- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിങ്കത്തിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു മുഖ്യമന്ത്രി; ഋഷിരാജിന്റെ ലഹരി വിരുദ്ധ മാഫിയയ്ക്കെതിരായ പോരാട്ടത്തിനൊപ്പം താനുമുണ്ടെന്നു പരസ്യമായി പറഞ്ഞു പിണറായി; സിങ്കത്തിനെതിരെ പരാതിയുമായി ഉദ്യോഗസ്ഥർ ഇനി മന്ത്രിമാരെ കണ്ടിട്ടുകാര്യമില്ല; എക്സൈസ് കമ്മീഷണർക്ക് ഇനി സധൈര്യം മുന്നേറാം
തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങിന് ഇനി ലഹരി വിരുദ്ധ മാഫിയയ്ക്കെതിരെ സധൈര്യം മുന്നോട്ട് കുതിക്കാം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലായിരുന്നു ഋഷിരാജ് സിംഗിന് മുഖ്യമന്ത്രി പിന്തുണ പരസ്യമായി പ്രഖ്യാപിച്ചത്. എല്ലാ വിധ അധികാരങ്ങളോടെയുമാണ് എക്സൈസ് കമ്മീഷണറായി ഋഷിരാജിനെ നിയമിച്ചതെന്ന പ്രചരങ്ങൾക്ക് ശക്തി പകരുന്നതാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതുകൊണ്ട് തന്നെ ഋഷിരാജ് സിങ് ഇടപെടൽ ശക്തമാക്കും. സ്‌കൂൾ കേന്ദ്രീകിച്ചുള്ള മയക്കുമരുന്ന് മാഫിയയുടെ ഇടപെടലാകും പ്രധാനമായും ചെറുക്കുക. മയക്കുമരുന്നിനെതിരെ ജനകീയ സമിതികളുടെ ജാഗ്രതയോടെയുള്ള പ്രവർത്തനം അത്യാവശ്യമാണ്. വനിതാ സംഘടനകൾക്കിടയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടപ്പാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ക്ഷണിച്ചു വരുത്തിയ രോഗങ്ങൾ ചികിത്സിക്കാൻ വലിയൊരു ശതമാനം തുക ആവശ്യമായി വരുന്ന സാഹചര്യമാണ് നിലവിലുള്
തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങിന് ഇനി ലഹരി വിരുദ്ധ മാഫിയയ്ക്കെതിരെ സധൈര്യം മുന്നോട്ട് കുതിക്കാം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലായിരുന്നു ഋഷിരാജ് സിംഗിന് മുഖ്യമന്ത്രി പിന്തുണ പരസ്യമായി പ്രഖ്യാപിച്ചത്. എല്ലാ വിധ അധികാരങ്ങളോടെയുമാണ് എക്സൈസ് കമ്മീഷണറായി ഋഷിരാജിനെ നിയമിച്ചതെന്ന പ്രചരങ്ങൾക്ക് ശക്തി പകരുന്നതാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
അതുകൊണ്ട് തന്നെ ഋഷിരാജ് സിങ് ഇടപെടൽ ശക്തമാക്കും. സ്‌കൂൾ കേന്ദ്രീകിച്ചുള്ള മയക്കുമരുന്ന് മാഫിയയുടെ ഇടപെടലാകും പ്രധാനമായും ചെറുക്കുക. മയക്കുമരുന്നിനെതിരെ ജനകീയ സമിതികളുടെ ജാഗ്രതയോടെയുള്ള പ്രവർത്തനം അത്യാവശ്യമാണ്. വനിതാ സംഘടനകൾക്കിടയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടപ്പാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ക്ഷണിച്ചു വരുത്തിയ രോഗങ്ങൾ ചികിത്സിക്കാൻ വലിയൊരു ശതമാനം തുക ആവശ്യമായി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനു പുറമേയാണ് സമൂഹത്തിലെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ. സമൂഹത്തിനെ ബാധിക്കുന്ന മാരകമായ വ്യാധിയാണ് ലഹരിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഋഷിരാജ് സിംഗിന്റെ നീക്കങ്ങളോട് എക്സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാൽ ഇത്തരം വാദങ്ങളൊന്നും സർക്കാർ മുഖവിലയ്ക്കെടുക്കില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി ഇന്ന് നൽകിയത്.
ബിയർ പാർലറുകളിലെ റെയ്ഡ് കൊണ്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് മയക്കുമരുന്ന് മാഫിക്കെതിരെ നീങ്ങാൻ എക്സൈസ് കമ്മീഷണർ നേരത്തെ തീരുമാനിച്ചിരുന്നു. വാർത്തകളിൽ മാത്രം ഇടനേടുന്നതുകൊണ്ട് തനിക്ക് മികച്ച ഉദ്യോഗസ്ഥനെന്ന പേരെടുക്കാൻ കഴിയില്ല. വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്ന് എത്തുന്നതു തടയാൻ സ്‌കൂൾ അധികൃതരുടെയും പൊലീസിന്റെയും സഹകരണത്തോടെ സംയുക്തനീക്കം ആരംഭിക്കാനാണ് തീരുമാനം. ഇതിന് പിന്തുണയുമായാണ് പിണറായി എത്തുന്നത്. ലഹരിമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് എക്സൈസ് കമ്മിഷണർക്കു ദിനംപ്രതി ലഭിക്കുന്നത് 1500ലേറെ പരാതികളാണ്. ഇത് ഗൗരവത്തോടെ കാണാനാണ് തീരുമാനം. കൂടുതലും വിദ്യാലയങ്ങളിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടവയാണ്.
പരാതികളിൽ അന്വേഷണം നടത്താൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് മേഖലാതലത്തിൽ മൂന്നു പ്രത്യേക സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. ഉത്തര, മധ്യ, ദക്ഷിണ മേഖലകളിലെ മികച്ച ഓഫിസർമാരുടെ നേതൃത്വത്തിലാണു പത്തംഗ സംഘം. ദിവസം ഒരു കേസെങ്കിലും എടുത്തിരിക്കണമെന്നാണ് ഓഫിസർമാർക്കുള്ള നിർദ്ദേശം. പരാതികൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലകളിലെ പ്രധാന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പും ആരംഭിച്ചു. സ്ഥിരം ബോധവൽക്കരണ നടപടികൾ തുടരുന്നതിനൊപ്പം എല്ലാ വിദ്യാലയങ്ങളിലും കമ്മിഷണറുടെ പരാതിപ്പെട്ടി സ്ഥാപിക്കും. ലഹരിമരുന്നു വിൽപന, സൂക്ഷിക്കൽ, ഉപയോഗം എന്നിവ സംബന്ധിച്ച് ഇതുവഴി അറിയിക്കാം. വിദ്യാർത്ഥികൾക്കു നേരിട്ടു വിളിച്ചു പരാതി പറയാം. ഈ സംവിധാനം ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. വിദ്യാർത്ഥികളിൽനിന്നും പൊതുജനത്തിൽനിന്നും കമ്മിഷണർക്കു നേരിട്ടു ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ കമ്മിഷണറേറ്റിൽ നാലു പേരെ പ്രത്യേകം നിയമിച്ചിട്ടുണ്ട്.
ഇമെയിലിൽ ഉൾപ്പെടെ ലഭിക്കുന്ന ഈ പരാതികളിൽ 24 മണിക്കൂറിനകം അന്വേഷിച്ചു റിപ്പോർട്ട് നൽകാനാണു ജില്ലാതല ഓഫിസർമാർക്കുള്ള നിർദ്ദേശം. നിശ്ചിതസമയത്തിനകം കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കിൽ കമ്മിഷണർ നേരിട്ടു പരാതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കും. അതിന് ഇട നൽകിയ ഉദ്യോഗസ്ഥനെതിരെ സ്ഥലം മാറ്റം ഉൾപ്പെടെയുള്ള നടപടിയുമുണ്ടാകും. പല പരാതികളിലും അന്വേഷണം നടത്താതെ റിപ്പോർട്ട് നൽകുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. ഇതാണ് ഉദ്യോഗസ്ഥരുടെ എതിർപ്പിന് കാരണമായത്. ഇതിൽ പലരും എക്സൈസ് മന്ത്രിയോട് പരാതിയും പറഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് ഋഷിരാജ് സിംഗിന് പേരു പറഞ്ഞ് പിന്തുണ മുഖ്യമന്ത്രി പൊതു വേദിയിൽ പ്രഖ്യാപിക്കുന്നത്.
ചുമതലയേറ്റു പത്തു ദിവസത്തിനുള്ളിൽ കമ്മിഷണർ ഇത്തരത്തിൽ ഏഴു സംഭവങ്ങളിൽ നേരിട്ട് അന്വേഷിച്ചു കേസെടുത്തു. പൊതുജനം നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടിക്കപ്പെടുന്ന ലഹരിമരുന്നിന്റെ വിലയിൽ അഞ്ചു ശതമാനം വിവരം നൽകിയ വ്യക്തിക്കു പാരിതോഷികമായി നൽകാനും എക്സൈസ് കമ്മീഷണർ തീരുമാനിച്ചിട്ടുണ്ട്.