- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ ആർ ക്യാമ്പിൽ നിന്നും കെഎപിയിൽ നിന്നും നൂറ് കണക്കിന് പൊലീസുകാർ റോഡിന് ഇരുവശവും കാവൽ നിന്നു; ഓരോ ഇടവഴികളിലെയും സർവ പഴുതുകളും അടച്ചു പൊലീസ് നിരീക്ഷണം; ഐജിയുടെ നേതൃത്വത്തിൽ ഇടി വണ്ടികളും ആംബുലൻസും അടക്കം നിരവധി വാഹനങ്ങൾ; അട്ടപ്പാടിയിൽ എത്തിയ പിണറായിക്ക് ഒരുക്കിയത് പ്രധാനമന്ത്രിക്ക് നൽകുന്നതിനേക്കാൾ കനത്ത സുരക്ഷ; പിണറായി എന്തുകൊണ്ടാണ് പാവങ്ങളുടെ പാവങ്ങളെ പേടിക്കുന്നത് എന്നു ചോദിച്ച് സോഷ്യൽ മീഡിയ
അഗളി: പൊതുജനം തല്ലിച്ചതച്ചു കൊന്ന മധുവിന്റെ വീട് സന്ദർശിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അട്ട്പപാടിയിൽ എത്തിയിരുന്നു. പാവങ്ങളുടെ പാവങ്ങൾ താമസിക്കുന്ന ആദിവാസി ഏരിയയിൽ എത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരുക്കിയ കനത്ത സുരക്ഷയാണ് ആരെയും അമ്പരപ്പിക്കുന്നത്. പൊതു ജനത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലായിരുന്നു ഇന്നലെ കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി ആദിവാസി ഊരിലെത്തിയത്. പൊതു ജനത്തിന് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചു കൊണ്ട് ഒരു ഏകാധിപതിക്ക് ഒരുക്കും വിധമുള്ള സുരക്ഷാ വലയമായിരുന്നു അട്ടപ്പാടിയിൽ ഒരുക്കിയത്. നൂറ് കണക്കിന് പൊലീസുകാരും ഇടിവണ്ടികളും ആമ്പുലൻസും അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഇന്നലെ അട്ടപ്പാടിയിൽ അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കും വിധമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിലായി 518 പൊലീസുകാരെയാണ് സുരക്ഷാച്ചുമതലയ്ക്ക് നിയോഗിച്ചത്. എ.ആർ. ക്യാമ്പിൽനിന്ന് 157 പേരെയും കെ.എ.പി.യിൽനിന്ന് 188 പേരെയും മറ്റുവിഭാഗങ്ങളിൽനിന്ന് 187 പേര
അഗളി: പൊതുജനം തല്ലിച്ചതച്ചു കൊന്ന മധുവിന്റെ വീട് സന്ദർശിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അട്ട്പപാടിയിൽ എത്തിയിരുന്നു. പാവങ്ങളുടെ പാവങ്ങൾ താമസിക്കുന്ന ആദിവാസി ഏരിയയിൽ എത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരുക്കിയ കനത്ത സുരക്ഷയാണ് ആരെയും അമ്പരപ്പിക്കുന്നത്. പൊതു ജനത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലായിരുന്നു ഇന്നലെ കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി ആദിവാസി ഊരിലെത്തിയത്.
പൊതു ജനത്തിന് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചു കൊണ്ട് ഒരു ഏകാധിപതിക്ക് ഒരുക്കും വിധമുള്ള സുരക്ഷാ വലയമായിരുന്നു അട്ടപ്പാടിയിൽ ഒരുക്കിയത്. നൂറ് കണക്കിന് പൊലീസുകാരും ഇടിവണ്ടികളും ആമ്പുലൻസും അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഇന്നലെ അട്ടപ്പാടിയിൽ അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കും വിധമായിരുന്നു.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിലായി 518 പൊലീസുകാരെയാണ് സുരക്ഷാച്ചുമതലയ്ക്ക് നിയോഗിച്ചത്. എ.ആർ. ക്യാമ്പിൽനിന്ന് 157 പേരെയും കെ.എ.പി.യിൽനിന്ന് 188 പേരെയും മറ്റുവിഭാഗങ്ങളിൽനിന്ന് 187 പേരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. ഒരു കേരളാ മുഖ്യമന്ത്രിയും ഇന്നേ വരെ ഒപ്പം നിർത്താത്ത അത്രയും വലിയ സുരക്ഷ.
ഇതുകൂടാതെ പ്രത്യേകാന്വേഷണവിഭാഗം, ഇന്റലിജൻസ് ബ്യൂറോ എന്നീ വിഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും പ്രദേശത്തുണ്ടായിരുന്നു. മധ്യമേഖലാ ഐ.ജി. എം.ആർ. അജിത്കുമാർ നേരിട്ടാണ് സുരക്ഷാച്ചുമതലയ്ക്ക് നേതൃത്വം നൽകിയത്. ഇവർ ദേഹ പരിശോധന വരെ നടത്തി.
മുഖ്യമന്ത്രിക്ക് ആവശ്യത്തിൽ കൂടുതലുള്ള സുരക്ഷയുമായി പൊലീസ് എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ വലഞ്ഞത് പ്രദേശവാസികളായ ജനങ്ങളാണ്. സമയത്ത് ജോലിക്ക് പോലും പോവാൻ പറ്റാത്ത അവസ്ഥയാണ് പാവപ്പെട്ട ജനങ്ങൾ നേരിടേണ്ടി വന്നത്. ഇനി ജോലിക്ക് പോണമെങ്കിലും കിലോമീറ്ററുകൾ നടക്കേണ്ടി വന്നു.
മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച മുക്കാലിയിൽനിന്ന് ചിണ്ടക്കിയിലേക്ക് രാവിലെമുതൽ പൊലീസ് ടാക്‌സി, സ്വകാര്യ വാഹനങ്ങൾ എന്നിവ കടത്തിവിട്ടില്ല. ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. ഇത് പ്രദേശവാസികളെ ദുരിതത്തിലാക്കി. മുക്കാലിയിൽനിന്ന് ചിണ്ടക്കിയിലേക്ക് നാലരക്കിലോമീറ്ററുണ്ട്. ജീപ്പുമാത്രം കടന്നുപോകുന്ന ഈ വഴിയിലൂടെ വാഹനങ്ങൾ കടത്തിവിടാത്തതുമൂലം നടന്നാണ് പ്രദേശവാസികൾ പല ആവശ്യത്തിനും മുക്കാലിയിലെത്തിയത്.
പട്ടാള ഭരണത്തെ അനുസ്മരിപ്പിക്കും വിധമുള്ള മുഖ്യമന്ത്രിയുടെ സന്ദർശനത്തിനെതിരെ സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ്. നിരവധി പേർ മുഖ്യമന്ത്രിയുടെ ഈ പൊതുജന ജീവിതത്തെ സ്തംഭിപ്പിക്കും വിധമുള്ള സന്ദർശനത്തിനെതിരെ രംഗത്ത് വന്നു. ഓഖി ചുഴലിക്കാറ്റ് വീശിയ സമയം മുതലാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു കനത്ത സുരക്ഷ ഒരുക്കി തുടങ്ങിയത്.
മുക്കാലിയിൽ നിന്നും ചിണ്ടക്കിയിലേക്ക് വളരെ മോശം റോഡാണ്. ഇതിലൂടെ ചിണ്ടക്കി വരെ പൊലീസ് ജീപ്പിൽ വന്നിറങ്ങിയ മുഖ്യമന്ത്രി ഒരു 200 മീറ്റർ നടന്നു. ഈ കാനനപാതയിലൂടെ മുഖ്യമന്ത്രി നടക്കുമ്പോൾ മുക്കാലി - ചിണ്ടക്കി റോഡിലൂടെ നാട്ടുകാരുടെ ഒരു വാഹനവും കടത്തിവിട്ടില്ല.
പൊലീസുകാർ റോഡിൽ തോക്കുകൾ ചൂണ്ടി നിൽക്കുകയായിരുന്നു. രാവിലെ മുക്കാലിയിൽ എന്തോ വലിയ ആക്ഷൻ നടക്കുന്നതിന് തൊട്ടു മുൻപുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. ടാക്‌സി സ്റ്റാന്റ് മുഴുവനായും ഒഴിപ്പിച്ചു. നാട്ടുകാർക്ക് ചിണ്ടക്കിയിലേക്കും ചിണ്ടക്കിയിൽ നിന്ന് മുക്കാലിയിലേക്കും പോവാൻ കഴിയാത്ത അവസ്ഥ. മുക്കാലിയിൽ നിന്ന് ചിണ്ടക്കി റോഡിലൂടെ 12 ആദിവാസി ഊരുകളിലേക്ക് പോകണം. അത്രയും ആളുകളെ വഴി നടക്കാൻ പോലും സമ്മതിക്കാതെ ബന്ധികളാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സഞ്ചാരം.
ആ സമയത്ത് ശരിക്കും കഠിനമായ കാനനപാതയിൽ കാൽനടയായി പോയത് നാട്ടുകാരാണ്. ആദിവാസികൾ ഉൾപ്പടെ. കഴിഞ്ഞ ദിവസം വരെ നേതാക്കൾ പറഞ്ഞിരുന്നത് കേസ് ഉള്ളതുകൊണ്ട് പണി നടക്കില്ലെന്നാണ്.( ഇന്ന് മുഖ്യൻ പറഞ്ഞത് പണി ഉടൻ തുടങ്ങും എന്നാണ് ) കാലമെത്രയായി ആദിവാസികൾ ഇഥേ വഴിയിലൂടെയാണ് നടക്കുന്നത്. ഒരു ജീപ്പു വിളിച്ചു പോകണമെങ്കിൽ 200 രൂപ വേണം. ഇതിനുമപ്പുറം ഈ വഴിയിലൂടെ ഒരു ഗർഭിണി വന്നാൽ ശിശുമരണം ഉറപ്പാ.
ദേഹ പരിശോധന, തുണിയഴിച്ച് പരിശോധിച്ചില്ലന്നേയുള്ളു. ഇങ്ങേര് പട്ടാള അട്ടിമറിയിലൂടെ മുഖ്യമന്ത്രിയായതാണോയെന്ന് പോലും സംശയിച്ചു പോവും. അത്രക്ക് പരിശോധനയായിരുന്നെന്ന് സോഷ്യൽ മീഡിയയിൽ പറയുന്നു.