- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറപ്രത്തെ പാർട്ടിസ്തൂപത്തിൽ പുഷ്പാർച്ചന നടത്തി സമാരംഭം; ഗൗരവം വിട്ടു പേരു വിളിച്ചു സ്നേഹാന്വേഷണവും കുശലം പറച്ചിലും; ആവേശം വിതറി പിണറായി വിജയൻ ധർമ്മടത്ത് സജീവമായി
കണ്ണൂർ: ഗൗരവപ്രകൃതം വിട്ട് സ്‌നേഹാന്വേഷണങ്ങളും കുശലം പറച്ചിലുമായി സിപിഐ.(എം) പി.ബി. അംഗം പിണറായി വിജയൻ ഗോദായിലിറങ്ങി. എതിരാളി ആരെന്നറിയും മുമ്പുതന്നെ പോർവിളി തുടങ്ങിക്കഴിഞ്ഞു. ധർമ്മടം നിയമസഭാ മണ്ഡലത്തിൽ മത്സരത്തിനെത്തുന്ന പിണറായിയുടെ വരവിന് ഇത്തവണ പതിവിൽ കവിഞ്ഞ പ്രാധാന്യമുണ്ട്. എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള നേതാവാണ് പിണറായി വിജയൻ. അതുകൊണ്ടുതന്നെ ഈ നിയമസഭാ മണ്ഡലത്തിന് ഒരു വി.ഐ.പി. പരിവേഷം വന്നിരിക്കയാണ്. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉദയം കൊണ്ട പിണറായി പാറപ്രത്തെ പാർട്ടി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയാണ് പിണറായി ധർമ്മടത്തെ അങ്കത്തിന് തുടക്കമിട്ടത്. ജ•നാടുൾപ്പെടുന്ന പിണറായി പഞ്ചായത്തു തന്നെയാണ് അദ്ദേഹം പ്രചാരണത്തിന്റെ ആദ്യദിവസം തന്നെ തിരഞ്ഞെടുത്തത്. പരിചയക്കാരെ പേരു വിളിച്ചും ഹസ്തദാനം ചെയ്തും പിണറായി വോട്ടർമാരുടെ മനസ്സ് കവർന്നു. സമുന്നത നേതാവായി ഉയർന്നിട്ടും ഓരോ പൗരന്റേയും മുഖം പിണറായിയിൽ പതിഞ്ഞിട്ടുണ്ടെന്ന് ഇതിലൂടെ വ്യക്തമാവുന്നു. ധർമ്മടം നിയമസഭാ
കണ്ണൂർ: ഗൗരവപ്രകൃതം വിട്ട് സ്‌നേഹാന്വേഷണങ്ങളും കുശലം പറച്ചിലുമായി സിപിഐ.(എം) പി.ബി. അംഗം പിണറായി വിജയൻ ഗോദായിലിറങ്ങി. എതിരാളി ആരെന്നറിയും മുമ്പുതന്നെ പോർവിളി തുടങ്ങിക്കഴിഞ്ഞു.
ധർമ്മടം നിയമസഭാ മണ്ഡലത്തിൽ മത്സരത്തിനെത്തുന്ന പിണറായിയുടെ വരവിന് ഇത്തവണ പതിവിൽ കവിഞ്ഞ പ്രാധാന്യമുണ്ട്. എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള നേതാവാണ് പിണറായി വിജയൻ. അതുകൊണ്ടുതന്നെ ഈ നിയമസഭാ മണ്ഡലത്തിന് ഒരു വി.ഐ.പി. പരിവേഷം വന്നിരിക്കയാണ്. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉദയം കൊണ്ട പിണറായി പാറപ്രത്തെ പാർട്ടി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയാണ് പിണറായി ധർമ്മടത്തെ അങ്കത്തിന് തുടക്കമിട്ടത്. ജ•നാടുൾപ്പെടുന്ന പിണറായി പഞ്ചായത്തു തന്നെയാണ് അദ്ദേഹം പ്രചാരണത്തിന്റെ ആദ്യദിവസം തന്നെ തിരഞ്ഞെടുത്തത്. പരിചയക്കാരെ പേരു വിളിച്ചും ഹസ്തദാനം ചെയ്തും പിണറായി വോട്ടർമാരുടെ മനസ്സ് കവർന്നു. സമുന്നത നേതാവായി ഉയർന്നിട്ടും ഓരോ പൗരന്റേയും മുഖം പിണറായിയിൽ പതിഞ്ഞിട്ടുണ്ടെന്ന് ഇതിലൂടെ വ്യക്തമാവുന്നു.
ധർമ്മടം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പിണറായി വിജയനാണെന്ന് സിപിഐ.(എം) നേരത്തെ നിശ്ച്ചയിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞിട്ടില്ല. അതിനു മുമ്പ് തന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മാത്രമല്ല ദേശീയ നേതാവെന്ന നിലയിൽ എൽ.ഡി.എഫ് മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളിലും പ്രചാരണ പ്രവർത്തനങ്ങൾക്കായി പിണറായിക്കു പോകേണ്ടതുണ്ട്. അതുകൊണ്ടാണ് എതിരാളിയുടെ പ്രചാരണം ആരംഭിക്കും മുമ്പു തന്നെ ആദ്യ ഘട്ടം പൂർത്തീകരിക്കുന്നതിന് എൽ.ഡി.എഫ് ശ്രമിക്കുന്നത്.
പാറപ്രത്തെ പാർട്ടി സ്തൂപത്തിൽ പുഷ്പ്പാർച്ചനക്ക് പിണറായിയോടൊപ്പം കെ.കെ. രാഗേഷ് എംപി.യുമുണ്ടായിരുന്നു. ചടങ്ങിൽ വൻ ജനാവലി എത്തിച്ചേർന്നിരുന്നു. 'എനിക്ക് എപ്പോഴും മണ്ഡലത്തിൽ എത്തിച്ചേരാനാവില്ല. മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്നവരുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പോകേണ്ടതുണ്ട്. അതിനാൽ ഇവിടത്തെ കാര്യങ്ങൾ നിങ്ങൾ തന്നെ ഭംഗിയായി നിർവ്വഹിക്കണം'. പിണറായി അണികളോടും അനുഭാവികളോടുമായി പറഞ്ഞു. നേതാവിന്റെ ആഹ്വാനം അംഗീകരിച്ചു കൊണ്ട് അവർ കൈയടിച്ചു. അതോടെ പിണറായി അടുത്ത കേന്ദ്രത്തിലേക്ക് യാത്രയായി.
17 ബൂത്തുകളിൽ നേരിട്ടു സന്ദർശിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇന്നു നടക്കുക. രണ്ടു കുടുംബയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പാറപ്രം പടിഞ്ഞാറ് നടന്ന കുടുംബയോഗത്തിൽ നൂറുകണക്കിന് സ്ത്രീകളും വയോധികരും യുവാക്കളും എത്തിച്ചേർന്നിരുന്നു. സ്ഥാനാർത്ഥി എത്തിയതോടെ മുദ്രാവാക്യം വിളി ഉയർന്നു. സഖാവ് പിണറായിക്ക് അഭിവാദ്യങ്ങൾ.......ജനങ്ങൾ ഇളകി മറിഞ്ഞു.
കൊടി തോരണങ്ങളാൽ അലംകൃതമായ പാർട്ടിഗ്രാമങ്ങളിലേക്ക് പിണറായിക്ക് സുസ്വാഗതം. അവിടേയും മുദ്രാവാക്യങ്ങൾ പതിവുപോലെ. ഹസ്തദാനത്തിനും കുശലാന്വേഷണത്തിനുമായി ജനങ്ങൾ പിണറായിക്കടുത്തെത്തുന്നു. ചടങ്ങ് നീണ്ടുപോകുമ്പോൾ എല്ലാവരേയും കയ്യുയർത്തി കാണിച്ച് നിറഞ്ഞ ചിരിയോടെ പിണറായിയുടെ പിൻവാങ്ങൽ. ആദ്യഘട്ട പ്രചാരണത്തിൽ തന്നെ വോട്ടർമാരെ കയ്യിലെടുക്കാൻ പിണറായിക്ക് കഴിഞ്ഞുവെന്നാണ് മണ്ഡലത്തിലെ പ്രതികരണങ്ങൾ.
ധർമ്മടം നിയമസഭാ മണ്ഡലം പിണറായിയുടെ വരവോടെ തെരഞ്ഞെടുപ്പ് ലഹരിയിലായിരിക്കയാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എതിരാളിയായ കോൺഗ്രസ്സിലെ മമ്പറം ദിവാകരനെ 15,162 വോട്ടിനാണ് സിപിഐ.(എം) യിലെ കെ.കെ. നാരായണൻ പരാജയപ്പെടുത്തിയത്. പിണറായി മത്സരത്തിനെത്തുമ്പോൾ ഭൂരിപക്ഷം ഉയർത്തണമെന്ന വാശിയാലാണ് സിപിഐ.(എം) നേതൃത്വവും അണികളും.
ഭൂരിപക്ഷം 20,000 നപ്പുറം എത്തിക്കാനാണ് പാർട്ടി ലക്ഷ്യമിട്ടിരിക്കുന്നത്. കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കാൻ മമ്പറം ദിവാകരനെത്തുമെന്നാണ് കരുതുന്നത്.