- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽഡിഎഫിനെ ശിഥിലമാക്കിയത് പിണറായിയെന്ന് ചന്ദ്രചൂഡൻ; ബാലകൃഷ്ണപിള്ളയെ കൂട്ടുപിടിച്ചത് മുന്നണിക്കു വിനയാകുമെന്നും ആർഎസ്‌പി ദേശീയ സെക്രട്ടറി
ആലപ്പുഴ: എൽഡിഎഫിനെ ശിഥിലമാക്കിയത് പിണറായി വിജയനാണെന്ന് ആർഎസ്‌പി അഖിലേന്ത്യ സെക്രട്ടറി ടി ജെ ചന്ദ്രചൂഡൻ. തിരുത്തേണ്ടത് ആർഎസ്‌പിയല്ല സിപിഎമ്മാണെന്നും ചന്ദ്രചൂഡൻ പറഞ്ഞു. എൽഡിഎഫിലേക്ക് തിരികെപോകാൻ ആർഎസ്‌പി ആഗ്രഹിക്കുന്നില്ല. അത്തരത്തിലുള്ള പ്രചാരണങ്ങൾ വ്യാമോഹം മാത്രമാണ്. പിണറായി നേതൃത്വം നൽകിയാൽ അരുവിക്കരയിൽ ഇടതുപക്ഷം വിജയിക
ആലപ്പുഴ: എൽഡിഎഫിനെ ശിഥിലമാക്കിയത് പിണറായി വിജയനാണെന്ന് ആർഎസ്‌പി അഖിലേന്ത്യ സെക്രട്ടറി ടി ജെ ചന്ദ്രചൂഡൻ. തിരുത്തേണ്ടത് ആർഎസ്‌പിയല്ല സിപിഎമ്മാണെന്നും ചന്ദ്രചൂഡൻ പറഞ്ഞു.
എൽഡിഎഫിലേക്ക് തിരികെപോകാൻ ആർഎസ്‌പി ആഗ്രഹിക്കുന്നില്ല. അത്തരത്തിലുള്ള പ്രചാരണങ്ങൾ വ്യാമോഹം മാത്രമാണ്. പിണറായി നേതൃത്വം നൽകിയാൽ അരുവിക്കരയിൽ ഇടതുപക്ഷം വിജയിക്കില്ല. ബാലകൃഷ്ണപിള്ളയെ കൂട്ടുപിടിച്ചത് എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയിൽ തെരഞ്ഞെടുപ്പു ചിത്രം വ്യക്തമായിരിക്കെയാണ് ചന്ദ്രചൂഡൻ പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ചുമതല എൽഡിഎഫ് നൽകിയിരിക്കുന്നത് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ്.
യുഡിഎഫ് സർക്കാരിനേയും കോൺഗ്രസ് ദേശീയ നേതൃത്വത്തേയും രൂക്ഷമായി വിമർശിച്ച് ടി ജെ ചന്ദ്രചൂഡൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതിയാരോപണം നേരിട്ട സർക്കാരാണ് ഉമ്മൻ ചാണ്ടിയുടേതെന്നാണ് അദ്ദേഹം ആരോപിച്ചത്. തെറ്റു ചെയ്തവരെ ചെവിക്ക് പിടിച്ചു പുറത്താക്കാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതൃത്വവും തയ്യാറാകണം. കൂടെ നിൽക്കുന്നവരെ ലജ്ജിപ്പിക്കുന്ന ഭരണമാണ് യുഡിഎഫ് സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആർഎസ്‌പി യുഡിഎഫ് വിടുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ, ഇതെല്ലാം തള്ളിക്കളഞ്ഞാണ് പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ചന്ദ്രചൂഡൻ ഇന്ന് പ്രസ്താവനയിറക്കിയത്.