- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപകരിൽ നിന്ന് പണം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് ജയിലിലേക്ക് പോകേണ്ടിവരും; ജനങ്ങളാണ് ഏതൊരു സർക്കാറിന്റെയും ജയമാനന്മാർ എന്ന് ഉദ്യോഗസ്ഥർ ഓർക്കണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി; കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമെന്നും വാദം
തിരുവനന്തപുരം: അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളാണ് ഏതു സർക്കാരിന്റെയും യജമാനന്മാരെന്ന് ഉദ്യോഗസ്ഥർ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥർ വ്യവസായികളിൽ നിന്നും പണം വാങ്ങുന്നതായി കേൾക്കുന്നു. അങ്ങനെയുള്ളവർക്ക് വീട്ടിൽ നിന്ന് അധികനാൾ ഭക്ഷണം കഴിക്കാനാകില്ല. അവർ ജയിലുകളിൽ നിന്നും ഭക്ഷണം കഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് ഉള്ളതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതിന് വേഗത കൂട്ടാൻ നിയമങ്ങളും, ചട്ടങ്ങളും ഭേദഗതി ചെയ്തു. വ്യവസായികളോട് ശത്രുത മനോഭാവം പാടില്ല. നിക്ഷേപകരിൽ നിന്ന് പണം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് ജയിലിലേക്ക് പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഒരു കുടക്കീഴിൽ എല്ലാ വകുപ്പിനെയും അണിനിരത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽ ഡി എഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പിലാക്കി. പദ്ധതികളുടെ ഏകോപനത്തിന് തടസമായി ചിതറി കിടന്ന വിഭാഗങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് എല്ലാം ഒരുമിച്ചാക്കി. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും നാടിന്റെ വികസനത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി ആവ!ർത്തിച്ചു.
ആർക്കു വേണമെങ്കിലും വ്യവസായം തുടങ്ങാം. ചെറുകിട വൻകിട വ്യവസായികൾക്ക് മൂന്ന് വർഷം കൊണ്ട് ലൈസൻസ് അടക്കമുള്ളവ എടുത്താൽ മതി. വേഗത്തിൽ നിക്ഷേപം തുടങ്ങാനുള്ള സൗകര്യമുണ്ട്. തൊഴിൽ നൽകാൻ എത്തുന്നവരോട് ശത്രുത മനോഭാവം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. '
സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 35 മുതൽ 40 ശതമാനം തദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും. തദേശ സ്ഥാപനങ്ങൾക്കുണ്ടാകുന്ന വിനോദ നികുതി നഷ്ടം സർക്കാർ നികത്തും. അയൽക്കൂട്ടങ്ങൾ, റസിഡന്റസ് അസോസിയേഷൻ എന്നിവ ഗ്രാമസഭകളുമായി ബന്ധപ്പെടുത്തണം. വാർഡ് വികസനം കരുതുറ്റതാകണം. ഇതിനായി വിദഗ്ദ്ധരുടെ സേവനം തേടണെമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ