തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മകരവിളക്ക് കാലത്ത് ശബരിലയിലേക്ക് സ്ത്രീകൾ വരരുതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഒരു മന്ത്രിക്കും സ്ത്രീകൾ ശബരിമലയിലേക്ക് വരരുതെന്ന് പറയാനാവില്ല. മന്ത്രിസഭയിലുള്ള ആരെങ്കിലും പറയുമെന്ന് കരുതുന്നില്ല. ഈ വിഷയത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. അതനുസരിച്ചുള്ള നിലപാടുമാത്രമേ മന്ത്രിമാർക്കും സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയിൽ വരാനാഗ്രഹിക്കുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകും. കോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് അക്രമികളാണെന്നും അതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആക്ടിവിസ്റ്റുകൾ ശബരിമലയിൽ എത്തിയാൽ തടയുമെന്ന് ദേവസ്വം മന്ത്രി ആദ്യ തന്നെ വ്യക്തമാക്കിയിരുന്നു. ആക്ടിവിസ്റ്റുകൾ ആരും ശബരിമലയിലേക്ക് വരേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. ആക്ടിവിസ്റ്റുകൾ ഗൂഢലക്ഷ്യത്തോടെ ശബരിമലയിൽ വരേണ്ടതില്ലെന്നും വിശ്വാസികൾക്കുള്ളിടമാണ് ശബരിമലയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ലക്ഷമിട്ട് ഭക്തരെന്ന വ്യാജേന എത്തുന്ന സ്ത്രീകളെ തടയുന്നതിനും ക്രമലമാധാനം നിലനിർത്തുന്നതിനും സർക്കാർ ബാധ്യസ്തരാണെന്നും കടകംപള്ളി നേരത്തെ പ്രസ്താവന നടത്തിയിരുന്നു.

ഗൂഢലക്ഷ്യങ്ങളുമായി വരുന്നവർക്കു ദർശനത്തിന് അനുവാദം നൽകില്ല. ആക്ടിവിസ്റ്റുകൾ എന്ന് ഉദ്ദേശിച്ചതു ഗൂഢലക്ഷ്യവുമായി വരുന്നവരെയാണ്. യുവതികൾ ആരും ഇതുവരെ ദർശനത്തിന് അപേക്ഷ ശബരിമലയിൽ ആക്റ്റിവിസ്റ്റുകളെ തടയുമെങ്കിലും വിശ്വാസികളായ സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷ ഒരുക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. യഥാർഥ വിശ്വാസികളെ കടകംപള്ളി എങ്ങനെ തിരിച്ചറിയും എന്നും വിമർശനം ഉയർന്നിരുന്നു. ശബരിമല വിഷയത്തിൽ മന്ത്രിസഭയുടേയും സർക്കാരിന്റേയും അത്‌പൊലെ തന്നെ സിപിഎമ്മിന്റേയും നിലപാടിന് വിരുദ്ധമായി മന്ത്രി നിലപാടെടുത്തതും ചർച്ചയായിരുന്നു.

ശബരിമലയിൽ യുവതികളെ കയറ്റാത്തതു സർക്കാരിനു താൽപര്യം ഇല്ലാത്തതുകൊണ്ടാണെന്നു മന്ത്രി കഴിഞ്ഞഗിവസം പറഞ്ഞിരുന്നു. ചട്ടമ്പിമാരുടെ ശരണംവിളികണ്ടു പേടിച്ചിട്ടല്ല. ആക്ടിവിസം പ്രദർശിപ്പിക്കാനുള്ള സ്ഥലമായി ശബരിമലയെ കാണരുത്. ആക്ടിവിസ്റ്റുകൾ എന്ന വാക്ക് പ്രയോഗിച്ചത് തീവ്രസ്വഭാവവും പ്രത്യേക നിലപാട് ഉള്ളവരെയും ഉദ്ദേശിച്ചാണ്.

ബിജെപി സമരം ശബരിമലയെ സംഘർഷഭൂമിയാക്കി. ഇതു തെറ്റാണെന്നു ബോധ്യപ്പെട്ടതുകൊണ്ടാണു സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയത്. മനിതി സംഘടനയിലുള്ളവർ എത്തിയതിലെ പൊലീസ് നടപടി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ സന്നിധാനത്ത് പറഞ്ഞിരുന്നു.