- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹൗർദപരം; എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിന് അഭിനന്ദിച്ചു; വികസന പദ്ധതികൾക്ക് പിന്തുണ നൽകുമെന്നും വാഗ്ദാനം; സിൽവൈർ ലൈൻ പദ്ധതി ശ്രദ്ധയിൽപെടുത്തി; 60 ലക്ഷം ഡോസ് വാക്സിൻ കൂടി ആവശ്യപ്പെട്ടു; നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് വിശദീകരിച്ചു മുഖ്യമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച്ച നടത്തി. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച സൗഹൗർദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ നൽകി, ഒപ്പം പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും അദ്ദേഹം നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിന് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സിൽവൈർ ലൈൻ പദ്ധതി. സെമി ഹൈസ്പീഡ് പദ്ധതി തുടങ്ങി കേരളത്തിലെ സുപ്രധാനമായ വികസന പദ്ധതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിന്റെ വികസനത്തിന് വേണ്ടി എന്തുസഹായവും ചെയ്യാൻ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പുനൽകി. ഉൾനാടൻ ജലഗതാഗത പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കൂടുതൽ വാക്സിൻ കേരളത്തിന് ലഭ്യമാവേണ്ടതിന്റെ ആവസ്‌കരത പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. 60 ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിന് ഈ മാസം ആവശ്യം. ടിപിആർ കുറയാതെ നിൽക്കുന്ന പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിന്റെ ദീർഘകാലമായ ആവശ്യം എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യകരമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
''വലിയ കടൽത്തീരമണല്ലോ കേരളത്തിൽ ഉള്ളത്, കപ്പൽവഴിയുള്ള യാത്രക്കുള്ള സൗകര്യം ഒരുക്കാൻ പറ്റില്ലേ' എന്ന് മോദി ചോദിച്ചു. അടുത്ത കാലത്ത് അഴീക്കൽ തുറമുഖം വഴിയുള്ള കപ്പൽ ചരക്കുനീക്കം ആരംഭിച്ചത് ശ്രദ്ധയിൽപെടുത്തി. അത് വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മോദി, വാരാണസി മുതൽ കൊൽക്കത്ത വരെയുള്ള കപ്പൽ റുട്ടിന്റെ പ്രത്യേക അനുഭവവും ഞങ്ങളോട് പങ്കുവെച്ചു. ഇത്തരം ഫലപ്രദമായ ഒട്ടേറെ ചർച്ച നടന്നു എന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രത്യേകത'' -പിണറായി പറഞ്ഞു.
മോദിയുമായുള്ള സംഭാഷണത്തിലെ ഒരുകാര്യം പ്രത്യേകം ഓർക്കുന്നതായും പിണറായി എടുത്തു പറഞ്ഞു. ''കഴിഞ്ഞ തവണ കേരളത്തിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയെ കണ്ടിരുന്നു. അന്നദ്ദേഹം ഉന്നയിച്ചത് ഗെയിൽ പൈപ്പ്‌ലൈനിന്റെ കാര്യമാണ്. അത് എത്രയോ കാലമായി മുടങ്ങിക്കിടക്കുന്നു, പൂർത്തിയാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത് പൂർത്തിയാക്കിയത് ശ്രദ്ധയിൽപെടുത്തിയപ്പോൾ അദ്ദേഹം ഞങ്ങളെ അഭിനന്ദിച്ചു. എൽ.ഡി.എഫ് രണ്ടാമതും ഭരണത്തിലേറിയതിനെ പ്രത്യേകം അഭിനന്ദിച്ചു. കേരള വികസനത്തിന് എന്തുസഹായവും ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം ഉറപ്പുനൽകി'' -പിണറായി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ