- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളിട്ടാൽ വള്ളിനിക്കർ, ഞങ്ങളിട്ടാൽ ബർമുഡ'; കിം ജോങ് ഉന്നിനെ പിണറായിയോട് ഉപമിച്ച് ട്രോളുകൾ; aുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് അടക്കം കുത്തിപ്പൊക്കി ട്രോളന്മാർ; പൊലീസ് നിയമ ഭേദഗതിയിൽ ട്രോൾ ലോകത്തെ ചർച്ചകൾ ഇങ്ങനെ
'നിങ്ങളിട്ടാൽ വള്ളിനിക്കർ, ഞങ്ങളിട്ടാൽ ബർമുഡ'. ട്രോൾ ലോകത്ത് സിപിഎമ്മിന്റെ പഴയ ഉശിരൻ നിലപാടുകളും ഇപ്പോഴത്തെ പൊലീസ് നിയമ ഭേദഗതിയും ചേർത്ത് വച്ചാൽ ഇതാണ് അവസ്ഥയെന്ന് പറഞ്ഞ് ട്രോളുകളിലൂടെ സൈബർ വിമർശകർ. അഭിപ്രായസ്വാതന്ത്ര്യം ഊന്നി പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് അടക്കം കുത്തിപ്പൊക്കി സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്.
കിം ജോങ് ഉന്നിനെ പിണറായിയോട് ഉപമിച്ചാണ് ട്രോളുകളിലേറയും. പുതിയ നിയനം സർക്കാരിനെ പിന്തുണയ്ക്കുന്നവർക്ക് ബാധകമാവില്ല, വിമർശിക്കുന്നവർക്ക് മാത്രമാണ് ബാധകം എന്ന തരത്തിലാണ് പ്രതിഷേധം. ഇതിഹാസം തീർത്ത രാജ എന്ന തരത്തിലുള്ള പുകഴ്‌ത്തലുകളും പരിഹാസഭാവത്തിൽ നിറയുകയാണ്. പ്രതിപക്ഷ നേതാക്കളും സർക്കാർ നീക്കത്തെ തുറന്നെതിർക്കുന്നു.
സൈബർ ആക്രമണങ്ങളേ നിയന്ത്രിക്കാനെന്ന പേരിൽ കേരള സർക്കാർ നടപ്പിലാക്കിയ പൊലീസ് നിയമത്തിലെ ഭേദഗതി എല്ലാ മാധ്യമങ്ങൾക്കും കൂച്ചുവിലങ്ങാവും എന്നുറപ്പായി. സൈബർ മാധ്യമം എന്ന് പരാമർശിക്കാതെ എല്ലാ വിനിമയോപാധികൾക്കും ബാധകമെന്ന് വ്യക്തമാക്കി വിജ്ഞാപനം പുറത്തിറങ്ങി. വ്യാജ വാർത്തയെന്ന് ആര് പരാതി നൽകിയാലും കേസെടുക്കാൻ നിയമഭേദഗതിയോടെ പൊലീസിന് അധികാരമായി.
അശ്‌ളീല വീഡിയോ പ്രസിദ്ധീകരിച്ചയാൾക്ക് ഭാഗ്യലക്ഷമി നൽകിയ ഈ അടി സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള വടിയാക്കി മാറ്റി പിണറായി വിജയൻ സർക്കാർ. ഈ പ്രതിഷേധത്തെ തുടർന്ന് നടപ്പാക്കുന്ന പൊലീസ് നിയമ ഭേദഗതി മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഭരണകക്ഷിയായ സിപിഐ പോലും ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്