തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ തീരുമാനിച്ചത് മുതൽ വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് ഇടത്പക്ഷ സർക്കാരിനെതിരെ നടക്കുന്നത്. നാമജപ ഘോഷയാത്രയിലുൾപ്പടെ ആരംഭിച്ച് ഇന്ന് എത്തിനിൽക്കുന്ന ഭക്തരെയും യുവതകളേയും സന്നിധാനത്ത് പ്രവേശിപ്പിക്കില്ലെന്ന നടപടി ഉൾപ്പടെ വലിയ രീതിയിൽ സിപിഎമ്മിനെ ബാധിച്ചിട്ടുണ്ട് എന്നത് ഒരു സത്യമാണ്. സുപ്രീം കോടതി നാളെ തീരുമാനം മാറ്റിയാൽ ആ വിധി നടപ്പിലാക്കാൻ മടിയില്ല എന്ന് സിപിഎമ്മും സർക്കാരും വ്യക്തമാക്കിയിട്ടുമുണ്ട്. വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങൾ അംഗീകരിച്ച് കൊടുക്കില്ലെന്ന് പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തെ പിന്നോട്ട് നടത്താൻ അനുവദിക്കില്ല. കേരളത്തെ പുരോഗമന പാതയിൽ നയിക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തിൽ എത്ര സീറ്റ് നഷ്ടപ്പെടുമെന്നത് പരിഗണനയിലുള്ള കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിറ്റ്ലറെപ്പോലെ കേരളത്തിൽ ചേരിതിരിവ് ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത് അനുവദിച്ചുക്കൊടുക്കില്ല. ഏത് വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരിലായാലും അത് നീചമാണ്. ശ്രഷ്ടനെന്നും മ്ലേച്ചനെന്നും സവർണനെന്നും അവർണനെന്നും വേർതിരിവ് ഉണ്ടാക്കുന്നു.

മനുഷ്യരെ മനുഷ്യരായി കാണുന്നതും അവർക്കിടയിൽ ഒരുതരത്തിലുള്ള വേർതിരിവുമില്ലാത്ത ആധുനിക കേരളത്തെ നമുക്ക് ബലികൊടുക്കാനാവില്ല. ഇക്കാര്യത്തിൽ എത്ര വോട്ടും കിട്ടുമെന്നതോ എത്ര സീറ്റ് ലഭിക്കുമെന്നതോടെ നഷ്ടപ്പെടുമെന്നതോ നമ്മുടെ പരിഗണനയിൽ വരില്ല. കേരളത്തെ പുരോഗമന സ്വഭാവത്തിൽ നിലനിർത്തുക എന്നത് മാത്രമെ പരിഗണിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ യുവതി പ്രവേശനവുമാി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾ സർക്കാരിനെതിരെ ായുധമാക്കിയാണ് കോൺഗ്രസും ബിജെപിയും കാണുന്നത്. ഇത് ഒരു സുവർണ അവസരമാണെന്ന ബിജെപി നേതാക്കൾ തുറന്ന് സമ്മതിക്കുന്നുമുണ്ട്. എന്നാൽ സർക്കാർ വിശ്വാസികൾ്കക് എതിരാണെന്ന് വരുത്തി തീർക്കാനുള്ള മറ്റ് കക്ഷികളുടെ നടപടിക്കും ശ്രമങ്ങൾക്കും എതിരെ നിലപാട് വ്യക്തമാക്കി നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ ഉൾപ്പടെ പിണറായി വിജയൻ തന്നെ മുന്നോട്ട് നിന്ന് നയിക്കുകയാണ് സർക്കാരിനേയും മുന്നണിയേയും പ്രസ്ഥാനത്തേയും.

വലിയ സ്വീകാര്യത തന്നെയാണ് ഇതുവരെ നടന്ന രാഷ്ട്രീയ വിശദീകരണയോഗങ്ങളിൽ പിണറായി വിജയനെ കേൾക്കാൻ എത്തുന്നത് വൻ ജനാവലിയാണ്. ഈ സംഘടന സംവിദാനം ഉപയോഗിച്ച് പാർട്ടിക്കും സർ്കകാരിനും നേരെ നടക്കുന്ന അക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുകയാണ് മുഖ്യമന്ത്രി. ആർജവമുള്ള നിലപാടുകളോടെ വോട്ട് വേണ്ടെന്നും അത് കുറയുന്നതല്ല മറിച്ച് കേരളത്തിന്റെ പുരോഗതിയാണ് പ്രധാനം എന്ന് പറയുന്ന നിലപാടിന് കൂടി ലഭിക്കുന്നതാണ് ഈ ജനക്കൂട്ടം.