- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാഗത പ്രസംഗത്തിന്റെ ദൈർഘ്യം കൂടി; ഉദ്ഘാടകനായ മുഖ്യമന്ത്രി എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കാതെ പ്രതിഷേധം പരസ്യമാക്കി; സമയ കൃത്യതയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാതെ പിണറായി; മുഖ്യമന്ത്രിയുടെ പരിപാടിയിൽ അവതാരകരും ആമുഖമോതുന്നവരും കരുതിയിരിക്കാൻ ഒരു സംഭവം കൂടി
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആണെങ്കിലും കാർക്കശ്യത്തിന്റെ കാര്യത്തിൽ പിണറായി വിജയൻ ഇപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലപാടിലാണ്. പൊതുപരിപാടികൾ കൃത്യസമയത്ത് നടക്കണമെന്ന നിലപാടിലാണ് അദ്ദേഹം. മുഖ്യമന്ത്രിയായ ശേഷം സ്വന്തം ഓഫീസിൽ എത്തുമ്പോഴും ഈ കാർക്കശ്യം അദ്ദേഹം കൈവിടാറില്ല. സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസിൽ കൃത്യസമയത്ത് എത്തുന്ന അദ്ദേഹം ഉദ്യോഗസ്ഥരും സമയനിഷ്ഠയുടെ കാര്യത്തിൽ വീഴ്‌ച്ചവരുത്തരുതെന്ന നിലപാടിലാണ്. ഇക്കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കിയ ശേഷം സെക്രട്ടറിയേറ്റിലെ കാര്യങ്ങളെല്ലാം കൃത്യമായി തന്നെ നടക്കാറുണ്ട്. കൃത്യസമയത്ത് ജോലിക്കെത്തുന്ന ജീവനക്കാരാണ് ഇപ്പോൾ സെക്രട്ടറിയേറ്റിൽ. എന്നാൽ തലസ്ഥാനത്തുള്ളപ്പോൾ ഒഴിവാക്കാനാവാത്ത ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമ്പോഴും മുഖ്യമന്ത്രി സമയനിഷ്ഠയുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. കൃത്യസമയത്ത് യോഗം തുടങ്ങണമെന്ന നിഷ്ടക്കർഷ തന്നെ അദ്ദേഹത്തിനുണ്ട്. മറിച്ചായാൽ തന്റെ പ്രസംഗം ചുരുക്കി സമയം ലാഭിക്കലാണ് പിണറായി വിജയൻ ഇതുവരെ ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രകൃ
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആണെങ്കിലും കാർക്കശ്യത്തിന്റെ കാര്യത്തിൽ പിണറായി വിജയൻ ഇപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലപാടിലാണ്. പൊതുപരിപാടികൾ കൃത്യസമയത്ത് നടക്കണമെന്ന നിലപാടിലാണ് അദ്ദേഹം. മുഖ്യമന്ത്രിയായ ശേഷം സ്വന്തം ഓഫീസിൽ എത്തുമ്പോഴും ഈ കാർക്കശ്യം അദ്ദേഹം കൈവിടാറില്ല. സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസിൽ കൃത്യസമയത്ത് എത്തുന്ന അദ്ദേഹം ഉദ്യോഗസ്ഥരും സമയനിഷ്ഠയുടെ കാര്യത്തിൽ വീഴ്‌ച്ചവരുത്തരുതെന്ന നിലപാടിലാണ്. ഇക്കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കിയ ശേഷം സെക്രട്ടറിയേറ്റിലെ കാര്യങ്ങളെല്ലാം കൃത്യമായി തന്നെ നടക്കാറുണ്ട്.
കൃത്യസമയത്ത് ജോലിക്കെത്തുന്ന ജീവനക്കാരാണ് ഇപ്പോൾ സെക്രട്ടറിയേറ്റിൽ. എന്നാൽ തലസ്ഥാനത്തുള്ളപ്പോൾ ഒഴിവാക്കാനാവാത്ത ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമ്പോഴും മുഖ്യമന്ത്രി സമയനിഷ്ഠയുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. കൃത്യസമയത്ത് യോഗം തുടങ്ങണമെന്ന നിഷ്ടക്കർഷ തന്നെ അദ്ദേഹത്തിനുണ്ട്. മറിച്ചായാൽ തന്റെ പ്രസംഗം ചുരുക്കി സമയം ലാഭിക്കലാണ് പിണറായി വിജയൻ ഇതുവരെ ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രകൃതം ഇത്തരത്തിൽ ആണെങ്കിലും അവതാരകരും സ്വാഗത പ്രസംഗികരും അതിന് അനുസരിച്ച് നീങ്ങുന്നില്ല.
കാര്യങ്ങൾ പരത്തി പറയുന്ന ശീലമുള്ള സ്വാഗത പ്രാസംഗികർക്ക് ഇനി മുതൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ മുൻകരുതൽ എടുക്കുന്നത് നന്നാകും. പൊതുവേ സ്വാഗത പ്രസംഗം കേൾക്കാൻ താൽപ്പര്യം കുറവുള്ള സദസിനും ഇതൊരു ഗുണകരമായ കാര്യമായി മാറും. അത്തരത്തിൽ തലസ്ഥാനത്ത് നടന്ന ഒരു ചടങ്ങിൽ സ്വാഗതപ്രസംഗം നീണ്ടുപോയപ്പോൾ മുഖ്യമന്ത്രി തന്റെ പ്രസംഗം വെട്ടിച്ചുരുക്കി. ചെറിയ നീരസത്തോടെ തന്നെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള ഈ നിലപാട്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയുടെ ശതോത്തര സുവർണ്ണ ജൂബിലി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. ഉദ്ഘാടനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി 11.15ഓടെ എത്തി. 11.20തോടെ തന്നെ പരിപാടി തുടങ്ങുകയും ചെയ്തു. മുഖ്യമന്ത്രിക്ക് സ്വാഗതമോതയത് പി എസ് ശ്രീകല ആയിരുന്നു. പ്രാസംഗിക അരമണിക്കൂറോളം സ്വാഗതപ്രസംഗം നീട്ടി. ഉടൻ തന്നെ പ്രസംഗം നിർത്തുമെന്ന് വേദിയിലുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ പ്രതീക്ഷിച്ചു. എന്നാൽ പ്രസംഗം നീണ്ടുപോയി. 11.50 വരെ പി എസ് ശ്രീകല വരെ പ്രസംഗിച്ചു. പിന്നീടാണ് മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ശേഷം പ്രസംഗം പീഠത്തിലെത്തിയ മുഖ്യമന്ത്രി കാര്യമായി സംസാരിക്കാൻ തയ്യാറായില്ല. 12 മണിക്ക് പോകേണ്ടത് ഉള്ളതിനാൽ എഴുതി തയ്യാറാക്കി മുഖ്യമന്ത്രി കൊണ്ടുവന്ന പ്രസംഗം നടത്താൻ അദ്ദേഹം തയ്യാറായില്ല. പ്രസംഗിക്കാൻ സമയം കുറഞ്ഞതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ പ്രസംഗിക്കാൻ സാധിക്കാത്തതിൽ പിണറായി ക്ഷമ പറയുകയും ചെയ്തു. എന്തായാലുംല സ്വാഗത പ്രസംഗം നീണ്ടു പോയതിൽ മുഖ്യമന്ത്രിക്കുണ്ടായ അതൃപ്തി പ്രകടമായിരുന്നു.
നേരത്തെ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര ഡോക്യുമെന്ററി മേളയുടെ ഉദ്ഘാടന വേളയിലും മുഖ്യമന്ത്രിയുടെ ഹ്രസ്വപ്രസംഗം വാർത്തയിൽ ഇടം പിടിച്ചിരുന്നു. അന്ന് അവതാരികയാണ് മുഖ്യമന്ത്രിയുടെ അനിഷ്ടത്തിന് ഇടയാക്കിയത്. ഡോക്യുമെന്ററി മേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കാൻ വേണ്ടി മുഖ്യമന്ത്രിയെ ക്ഷണിച്ച് കുറച്ചു വാക്കുകൾ സംസാരിക്കാനാണ് അവതാരിക പറഞ്ഞത്. പ്രസംഗിച്ച ശേഷം ഇതാണ് തനിക്ക് പറയാനുണ്ട് കുറച്ച് വാക്കുകൾ എന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞതും. ആ സംഭവത്തിന് ശേഷമാണ് മുഖ്യമന്ത്രി എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കാതെ മടങ്ങിയ മറ്റൊരു ചടങ്ങ് ഇന്നുണ്ടായത്.