരിക്കുന്നത് ബിജെപിയാണ്. അവരുടെ നയങ്ങളിൽ എതിർപ്പുണ്ട്. എന്നാൽ സംസ്ഥാന വികസനത്തിന് പ്രധാനമന്ത്രി മോദിയെ അംഗീകരിക്കാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേന്ദ്ര സർക്കാരിന്റെ നയപദ്ധതികൾക്ക് അനുസൃതമായ വികസനം കേരളത്തിലുമെത്തിക്കാൻ പിണറായി വിജയൻ മുന്നിൽ നിൽക്കും. പ്രതിഷേധങ്ങളിലൂടെ വികസനത്തെ എതിർക്കാൻ ആരേയും അനുവദിക്കില്ലെന്ന സന്ദേശമാണ് തുടക്കത്തിൽ തന്നെ പിണറായി നൽകുന്നത്. അതിരപ്പള്ളി വൈദ്യുതി പദ്ധതിപോലും ചർച്ചയാക്കുന്നത് അതിനാണ്. എന്നാൽ സംസ്ഥാനത്തെ ദേശീയപാത വികസനത്തിലും വാതക പൈപ്പ് ലൈൻ വിഷയത്തിലും ഒരു വിട്ടു വീഴ്ചയക്കും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറല്ല. ദേശീയപാ
കോഴിക്കോട്: വികസന വിരോധികളെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. കമ്മ്യൂണിസ്റ്റുകാർക്കുള്ള ഈ ദുഷ്‌പേര് മാറ്റിയെടുത്താൽ ഭരണ തുടർച്ച ഉറപ്പാണെന്ന് സിപിഎമ്മും വിലയിരുത്തി കഴിഞ്ഞു. മുഖ്യമന്ത്രിയും പാർട്ടിയും ഈ ലക്ഷ്യത്തോടെ ഭരണം തുടങ്ങുമ്പോൾ വികസനത്തിന്റെ വഴിയിൽ കേരളമെത്തുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ഭരിക്കുന്നത് ബിജെപിയാണ്. അവരുടെ നയങ്ങളിൽ എതിർപ്പുണ്ട്. എന്നാൽ സംസ്ഥാന വികസനത്തിന് പ്രധാനമന്ത്രി മോദിയെ അംഗീകരിക്കാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേന്ദ്ര സർക്കാരിന്റെ നയപദ്ധതികൾക്ക് അനുസൃതമായ വികസനം കേരളത്തിലുമെത്തിക്കാൻ പിണറായി വിജയൻ മുന്നിൽ നിൽക്കും. പ്രതിഷേധങ്ങളിലൂടെ വികസനത്തെ എതിർക്കാൻ ആരേയും അനുവദിക്കില്ലെന്ന സന്ദേശമാണ് തുടക്കത്തിൽ തന്നെ പിണറായി നൽകുന്നത്.
അതിരപ്പള്ളി വൈദ്യുതി പദ്ധതിപോലും ചർച്ചയാക്കുന്നത് അതിനാണ്. എന്നാൽ സംസ്ഥാനത്തെ ദേശീയപാത വികസനത്തിലും വാതക പൈപ്പ് ലൈൻ വിഷയത്തിലും ഒരു വിട്ടു വീഴ്ചയക്കും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറല്ല. ദേശീയപാത 45 മീറ്ററിൽതന്നെ വികസിപ്പിക്കുമെന്നും ഇക്കാര്യത്തിൽ ഇനി ചർച്ചക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് വാതക പൈപ്പ് ലൈൻ പദ്ധതിയെന്നും മുഖ്യമന്ത്രി പറയുമ്പോൾ ലക്ഷ്യമിടുന്നത് വികസന വഴിയിൽ കേരളത്തെ എത്തിക്കാനാണ്. ദേശീയ പാത വികസനത്തിൽ കേരളത്തിലെ ഒരു നേതാവും ഇത്രയും ഉറച്ച സ്വരത്തിൽ സംസാരിച്ചിട്ടില്ല. മുപ്പത് മീറ്ററിലേക്ക് ദേശീയപാതയെ എത്തിക്കാനായിരുന്നു നീക്കങ്ങൾ. ഈ കള്ളക്കളി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുന്നു. സ്ഥലം ഏറ്റെടുക്കലിൽ കർശന നിലപാട് ഉണ്ടാകുമെന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി.
സ്ഥലം ഏറ്റെടുപ്പ് പ്രശ്‌നങ്ങളുയർത്തി സമരങ്ങൾക്ക് നേതൃത്വം നൽകുന്നതിന്റെ മുൻനിരയിൽ എവിടേയും സിപിഐ(എം) നേതാക്കളായിരുന്നു. മലബാറിൽ മുസ്ലിം ലീഗും പ്രതിഷേധങ്ങളിൽ സജീവ പങ്കാളിയായി. ഇതോടെ സ്ഥലം ഏറ്റെടുപ്പുകൾ വൈകി. ദേശീയപാതയിൽ കേന്ദ്ര സർക്കാർ കേരളത്തെ ഗൗനിക്കാതെയുമായി. ഇതിന് മാറ്റമുണ്ടാക്കാൻ പിണറായി ശ്രമിക്കുമ്പോൾ വ്യവസായ മേഖല ആത്മവിശ്വാസത്തിലാകുന്നു. കൂടുതൽ ആനുകൂല്യങ്ങൾ അവർ പ്രതീക്ഷിക്കുന്നു. എന്നാൽ സ്ഥലം നഷ്ടമാകുമെന്ന് ഭയക്കുന്നവരും ഇതിന്റെ പേരിൽ പ്രതിഷേധത്തിന് ഇറങ്ങിയവരും നിരാശയിലും. മലബാറിലും കോട്ടയത്തുമാണ് ഇത്തരക്കാർ കൂടുതൽ. മതിയായ നഷ്ടപരിഹാരം കൊടുത്ത് ഇവരെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ കോൺഗ്രസും പ്രതിസന്ധിയിലാകും. ജനങ്ങൾക്കൊപ്പം ചേർന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയാൽ വികസന വിരോധികളെന്ന മുദ്രകുത്തലും എത്തും.
നൂലാമാലകളിൽപെട്ട് വ്യവസായ സംരംഭങ്ങൾ മുടങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാവില്ല. ഈ വിഷയത്തിൽ സമഗ്രമായ നയം സർക്കാർ പ്രഖ്യാപിക്കുമെന്നും പിണറായി വ്യക്തമാക്കി. വ്യവസായികളോടെ സംസ്ഥാന സർക്കാർ എടുക്കുന്ന ക്രിയാത്മക നിലപാടിന്റെ ഭാഗമാണിതെന്ന് വ്യവസായ ലോകം പ്രതീക്ഷിക്കുന്നു. ഏകജാലക സംവിധാനം ഉൾപ്പെടെ പലതും പ്രതീക്ഷിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏകജാലകമെന്നത് അഴിമതിയുടെ മറ്റൊരു മുഖമായി. ഇതാണ് ഒന്നും ലക്ഷ്യം കാണാത്തതിന് കാരണം. എന്നാൽ പിണറായിയെന്ന മുഖ്യമന്ത്രി ഈ വ്യവസ്ഥിതിക്ക് മാറ്റമുണ്ടാക്കുമെന്ന് തന്നെയാണ് വ്യവസായ ലോകവും പ്രതീക്ഷിക്കുന്നത്. വ്യവസായ മന്ത്രി ഇപി ജയരാജനാണ്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ. അതുകൊണ്ട് തന്നെ മറ്റ് ഇടപെടലുകളോ പ്രശ്‌നങ്ങളോ ഉണ്ടാകില്ലെന്നും വിലയിരുത്തുന്നുണ്ട്.
സ്മാർട് സിറ്റി, വിഴിഞ്ഞം, കണ്ണൂർ, കൊച്ചി മെട്രോ...കേരളത്തിലെ വികസന നായകൻ താനെന്ന് സ്ഥാപിച്ച് അധികാരത്തിൽ വീണ്ടുമെത്താനായിരുന്നു ഉമ്മൻ ചാണ്ടിയുടെ ശ്രമം. ഇടതിന് തോൽപ്പിക്കാനും അഴിമതി മറയ്ക്കാനും കോൺഗ്രസുകാരുടെ ഏറ്റവും വലിയ ആയുധം. നോക്കുകൂലിയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ചർച്ചയാക്കി സിപിഎമ്മിനെ എന്നും വികസന വിരോധികളാക്കാനാണ് കോൺഗ്രസും യുഡിഎഫും ശ്രമിക്കാറുള്ളത്. പിണറായി വിജയന്റെ പുതിയ നീക്കങ്ങൾ അതുകൊണ്ട് തന്നെ കോൺഗ്രസിന് തിരിച്ചടിയാണ്. വികസന മുദ്രാവാക്യവും അഴിമതി വിരുദ്ധതയും പിണറായി ഭരണ നേട്ടങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചാൽ അത് കേരളത്തിൽ തിരിച്ചുവരവിനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് കരിനിഴലാകും. ഇതു മനസ്സിലാക്കി കേരളത്തെ ഇടത്തോട്ട് ചേർക്കാനാണ് നയങ്ങൾ കൃത്യമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതും. കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് ആവോളമെത്തിച്ച് കേരളത്തിന്റെ വികസന മുഖച്ഛായ മാറ്റാനാണ് നീക്കം.
ൂമി ഏറ്റെടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത് പദ്ധതിയൊന്നും ഉപേക്ഷിക്കാനാവില്ല. ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കുകയെന്നത് സർവകക്ഷി യോഗ തീരുമാനമാണ്. ഇക്കാര്യം കേന്ദ്ര സർക്കാർ അംഗീകരിച്ചതുമാണ്. അതുമായി ബന്ധപ്പെട്ട് ഇനി കുറേ ചർച്ച നടത്തിയിട്ട് കാര്യമില്ല. ഭൂമി നഷ്ടപ്പെടുന്നവർക്കായി പുതിയ പാക്കേജുണ്ടാക്കും. ഇക്കാര്യത്തിൽ അതിവേഗത്തിൽ നടപടിയുണ്ടാവുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വാതക പൈപ്പ് ലൈൻ പദ്ധതിയും ഉപേക്ഷിക്കാനാവില്ല. വലിയ തോതിൽ ജനവാസ കേന്ദ്രങ്ങളിലൂടെയും പദ്ധതി കടന്നുപോവുന്നുണ്ട്. നമ്മുടെ റോഡുകളിലൂടെയും പൈപ്പ് ലൈൻ പോകുന്നുണ്ട്. ഏത് പദ്ധതിയിലും ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. എന്നുവച്ച് പദ്ധതിതന്നെ വേണ്ടെന്നുവെക്കാനാവില്ല. ജനങ്ങളുടെ സഹകരണവും പിന്തുണയുമാണ് ഇതിന് വേണ്ടത് പിണറായി വിശദീകരിച്ചു.
ഈ രണ്ട് പദ്ധതികളും ജനങ്ങളുടെ എതിർപ്പമുലമാണ് കേരളം നീട്ടികൊണ്ട് പോയത്. ഇക്കാര്യത്തിലെ നിലപാട് വിശദീകരണം പ്രതിഷേധക്കാർക്ക് തിരിച്ചടിയുമാണ്. പദ്ധതികൾക്ക് ഭൂമി വേണമെന്നത് ന്യായമായ ആവശ്യമാണ്. ഭൂമി നൽകുന്നവർക്ക് പ്രയാസമുണ്ടാവുമെന്നതും കാണാതിരിക്കരുത്. ഭൂമി നഷ്ടപ്പെടുന്നവരെ കൂടുതൽ പ്രയാസത്തിലേക്ക് തള്ളിവിടാനും പാടില്ല. ഒരാളുടെ പ്രശ്‌നവും നാടിന്റെ പ്രശ്‌നവും ഒരുമിച്ചുവന്നാൽ നാടിനൊപ്പമാണ് നിൽക്കേണ്ടത്. വ്യക്തിയുടെ പ്രശ്‌നവും കുടുംബത്തിന്റെ പ്രശ്‌നവുമാവുമ്പോൾ കുടുംബത്തിനൊപ്പമാണ് നിൽക്കേണ്ടത്. നാടിന്റെ താൽപര്യം സംരക്ഷിച്ചേ ഏത് പദ്ധതിയും നടപ്പാക്കൂ. വികസനത്തിൽ സ്വകാര്യ പങ്കാളിത്തവും സർക്കാർ ഉറപ്പാക്കും. ഇക്കാര്യത്തിൽ പഴയ നിലപാടിൽ മാറ്റമില്ലെന്ന് പിണറായി പറയുന്നു.
മലബാറിന്റെ പിന്നാക്കാവസ്ഥയെന്നത് വസ്തുതയാണ്. എല്ലാ ജനങ്ങളുടേതെന്നപോലെ പ്രദേശത്തിന്റെയും വികസനമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വികസനത്തിൽ മലബാറിന് പ്രത്യേക ശ്രദ്ധയുണ്ടാവും. നല്ലനിലയിൽ പ്രവർത്തിച്ചുവന്ന കരിപ്പൂർ വിമാനത്താവളം ഒട്ടേറെ കുറവുകൾ നേരിടുകയാണ്. ഭൂമി ഏറ്റെടുക്കലാണ് ഇവിടെയും പ്രശ്‌നം. ഏകപക്ഷീയമായി ഭൂമി ഏറ്റെടുക്കില്ല. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ സൗകര്യമൊരുക്കും. വിമാനത്താവള വികസനത്തിൽ പ്രാഥമിക ചർച്ച നടത്തിക്കഴിഞ്ഞു. വിമാനത്താവള അധികൃതരും കലക്ടറുമായുള്ള ചർച്ചയാണ് ഇനിയുള്ളത്. അതിനുശേഷം വിവിധ സംഘടനകളുടെയും വ്യക്തികളുടെയും അഭിപ്രായം കേൾക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്നത് ഉറച്ച നിലപാട് തന്നെയാണ്.