- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം തീയതി പോകുമെന്ന് പറഞ്ഞിട്ട് രണ്ടാം തീയതി വിമാനം കയറി; 24ന് എത്തുമെന്ന് അറിയിച്ചിട്ട് ഒരു ദിവസം മുമ്പേ തിരിച്ചെത്തിയും മാധ്യമങ്ങളെ ഒഴിവാക്കി; അമേരിക്കൻ ചികിൽസ കഴിഞ്ഞ് മടങ്ങിയെത്തിയ ഇന്ന് മുതൽ ചുമതലകളിൽ സജീവമാകും; മുഖ്യമന്ത്രിയുടെ ചികിൽസയും വിശദാംശങ്ങളും ഇപ്പോഴും അതീവ രഹസ്യം; പുറത്തു വരുന്നത് പ്രോസ്‌ട്രേറ്റ് ക്യാൻസറിനുള്ള ചികിൽസ പൂർണ്ണ വിജയമെന്ന് അനൗദ്യോഗിക സൂചനകൾ മാത്രം; പിണറായിക്ക് ഇനി ചെന്നൈയിൽ റെഗുലർ ചെക്കപ്പ്
തിരുവനന്തപുരം: അമേരിക്കയിലെ ചികിൽസ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് തിരിച്ചെത്തി. അതീവ രഹസ്യമായാണ് തിരിച്ചു വരവ്. നാളെ എത്തുമെന്നായിരുന്നു മന്ത്രി ജയരാജൻ പറഞ്ഞിരുന്നത്. എന്നാൽ ഒരു ദിവസം മുമ്പേ തലസ്ഥാനത്ത് പിണറായി വിമാനം ഇറങ്ങി. അമേരിക്കയിലേക്കുള്ള യാത്രയിൽ മൂന്നാം തീയതി പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം നൽകിയ സൂചന. എന്നാൽ അതിന് ഒരു ദിവസം മുമ്പ് പോവുകയും ചെയ്തു. ചികിൽസയ്ക്കായുള്ള യാത്ര മാധ്യമങ്ങൾ അറിയാതിരിക്കാനായിരുന്നു ഇത്തരത്തിലെ കരുതൽ എടുത്തത്. അതുകൊണ്ട് തന്നെ വിമാനത്താവളത്തിൽ പിണറായി എത്തുന്നതും പോകുന്നതും ഒന്നും പകർത്താൻ മാധ്യമങ്ങൾക്കായില്ല. ഇന്ന് പുലർച്ച് 3.30 നാണ് പിണറായി തിരുവനന്തപുരത്ത് എത്തിയത്. അമേരിക്കയിൽ നിന്ന് എമൈറൈറ്റ്‌സ് വിമാനത്തിലാണ് പിണറായി എത്തിയതെന്നാണ് സൂചന. പ്രോസ്‌ട്രേറ്റ് സംബന്ധമായ ചികിൽസയ്ക്കാണ് പിണറായി അമേരിക്കയിൽ പോയത്. മയോ ക്ലീനിക്കിലെ ചികിൽസ വിജയമാണെന്നാണ് സൂചന. ശസ്ത്രക്രിയയിലൂടെ ക്യാൻസർ രോഗം പൂർണ്ണമായും ഭേദപ്പെട്ടുവെന്നുമാണ് സ
തിരുവനന്തപുരം: അമേരിക്കയിലെ ചികിൽസ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് തിരിച്ചെത്തി. അതീവ രഹസ്യമായാണ് തിരിച്ചു വരവ്. നാളെ എത്തുമെന്നായിരുന്നു മന്ത്രി ജയരാജൻ പറഞ്ഞിരുന്നത്. എന്നാൽ ഒരു ദിവസം മുമ്പേ തലസ്ഥാനത്ത് പിണറായി വിമാനം ഇറങ്ങി. അമേരിക്കയിലേക്കുള്ള യാത്രയിൽ മൂന്നാം തീയതി പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം നൽകിയ സൂചന. എന്നാൽ അതിന് ഒരു ദിവസം മുമ്പ് പോവുകയും ചെയ്തു. ചികിൽസയ്ക്കായുള്ള യാത്ര മാധ്യമങ്ങൾ അറിയാതിരിക്കാനായിരുന്നു ഇത്തരത്തിലെ കരുതൽ എടുത്തത്. അതുകൊണ്ട് തന്നെ വിമാനത്താവളത്തിൽ പിണറായി എത്തുന്നതും പോകുന്നതും ഒന്നും പകർത്താൻ മാധ്യമങ്ങൾക്കായില്ല. ഇന്ന് പുലർച്ച് 3.30 നാണ് പിണറായി തിരുവനന്തപുരത്ത് എത്തിയത്.
അമേരിക്കയിൽ നിന്ന് എമൈറൈറ്റ്‌സ് വിമാനത്തിലാണ് പിണറായി എത്തിയതെന്നാണ് സൂചന. പ്രോസ്‌ട്രേറ്റ് സംബന്ധമായ ചികിൽസയ്ക്കാണ് പിണറായി അമേരിക്കയിൽ പോയത്. മയോ ക്ലീനിക്കിലെ ചികിൽസ വിജയമാണെന്നാണ് സൂചന. ശസ്ത്രക്രിയയിലൂടെ ക്യാൻസർ രോഗം പൂർണ്ണമായും ഭേദപ്പെട്ടുവെന്നുമാണ് സൂചന. എന്നാൽ ചികിൽസയുടെ വിശദാംശങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. രോഗവിവരത്തിനും ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ഇന്ന് മുതൽ തന്നെ പിണറായി ഔദ്യോഗിക ചുമതലകളിൽ സജീവമാകും. സംസ്ഥാന പുനർനിർമ്മാണത്തിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കാണും. തിങ്കളാഴ്ച സിപിഎം. പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിക്കു പോകും. 26-ന് പ്രധാനമന്ത്രിയെ കാണാൻ സമയം തേടിയിട്ടുണ്ട്.
പ്രളയനഷ്ടം വിലയിരുത്തി കേന്ദ്ര മാനദണ്ഡപ്രകാരം 4796.35 കോടി രൂപയുടെ നിവേദനം സംസ്ഥാനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര സ്‌പെഷ്യൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്ത് സന്ദർശനം നടത്തുകയാണ്. സംഘം 24-ന് മുഖ്യമന്ത്രിയെയും റവന്യൂമന്ത്രിയെയും കണ്ട് ചർച്ച നടത്തും. മുഖ്യമന്ത്രിയും ഈ ചർച്ചകളുടെ ഭാഗമാകും. പുനർനിർമ്മാണ പാക്കേജ് ഇനിയും തയ്യാറാകാത്ത സാഹചര്യത്തിൽ കൂടുതൽ സഹായം ആവശ്യപ്പെടുകയാണ് സന്ദർശനോദ്ദേശ്യം. 40,000 കോടിയോളം രൂപയുടെ മൊത്തം നഷ്ടമുണ്ടായതായി മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചിരുന്നു.
സെപ്റ്റംബർ രണ്ടിന് പുലർച്ചെയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഓഗസ്റ്റ് മധ്യത്തോടെ പോകാനിരുന്ന മുഖ്യമന്ത്രി യാത്ര പ്രളയക്കെടുതികൾ കാരണം നീട്ടിവയ്ക്കുകയായിരുന്നു. ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അമേരിക്കയിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഗ്ലോബൽ സാലറി ചലഞ്ചിൽ പങ്കെടുക്കാൻ അമേരിക്കയിലെ മലയാളികളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതോടെയാണ് 24ന് മുഖ്യമന്ത്രി തിരിച്ചെത്തുമെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞത്. ഇത് വെറുതേ കള്ളം പറഞ്ഞതായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
ചികിൽസ പൂർത്തിയായ ശേഷം അമേരിക്കയിൽ പിണറായി പൊതു പരിപാടിയിൽ പങ്കെടുത്തിരുന്നു. അതും പ്രളയാനന്തര കേരളത്തെ കെട്ടിപ്പെടുക്കാൻ വേണ്ടിയായിരുന്നു. പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനർനിർമ്മാണത്തിനായി അമേരിക്കൻ മലയാളി സമൂഹം ഗ്ലോബൽ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ മലയാളിയോട് അഭ്യർത്ഥിച്ചിരുന്നു. കേരളത്തിന്റെ അതിജീവനത്തിന് ഏവരും സഹകരിക്കണം. എല്ലാവരും സഹകരിച്ചാലെ നവകേരളത്തെ പടുത്തുയർത്താൻ കഴിയൂ. 150 കോടിരൂപയാണ് അമേരിക്കൻ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നത്. അത് എവിടെ നിന്നെല്ലാം കണ്ടെത്തണമെന്ന് മലയാളി കൂട്ടായ്മകൾക്ക് തീരുമാനിക്കാം.
ക്രൗഡ് ഫണ്ടിങ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമ്മാണം ഉണ്ടാകും. അമേരിക്കൻ മലയാളികൾ കേരളത്തിൽ നിക്ഷേപം നടത്താൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏതെങ്കിലും പുനർനിർമ്മാണ പദ്ധതികൾ ഏറ്റെടുക്കാനും തയ്യാറാകണം. ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരംകിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ല. ഒരുമാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറുള്ളവരെല്ലാം ഗ്ലോബൽസാലറി ചലഞ്ചിൽ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കും. സഹായം ശേഖരിക്കുന്നതിന് ധനമന്ത്രി തോമസ് ഐസകിനെ അമേരിക്കയിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു,
ചെന്നൈ അപ്പോളോ ആശുപത്രിയിലെ വിദഗ്ദാഭിപ്രായം പരിഗണിച്ചാണ് മയോ ക്ലീനിക്കിലേക്ക് ചികിൽസ മാറ്റിയത്. വൈറോളജി ഇന്റസ്റ്റിറ്റിയൂട്ടിലെ അവാർഡ് വാങ്ങാനായി കഴിഞ്ഞ മാസം പിണറായി അമേരിക്കയിലെത്തിയിരുന്നു. അന്നായിരുന്നു ഇക്കാര്യത്തിലെ ചികിൽസയ്ക്ക് മയോ ക്ലീനിക്കിൽ തുടങ്ങിയത്. ഭാര്യ കമല മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. കഴിഞ്ഞമാസം 19ന് അമേരിക്കയിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പ്രളയക്കെടുതി കണക്കിലെടുത്ത് യാത്ര മാറ്റി വയ്ക്കുകയായിരുന്നു. പ്രോസ്റ്റേറ്റിൽ ചെറിയ പ്രശ്നങ്ങളേ മുഖ്യമന്ത്രിക്കുള്ളൂവെന്നാണ് ലഭിക്കുന്ന സൂചന. അതീവ രഹസ്യ സ്വഭാവത്തിലാണ് മയോ ക്ലീനിക്കിൽ ചികിൽസ. സിനിമാ നടൻ പൃഥ്വിരാജിന്റെ അമ്മാവനും ഡോക്ടറുമായ എംവി പിള്ളയാണ് എല്ലാ സഹായവുമായി പിണറായിക്കും ഭാര്യയ്ക്കുമൊപ്പമുണ്ടായിരുന്നത്. തുടർ ചികിൽസ അപ്പോളയിൽ തുടരുമെന്നാണ് സൂചന.
നേരത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പിണറായി വിദഗ്ധ ചികിൽസ നേടിയിരുന്നു. ഏറെ നാളായി അപ്പോളയിൽ ചികിൽസയിലായിരുന്ന പിണറായിയെ അവിടുത്തെ ഡോക്ടർമാരാണ് മയോ ക്ലീനിക്കിലെ ചികിൽസയെ കുറിച്ച് അറിയിച്ചത്. പ്രോസ്റ്റേറ്റ് ക്യാൻസറിന് ഏറ്റവും മികച്ച ചികിൽസയുള്ളത് ഇവിടെയാണ്. ഈ ഉപദേശം ഏറ്റെടുത്താണ് രണ്ട് മാസം മുമ്പ് പിണറായി അമേരിക്കയിലെത്തിയത്. എം വി പിള്ളയുടെ മാർഗ്ഗനിർദ്ദേശത്തിൽ മയോ ക്ലീനിക്കിലെത്തുകയും ചെയ്തു. തുടർന്നാണ് വിദഗ്ധ ചികിൽസ മയോ ക്ലീനിക്കിലാക്കാൻ തീരുമാനിച്ചത്. പാർട്ടിക്കുള്ളിലെ പ്രധാന നേതാക്കളുമായും സംസാരിച്ചു. അതിന് ശേഷമായിരുന്നു അമേരിക്കൻ യാത്ര. ചികിൽസയ്ക്കിടെ പ്രധാനപ്പെട്ട ഫയലുകൾ ഇ-ഫയൽ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്തിരുന്നുവെന്നാണ് ഔദ്യോഗികമായി പറയുന്നത്.
മൂന്നാഴ്ചത്തേക്കുള്ള യാത്രയ്ക്കാണ് അനുമതിയെന്നു പൊതുഭരണവകുപ്പിന്റെ (പൊളിറ്റിക്കൽ) ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മുഴുവൻ ചെലവും സർക്കാർ വഹിക്കും. മെഡിക്കൽ ചെക്കപ്പിനും തുടർന്നുള്ള ചികിത്സയ്ക്കുമായാണു യാത്രയെന്നും ഉത്തരവിലുണ്ടായിരുന്നു.