- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കരുണാകരന്റെ എസ്കോർട്ടിനെ പരിഹസിക്കാൻ അന്ന് പിണറായി പറഞ്ഞത് 'മുന്നിലും പിന്നിലും പുല്ലുംകെട്ടുകൊണ്ടും സഞ്ചരിക്കുന്നു' എന്ന്; ലീഡറെ പരിഹസിച്ച പിണറായിയുടെ പടയോട്ടം അതിലും വലിയ സുരക്ഷാ സന്നാഹങ്ങളുമായി; കണ്ണൂരിലേക്ക് മുഖ്യമന്ത്രി എത്തുമ്പോഴും കാത്തിരിക്കുന്നത് കരിങ്കൊടിയും അതിസുരക്ഷയും
കണ്ണൂർ: ലീഡർ കെ.കരുണാകരൻ മുഖ്യമന്ത്രിയായ വേളയിൽ പരിയാരം മെഡിക്കൽ കോളേജ് സമരവുമായി ബന്ധപ്പെട്ട് പൊലിസുമായി ഏറ്റുമുട്ടിയ സിപിഎം പ്രവർത്തകരെ ആവേശഭരിതമാക്കാൻ ഇന്നത്തെ മുഖ്യമന്ത്രിയുംഅന്നത്തെ കണ്ണൂരിലെ തീപ്പൊരി നേതാവുമായ പിണറായി വിജയൻ കണ്ണൂരിലെ ഡി.വൈ. എസ്‌പിയെ വെല്ലുവിളിച്ചു കൊണ്ടു കലക്ടറേറ്റ് റോഡുപരോധിച്ചു കൊണ്ടു നടത്തിയ സമരം ഉദ്ഘാടനം ചെയ്തു കൊണ്ടു നടത്തിയ ഒരു പ്രസംഗമുണ്ട്. ഇന്നത് പലർക്കും ഓർമകാണില്ലെങ്കിലും പഴയപാർട്ടിക്കാരെന്നും അതു മറന്നു പോകാൻ സാധ്യതയില്ല.
കരുണാകരൻ മുന്നിലും പിന്നിലും പുല്ലുംകെട്ടുകൊണ്ടാണ് സഞ്ചരിക്കുന്നതെന്നായിരുന്നു പിണറായിയുടെ വിമർശനം. പുല്ല് കെട്ടെന്ന് രോഷാകൂലനായി പിണറായി അന്ന് വിളിച്ചത് പിന്നീട് കൂത്തുപറമ്പ് വെടിവയ്‌പ്പ് കേസിൽ കുറ്റാരോപിതനയ ഹക്കീം ബത്തേരിയടക്കമുള്ള പൊലിസുകാരെയായിരുന്നു. പിന്നിലും മുന്നിലും എസ്‌കോർട്ട് വാഹനങ്ങളുമായിറോഡിലൂടെ ചീറിപ്പായുന്ന അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ ഇക്ഴ്‌ത്തിക്കൊണ്ടു പ്രസംഗിച്ച പിണറായി വിജയൻ പിന്നീട് മുഖ്യമന്ത്രിയായപ്പോൾ കേരളം ഇന്നുവരെ കാണാത്തത്ര വലിയ ആളും അകമ്പടിയുമായാണ് സഞ്ചരിക്കുന്നതെന്നാണ് ചരിത്രത്തിന്റെ ഏറ്റവും വലിയ വൈരുധ്യങ്ങളിലൊന്നായാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.
റോഡരികിൽ കരിങ്കൊടി ഉയർന്നേക്കും
സ്വർണക്കടത്ത് വിവാദത്തിന്റെയും കനത്തസുരക്ഷാ ക്രമീകരണങ്ങളുടെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കണ്ണൂരിലെത്തുമ്പോൾ പ്രതിഷേധമുണ്ടാകാൻ സാധ്യതയേറെയാണ്. തളിപ്പറമ്പ് കില ക്യാംപസ് ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. ഇന്ന് കോഴിക്കോട്ടെ പരിപാടികൾക്കു ശേഷം രാത്രിയോടെ പിണറായിയിലെ വീട്ടിലെത്തുന്ന മുഖ്യമന്ത്രി പിണറായിയിലെ വീട്ടിൽ നിന്നും റോഡുമാർഗമാണ് തളിപ്പറമ്പിലെത്തുക.
സ്വപ്നസുരേഷിന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ നിലനിൽക്കുന്ന പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ കണ്ണൂരിലും പൊലിസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തളിപ്പറമ്പ് കരിമ്പം ഇ.ടി.സിയിലാണ് പരിപാടി നടക്കുന്നത്.മുഖ്യമന്ത്രിയെത്തുന്ന തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം സ്റ്റേറ്റ് ഇന്റലിജൻസ് ഡി.വൈ. എസ്‌പി എ.പി സുരേഷ്ബാബു, പൊലിസ് രഹസ്യാന്വേഷണവിഭാഗം ഡി.വൈ. എസ്. പി രമേശൻ, തളിപ്പറമ്പ് ഡി.വൈ. എസ്‌പി എം.വി വിനോദ് എന്നിവർ തളിപ്പറമ്പിൽ ക്യാംപ് ചെയ്യുന്നുണ്ട്.
കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഡി. ഐ.ജി രാഹുൽ ആർ.നായർക്കാണ്. കണ്ണൂർ സിറ്റി- റൂറൽ എസ്‌പിമാർ കരിമ്പത്ത് എത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ദേശീയപാതയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിപക്ഷ സംഘടനകൾ കരിങ്കൊടികാണിക്കാനുള്ള സാധ്യത പൊലിസ് കണക്കിലെടുക്കുന്നുണ്ട്.
കരിമ്പത്ത് പരിപാടിയിൽപങ്കെടുക്കാനെത്തുന്ന മാധ്യമപ്രവർത്തകർക്ക ഉൾപ്പെടെ പ്രത്യേക പാസ് ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ കർശനപരിശോധനയോടെ മാത്രമാണ് പൊതുജനങ്ങളെ ഉൾപ്പെടെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടുകയെന്നാണ്സൂചന.
ഇ സെഡ് പ്ലസ് സുരക്ഷ
മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇ സെഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. പൊലിസിന്റെ ഏറ്റവും ഉയർന്ന സുരക്ഷാതലമാണിത്. മുഖ്യമന്ത്രിക്ക്പുറമേ ഗവർണർക്കും ഈ കാറ്റഗറി സുരക്ഷയുണ്ട്. 28 കമാൻഡോകളടക്കം 40 അംഗ സംഘമാണ് മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവുക.ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചുപേരുണ്ടാവും.
രണ്ട് കമാൻഡോ വാഹനങ്ങളിൽ പത്തുപേരും ദ്രുതപരിശോധന സംഘത്തിൽപ്പെട്ട എട്ടുപേരുണ്ടാകും. ബോംബ്, ഡോഗ് സ്‌ക്വാഡുകൾ, ആംബുലൻസ്, പൈലറ്റ്, എസ്‌കോർട്ട് വാഹനങ്ങൾ ഇതിനു പുറമേയുണ്ടാകും.മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ദ്രുതകർമ്മസേന, സംസ്ഥാനസേനയായ എസ്. ഐ. എസ്. എഫ് എന്നിവയെയും വിന്യസിക്കും. വാഹനങ്ങൾ കടന്നുപോകുമ്പോൾ പ്രധാനറോഡുകളിലെക്ക് വരുന്ന ചെറുറോഡുകൾ പൊലിസ് അടയ്ക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്