- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ശരീരം ചവിട്ട് കൊള്ളാത്തത് ഒന്നും അല്ല..ഏത് ബൂട്ട് ഇട്ട കാലുകൊണ്ടുള്ള ചവിട്ട്; 'എന്ന് കരുതി രാധാകൃഷ്ണൻ ചവിട്ടാൻ വന്നാൽ വല്ലാതെ മോശമായി പോവും കേട്ടാ'; ആഗ്രഹമുണ്ടെങ്കിൽ ഒരു കോലം ഉണ്ടാക്കി കടലിൽ ഇട്ടോളു; ശബരിമലയിൽ പൊലീസ് ഇടപെട്ടത് പ്രതിഷേധം അതിരുവിട്ടപ്പോൾ; രാഹുൽ ഗാന്ധിയെ തള്ളിയ കോൺഗ്രസ് ഇപ്പോൾ അമിത് ഷായ്ക്ക് പിന്നാലെ; ബിജെപിയുടെ ശ്രമം ശബരിമലയിൽ അയോധ്യ മോഡൽ നടപ്പിലാക്കാൻ; ദേവസ്വം ബോർഡിൽ നിന്നും ശബരിമല പിടിച്ചെടുക്കാമെന്ന ബിജെപി മോഹം നടപ്പില്ലെന്നും പിണറായി വിജയൻ
മലപ്പുറം: ശബരിമലയിൽ ഭക്തർക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യുന്നത് സർക്കാരല്ലെന്നും അത് വിശ്വാസികളുടെ വേഷമണിഞ്ഞ സംഘപരിവാർ ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ശബരിമലയിൽ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സർക്കാർ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. അത് സർക്കാരിന്റെ ഉത്തരവാദിത്വവും ബാധ്യതയുമാണ്. ആചാരങ്ങളുടെ വക്താക്കൾ ചമയുന്നവർ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ബിജെപി സർക്കുലറിന് പിന്നിലെന്നും പിണറായി വിജയൻ പറഞ്ഞു. അധികാരം ദേവസ്വം ബോർഡിനാണ്. അത് കയ്യടക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. നാടിനെ തകർക്കാൻ ഇറങ്ങിയാൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ തള്ളി കേരളത്തിലെ കോൺഗ്രസ് നേതൃത്വം അമിത് ഷാക്ക് പിന്നാലെ പോകുകയാണ്. പരിഹാസ്യമാണ് ഇത് എന്നും പിണറായി പറഞ്ഞു. തന്നെ ചവിട്ടി കടലിലിടാൻ എ.എൻ രാധാകൃഷ്ണന് കാല് മതിയാവില്ല. ഒരു ഭീഷണിയും വിലപ്പോവില്ല. ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണ് ഇത്. വല്ലാത്ത ആഗ്രഹമുണ്ടെങ്കിൽ ഒരു കോലം കെട്ടി
മലപ്പുറം: ശബരിമലയിൽ ഭക്തർക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യുന്നത് സർക്കാരല്ലെന്നും അത് വിശ്വാസികളുടെ വേഷമണിഞ്ഞ സംഘപരിവാർ ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ശബരിമലയിൽ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സർക്കാർ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. അത് സർക്കാരിന്റെ ഉത്തരവാദിത്വവും ബാധ്യതയുമാണ്. ആചാരങ്ങളുടെ വക്താക്കൾ ചമയുന്നവർ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ബിജെപി സർക്കുലറിന് പിന്നിലെന്നും പിണറായി വിജയൻ പറഞ്ഞു.
അധികാരം ദേവസ്വം ബോർഡിനാണ്. അത് കയ്യടക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. നാടിനെ തകർക്കാൻ ഇറങ്ങിയാൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ തള്ളി കേരളത്തിലെ കോൺഗ്രസ് നേതൃത്വം അമിത് ഷാക്ക് പിന്നാലെ പോകുകയാണ്. പരിഹാസ്യമാണ് ഇത് എന്നും പിണറായി പറഞ്ഞു. തന്നെ ചവിട്ടി കടലിലിടാൻ എ.എൻ രാധാകൃഷ്ണന് കാല് മതിയാവില്ല. ഒരു ഭീഷണിയും വിലപ്പോവില്ല. ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണ് ഇത്. വല്ലാത്ത ആഗ്രഹമുണ്ടെങ്കിൽ ഒരു കോലം കെട്ടിയുണ്ടാക്കിയിട്ട് കടലിൽ തള്ളി ആശ്വസിക്കൂ. രാധാകൃഷ്ണനോട് പറയാനുള്ളത് സുരേഷ് ഗോപി സിനിമയിൽ പറഞ്ഞ ഡയലോഗാണ് എന്നും പിണറായി വിജയൻ പറഞ്ഞു.
ശബരിമല തീർത്ഥാടനം അലങ്കോലമാക്കി കേരളത്തിൽ അയോദ്ധ്യ മോഡൽ കലാപം പടർത്താനുള്ള നീക്കമാണ് ബിജെപി - ആർഎസ്എസ് നേതൃത്വത്തിന്റേതെന്ന് എൽ.ഡി.എഫ്. ഈ നീക്കത്തിൽ നിന്ന് ബിജെപിയും ആർ.എസ്.എസും പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ മറവിൽ കേരളത്തിൽ കലാപം അഴിച്ചുവിട്ട് സർക്കാരിനെ അട്ടിമറിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും എൽഡിഎഫ് വിശദീകരണയോഗത്തിൽ കൺവീനർ എ വിജയരാഘവൻ പറഞ്ഞു.
വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവിൽ സാമൂഹ്യവിരുദ്ധരെയും അക്രമികളെയും ശബരിമലയിൽ എത്തിച്ച് കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം പുറത്തായി. ജില്ലകളിൽ നിന്ന് പ്രവർത്തകരെ സംഘടിപ്പിച്ച് ശബരിമലയിൽ എത്തിക്കണമെന്ന സർക്കുലർ കലാപനീക്കത്തിന് തെളിവാണ്. ശബരിമല പ്രക്ഷോഭം ശക്തമാക്കുമെന്ന് ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ള പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ സർക്കുലർ ഇറക്കിയത്. വിശ്വാസിസമൂഹം ഇത് അംഗീകരിക്കില്ല.
സർക്കാർ വിശ്വാസികൾക്ക് ഒപ്പമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ മറ്റു വഴിയില്ലെന്നത് എല്ലാവർക്കും അറിയാം. വിധി നടപ്പാക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ സമരം സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്നാണ് ശ്രീധരൻ പിള്ളയുടെ മലക്കംമറിച്ചിൽ.സ്ത്രീകളെയും കുഞ്ഞുങ്ങളെയും മുന്നിൽ നിറുത്തി ശബരിമല പിടിച്ചെടുക്കാമെന്ന് കരുതേണ്ട. മാധ്യമങ്ങളെയും പൊലീസിനെയും ഭീഷണിപ്പെടുത്തി ഗുജറാത്ത് മാതൃകയിൽ അക്രമം അഴിച്ചുവിടാൻ കേരളജനത അനുവദിക്കില്ല.
ശബരിമലയിൽ യഥാർത്ഥ വിശ്വാസികളുടെ ബുദ്ധിമുട്ട് പരാമവധി ഒഴിവാക്കി സുഗമമായ തീർത്ഥാടനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിപക്ഷം ഉൾപ്പെടെ ഇതിനോട് സഹകരിക്കണം. ശബരിമല കേന്ദ്രീകരിച്ചുള്ള അക്രമങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു.