- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിക്ക് വിഭ്രാന്തി; ശ്രമം വടകര- ബേപ്പൂർ മോഡലിൽ കോലീബി സംഖ്യമുണ്ടാക്കാൻ; ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാഹചര്യമൊരുക്കുന്നു: അരുവിക്കര മോഡൽ പ്രസംഗത്തിന് മറുപടിയുമായി പിണറായി
കണ്ണൂർ: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അരുവിക്കര മോഡൽ പ്രസംഗത്തിന് മറുപടിയുമായി സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന ഉമ്മൻ ചാണ്ടിയുടെ പരാമർശത്തിനാണ് പിണറായി മറുപടി നൽകിയത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉമ്മൻ ചാണ്ടിക്ക് വിഭ്രാന്തിയാണെന്ന് പിണറായി ആരോപിച്ചു. സംസ്ഥാനത്ത് കോലീബി സംഖ്യം ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് ഉമ്മൻ ചാണ്ടി ഉണ്ടാക്കുന്നത്. ബിജെപി ജയിച്ചാലും മറ്റ് മണ്ഡലങ്ങളിൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉമ്മൻ ചാണ്ടിക്കുള്ളതെന്നും പിണറായി ആരോപിച്ചു. ആന്റണിയടക്കമുള്ളവർ ബിജെപിയുടെ സാധ്യതകളെ തള്ളിപ്പറയുകയാണ്. ഉമ്മൻ ചാണ്ടിയുടെ അജണ്ട കേരളത്തിന് മനസ്സിലാകും. ഇന്ന് നിലനിൽക്കുന്ന സാഹചര്യങ്ങൾക്ക് വിരുദ്ധമാണ് ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന. കേരളത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലും ബിജെപിക്കോ എൻഡിഎക്കോ ജയിക്കാനുള്ള സാധ്യതയില്ല. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപി കനത്ത തിരി
കണ്ണൂർ: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അരുവിക്കര മോഡൽ പ്രസംഗത്തിന് മറുപടിയുമായി സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന ഉമ്മൻ ചാണ്ടിയുടെ പരാമർശത്തിനാണ് പിണറായി മറുപടി നൽകിയത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉമ്മൻ ചാണ്ടിക്ക് വിഭ്രാന്തിയാണെന്ന് പിണറായി ആരോപിച്ചു. സംസ്ഥാനത്ത് കോലീബി സംഖ്യം ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് ഉമ്മൻ ചാണ്ടി ഉണ്ടാക്കുന്നത്. ബിജെപി ജയിച്ചാലും മറ്റ് മണ്ഡലങ്ങളിൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉമ്മൻ ചാണ്ടിക്കുള്ളതെന്നും പിണറായി ആരോപിച്ചു.
ആന്റണിയടക്കമുള്ളവർ ബിജെപിയുടെ സാധ്യതകളെ തള്ളിപ്പറയുകയാണ്. ഉമ്മൻ ചാണ്ടിയുടെ അജണ്ട കേരളത്തിന് മനസ്സിലാകും. ഇന്ന് നിലനിൽക്കുന്ന സാഹചര്യങ്ങൾക്ക് വിരുദ്ധമാണ് ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന. കേരളത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലും ബിജെപിക്കോ എൻഡിഎക്കോ ജയിക്കാനുള്ള സാധ്യതയില്ല. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപി കനത്ത തിരിച്ചടി നേരിടുകയാണ്. ബിജെപിക്ക് ഉണർവ് നൽകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും പിണറായി പ്രതികരിച്ചു.
അമിത് ഷായെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിച്ചത് ബിജെപിക്ക് തിരിച്ചടിയാണ് ഉണ്ടാക്കിയത്. അമിത് ഷാ ആരാണെന്ന് കേരളീയർക്ക് അറിയാം. ഗുജറാത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് സ്വീകരിച്ച നിലപാട് കേരളത്തിലെ ജനങ്ങൾക്ക് മറക്കാൻ സാധിക്കില്ലെന്നും പിണറായി പറഞ്ഞു.