- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയിൽ നന്മ കാണുന്നതു സർവനാശത്തിന്; ഘർവാപ്പസിയിൽ ആക്രമിക്കപ്പെട്ടതു ക്രൈസ്തവ വിഭാഗമെന്നതു മറക്കരുത്; മൂന്നു തൂണുകളിൽ ഒന്നു പോയ സൗധമാണു യുഡിഎഫ്; അതിന്റെ പൂർണ തകർച്ച ദിവസങ്ങൾക്കുള്ളിൽ; കേരള കോൺഗ്രസിന്റെ സമദൂര രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി പിണറായിക്കു പറയാനുള്ളത്
തിരുവനന്തപുരം: പതിവില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിന് ശേഷം പത്രസമ്മേളനം നടത്തി. പ്രതീക്ഷിച്ചതുപോലെ രാഷ്ട്രീയ ചോദ്യമെത്തി. കെഎം മാണിയുടെ യുഡിഎഫിൽ നിന്നുള്ള വിട്ടുപോക്കായിരുന്നു വിഷയം. പാർട്ടി സെക്രട്ടറിയോട് ചോദിക്കാനായിരുന്നു മറുപടി. എന്നാൽ നിർബന്ധമുയർന്നപ്പോൾ പിണറായി നിലപാട് വ്യക്തമാക്കി. മാണിയോട് നിശ്ചിത അകലം പാലിക്കുമെന്ന സൂചനയാണ് അതിലുണ്ടായിരുന്നത്. ബിജെപിയുടെ എൻഡിഎയോട് മാണി കാട്ടുന്ന സഹാനുഭൂതിയെ കടന്നാക്രമിക്കുകയും ചെയ്തു. യുഡിഎഫ് തകരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് ഫെയ്‌സ് ബുക്കിൽ കുറിച്ചാണ് പിണറായി വാർത്താ സമ്മേളനത്തിന് എത്തിയത്. മാണിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ- കെ എം മാണിയുടെ നിലപാട് സ്വാഭാവികം. ഞങ്ങൾ തെരഞ്ഞെടുപ്പോടെ യുഡിഎഫ് തകരുമെന്ന് പറഞ്ഞിരുന്നു. അതിനെ പരിഹസിച്ചവർക്ക് രണ്ടമാസം കഴിഞ്ഞപ്പോൾ മൂന്ന് തൂണുകളിലൊന്ന് മാറുന്നത് കണ്ടു. യുഡിഎഫിന് പ്രധാനമായും മൂന്ന് തൂണുകളാണുള
തിരുവനന്തപുരം: പതിവില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിന് ശേഷം പത്രസമ്മേളനം നടത്തി. പ്രതീക്ഷിച്ചതുപോലെ രാഷ്ട്രീയ ചോദ്യമെത്തി. കെഎം മാണിയുടെ യുഡിഎഫിൽ നിന്നുള്ള വിട്ടുപോക്കായിരുന്നു വിഷയം. പാർട്ടി സെക്രട്ടറിയോട് ചോദിക്കാനായിരുന്നു മറുപടി. എന്നാൽ നിർബന്ധമുയർന്നപ്പോൾ പിണറായി നിലപാട് വ്യക്തമാക്കി. മാണിയോട് നിശ്ചിത അകലം പാലിക്കുമെന്ന സൂചനയാണ് അതിലുണ്ടായിരുന്നത്. ബിജെപിയുടെ എൻഡിഎയോട് മാണി കാട്ടുന്ന സഹാനുഭൂതിയെ കടന്നാക്രമിക്കുകയും ചെയ്തു. യുഡിഎഫ് തകരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് ഫെയ്‌സ് ബുക്കിൽ കുറിച്ചാണ് പിണറായി വാർത്താ സമ്മേളനത്തിന് എത്തിയത്.
മാണിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ- കെ എം മാണിയുടെ നിലപാട് സ്വാഭാവികം. ഞങ്ങൾ തെരഞ്ഞെടുപ്പോടെ യുഡിഎഫ് തകരുമെന്ന് പറഞ്ഞിരുന്നു. അതിനെ പരിഹസിച്ചവർക്ക് രണ്ടമാസം കഴിഞ്ഞപ്പോൾ മൂന്ന് തൂണുകളിലൊന്ന് മാറുന്നത് കണ്ടു. യുഡിഎഫിന് പ്രധാനമായും മൂന്ന് തൂണുകളാണുള്ളത്. കോൺഗ്രസും ലീഗും കേരള കോൺഗ്രസും. അങ്ങനെ മൂന്ന് തൂണുകളുള്ള സൗദത്തിൽ ഒരു തൂണു പോയി. അതിനിയും തകരുമെന്ന് പിണറായി പറഞ്ഞു. ബിജെപിയുമായി ബന്ധമില്ലെന്ന് മാണി തുറന്ന് പറഞ്ഞാൽ മാത്രമേ സഹകരണമുണ്ടാകൂവെന്ന സൂചനയും പിണറായി നൽകി.
എന്നാൽ മാണിയുടെ വിട്ടു പോക്കിൽ മറ്റൊരു പ്രശ്‌നവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭയിലും പാർലമെന്റിലും ഇടതു മുന്നണിയോടു കോൺഗ്രസിനോടും ബിജെപിയോടും തുല്യദൂരം പാലിക്കുമെന്നാണ് മാണി പറയുന്നത്. നന്മ ചെയ്താൽ പിന്താങ്ങുമെന്നും പറഞ്ഞു. അതായത് കേന്ദ്രം ഭരിക്കുന്ന എൻഡിഎയിലും മാണി നന്മ കാണുന്നു. അത് ബിജെപി സർക്കാരണ്. ആർഎസ്എസാണ് അതിനെ നയിക്കുന്നത്. ആർഎസ് എസാണ് നമ്മുടെ നാട്ടിൽ ഘർവാപ്പസി നടപ്പാക്കിയത്. സംഘപരിവാറിന്റെ ഘർവാപ്പസിൽ ആക്രമിക്കപ്പെട്ടത് ക്രൈസ്തവ വിഭാഗമാണ്. ആ ആർഎസ്എസിൽ നന്മകാണാൻ മാണിക്ക് കഴിയുന്നു. അത് കേരളാ കോൺഗ്രസിന്റെ സർവ്വ നാശത്തിന് കാരണമാകുമെന്നും വിശദീകരിച്ചു.
യുഡിഎഫ് തകരും. ദിവസങ്ങൾ മാത്രമേ അതിന് ആയുസുള്ളൂ. സർക്കാരിനെതിരെ കോൺഗ്രസ് സമരം ചെയ്യുന്നു. അവർ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. അതിൽ നിന്ന് മുഖം രക്ഷിക്കാനാണ് സമരമെന്നും പിണറായി പറഞ്ഞു.