- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇത്തരമൊരു വിജയം 44 വർഷത്തെ കേരള രാഷ്ട്രീയത്തിൽ ആദ്യത്തേത്; പിണറായി വിജയനിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ മാനിക്കണം': സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പിച്ച പിണറായി വിജയൻ സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ എംപി. പിണറായി വിജയനിലും അദ്ദേഹത്തിന്റെ സർക്കാരിലും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു വിജയം 44 വർഷത്തെ കേരള രാഷ്ട്രീയത്തിൽ ആദ്യത്തേതാണ്. കോവിഡിനും വർഗീയതക്കുമെതിരായ പോരാട്ടത്തിൽ അദ്ദേഹത്തിന് തീർച്ചയായും പിന്തുണ ഉണ്ടായിരിക്കണമെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.
My congratulations to @CMOKerala @vijayanPinarayi for his remarkable re-election, a first in 44 years. It is our duty to respect the confidence the people have shown in him & his government. In the fight against #Covid & communalism, he should have our support.
- Shashi Tharoor (@ShashiTharoor) May 2, 2021
കോൺഗ്രസിലെ തന്റെ പല സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇത് നിരാശാജനകമായ ദിവസമാണെന്നും ശശി തരൂർ പറഞ്ഞു. നിങ്ങൾ ഒരു നല്ല പോരാട്ടം കാഴ്ചവെച്ചു.
കോൺഗ്രസിൽ നിന്ന് താൻ കണ്ട ഊർജ്ജവും പ്രതിബദ്ധതയും പാർട്ടിയുടെ ഏറ്റവും വലിയ ശക്തിയാണ്. പരാജയത്തിൽ നിരാശപ്പെടരുത്. പാർട്ടിയെ പുതുക്കുന്നതിനും ജനങ്ങളെ സേവിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ശശി തരൂർ പറഞ്ഞു.
It's a day of disappointment for many of my friends & colleagues in @INCKerala. You fought a good fight. The energy &commitment I've seen from you is the party's greatest strength. We must not be disheartened. There is work ahead to renew & revive our party, &to serve the people.
- Shashi Tharoor (@ShashiTharoor) May 2, 2021
ന്യൂസ് ഡെസ്ക്