- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് നിയമ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല; സൈബർ ഇടങ്ങളിൽ കടുത്ത എതിർപ്പുകൾ ഉയരുമ്പോഴും നിലപാട് മാറ്റാതെ മുഖ്യമന്ത്രി; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വിശദീകരണം
തിരുവനന്തപുരം: പുതിയ പൊലീസ് നിയമഭേദഗതിക്കെതിരെ കടുത്ത എതിർപ്പാണ് സൈബർ ഇടങ്ങളിൽ നിന്നും ഉയരുന്നത്. എങ്കിലും പൊലീസ് ആക്ട് പിൻവലിക്കില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകുന്നത്. സൈബർ ഇടങ്ങളിൽ കടുത്ത എതിർപ്പ് ഉയരുമ്പോഴും ഓർഡിനൻസ് പിൻവലിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി.
പൊലീസ് ആക്ട് ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങൾ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെതിരെ വ്യാപക വിമർശനമുയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയടെ വിശദീകരണം
അഭിപ്രായ സ്വാതന്ത്യത്തിനും നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിനും എതിരല്ല ഭേദഗതി. നീചമായ സൈബർ ആക്രമണം മാധ്യമപ്രവർത്തനത്തിന്റെ പേരിൽ നടക്കുന്നതായും വ്യക്തിഗത ചാനലുകൾക്കെതിരെ പ്രമുഖർ പോലും പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നിൽ പണം ഉണ്ടാക്കാനുള്ള ദുഷ്ടലാക്കാണെന്നും പിണറായി പറഞ്ഞു.
നിരവധി സ്ത്രീകളും ട്രാൻസ്്ജെൻഡറുകളുമാണ് ആക്രമണങ്ങൾ നേരിടുന്നത്. വ്യക്തിഹത്യ ആത്മഹത്യയിലേക്ക് വരെ നയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.