- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയുടെ ബലത്തിൽ സിപിഎമ്മുകാർ രംഗത്ത്; മോദിയുടെ ബലത്തിൽ ആർ എസ് എസുകാരും; നാല് മാസത്തിനിടയിൽ കണ്ണൂരിൽ രാഷ്ട്രീയ പകപോക്കലിന് ഇരയായത് ഏഴ് ജീവനുകൾ; പരിക്കേൽക്കാത്തെ നേതാക്കൾ പക കത്തിച്ച് നടക്കുമ്പോൾ കൊല്ലപ്പെടുന്നത് കൂലിവേലക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും
കണ്ണൂർ: പിണറായി വിജയിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരമേറ്റതിനുശേഷം നാലുമാസത്തിനിടെ ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലിഞ്ഞത് ഏഴു ജീവനുകളാണ്. നൂറിലേറെ ആക്രമണക്കേസുകളും ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംഘർഷങ്ങൾ തുടരുമ്പോഴും പൊലീസിന് കാര്യമായി ഇടപെടാൻ കഴിയുന്നില്ലെന്ന ആരോപണം വ്യാപകമാണ്. കൊലക്കേസ് പ്രതികളെ പോലും പൊലീസിന് പിടിക്കാനാകുന്നില്ല. സിപിഎമ്മും ആർഎസ്എസും കരുത്തുകാട്ടാൻ മുഖാമുഖം നിൽക്കുന്നതാണ് ഇതിന് കാരണം. പിണറായി സർക്കാർ അധികാരത്തിലുള്ളതിനാൽ ഉടൻ തിരിച്ചടിയെന്നാണ് സിപിഐ(എം) സമീപനം. കേന്ദ്രത്തിലെ മോദി സർക്കാർ എല്ലാം ശരിയാക്കുമെന്ന വിശ്വാസത്തിൽ സംഘപരിവാരും ചോരയ്ക്ക് ചോരകൊണ്ട് മറപടി നൽകുന്നു. ഇടതുപക്ഷത്തിന്റെ വിജയാഹ്ലാദത്തിനിടെ പിണറായിക്ക് സമീപത്തുവച്ചാണ് സിപിഐ(എം) പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ടത്. പിന്നീട് പിണറായി മേഖലയിൽ വ്യാപകമായ സംഘർഷവും ആക്രമണങ്ങളും അരങ്ങേറി. പയ്യന്നൂരിൽ ഡിവൈഎഫ്‌ഐ നേതാവ് ധൻരാജിനെ വെട്ടിക്കൊലപ്പെടുത്തി അരമണിക്കൂറിനുള്ളിൽ കുന്നരുവിൽ ബിജെപി പ്ര
കണ്ണൂർ: പിണറായി വിജയിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരമേറ്റതിനുശേഷം നാലുമാസത്തിനിടെ ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലിഞ്ഞത് ഏഴു ജീവനുകളാണ്. നൂറിലേറെ ആക്രമണക്കേസുകളും ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംഘർഷങ്ങൾ തുടരുമ്പോഴും പൊലീസിന് കാര്യമായി ഇടപെടാൻ കഴിയുന്നില്ലെന്ന ആരോപണം വ്യാപകമാണ്. കൊലക്കേസ് പ്രതികളെ പോലും പൊലീസിന് പിടിക്കാനാകുന്നില്ല. സിപിഎമ്മും ആർഎസ്എസും കരുത്തുകാട്ടാൻ മുഖാമുഖം നിൽക്കുന്നതാണ് ഇതിന് കാരണം. പിണറായി സർക്കാർ അധികാരത്തിലുള്ളതിനാൽ ഉടൻ തിരിച്ചടിയെന്നാണ് സിപിഐ(എം) സമീപനം. കേന്ദ്രത്തിലെ മോദി സർക്കാർ എല്ലാം ശരിയാക്കുമെന്ന വിശ്വാസത്തിൽ സംഘപരിവാരും ചോരയ്ക്ക് ചോരകൊണ്ട് മറപടി നൽകുന്നു.
ഇടതുപക്ഷത്തിന്റെ വിജയാഹ്ലാദത്തിനിടെ പിണറായിക്ക് സമീപത്തുവച്ചാണ് സിപിഐ(എം) പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ടത്. പിന്നീട് പിണറായി മേഖലയിൽ വ്യാപകമായ സംഘർഷവും ആക്രമണങ്ങളും അരങ്ങേറി. പയ്യന്നൂരിൽ ഡിവൈഎഫ്‌ഐ നേതാവ് ധൻരാജിനെ വെട്ടിക്കൊലപ്പെടുത്തി അരമണിക്കൂറിനുള്ളിൽ കുന്നരുവിൽ ബിജെപി പ്രവർത്തകൻ രാമചന്ദ്രൻ വെട്ടേറ്റു മരിച്ചു. തില്ലങ്കേരിയിൽ ഡിവൈഎഫ്‌ഐ നേതാക്കൾ സഞ്ചരിച്ച കാറിനുനേരെ ബോംബാക്രമണം നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ആർഎസ്എസ് നേതാവ് ബിനീഷ് കൊല്ലപ്പെട്ടു. ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് ആർഎസ്എസ് പ്രവർത്തകനായ ദീക്ഷിതുകൊല്ലപ്പെട്ടു. രണ്ട് ദിവസം മുമ്പ് പാതിരിയാട് പട്ടാപ്പകൽ ഷാപ്പിലെത്തിയ സംഘം സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം മോഹനനെ വെട്ടിക്കൊന്നു. മോഹനന്റെ സംസ്‌കാരം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ബിജെപി പ്രവർത്തകനായ രമിത്തിനെ പിണറായിയിൽ കൊലപ്പെടുത്തിയത്.
കണ്ണൂരിൽ സമാധാനം സ്ഥാപിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അത് അവർ ചെയ്യുന്നില്ല. സർവ്വ കക്ഷിയോഗം വിളിച്ച് അത്തരമൊരു സാഹചര്യം പോലും സൃഷ്ടിക്കുന്നില്ല. നേതാക്കൾ പോര് വിളിച്ച് അണികളെ തെരുവിലിറക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി ചാനൽ ചർച്ചകളിൽ സിപിഐ(എം)-ബിജെപി നേതാക്കളെത്തുന്നു. സഹതപിച്ച് നേട്ടമുണ്ടാക്കാൻ കോൺഗ്രസും. അതിനപ്പുറത്തേക്ക് നേതാക്കളുടെ സൗഹൃദം അവിടെ വളരുന്നു. കണ്ണൂരിൽ അണികൾ തമ്മിൽ വാളെടുത്ത് പോരടിക്കുകയും വെട്ടിമരിക്കുകയും ചെയ്യുന്നു. ലോക്കൽ പ്രവർത്തകർക്ക് അപ്പുറം ആരും കൊല്ലപ്പെടുന്നില്ല. മരിച്ച് വീഴുന്നത് സാധാരണ അണികൾ മാത്രമാണ്. കൂലിവേലക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും. കണ്ണൂരിലെ പ്രത്യേക സമൂദായ അംഗങ്ങൾ മാത്രമാണ് കൊലക്കത്തിക്ക് ഇരയാകുന്നതെന്നതും ചർച്ചയാകേണ്ടതാണ്.
കുടുംബത്തിലെ പരാധീനതകളിൽ ബുദ്ധിമുട്ടുന്നവരെ രാഷ്ട്രീയ വിദ്വേഷങ്ങളിൽ കുടുക്കി കൊലപാതക രാഷ്ട്രീയം കണ്ണൂരിൽ ആളിക്കത്തിക്കുകയാണ്. 2008ൽ നടന്ന നീണ്ട കൊലപാതക പരമ്പരകൾക്കുശേഷം കണ്ണൂർ ജില്ല പൊതുവെ ശാന്തമായിരുന്നു. അതിനുശേഷവും കൊലപാതകങ്ങളും അക്രമങ്ങളും ഉണ്ടായിട്ടില്ല എന്നല്ല. അതൊന്നും ജില്ലയിലെ സമാധാനാന്തരീക്ഷത്ത ദോഷകരമായി ബാധിച്ചിരുന്നില്ല. 2010 ൽ മാഹിയിൽ രണ്ട് ബിജെപി പ്രവർത്തകർ പട്ടാപ്പകൽ കൊലചെയ്യപ്പെട്ട സംഭവവും, പാനൂരിൽ ബിജെപി മണ്ഡലം കമ്മിറ്റിയംഗമായ അഡ്വ.വത്സരാജ് കുറുപ്പിന്റേതുൾപ്പെടെയുള്ള കൊലപാതകങ്ങളുമെല്ലാം ഇതിനിടയിലുണ്ടായിട്ടുണ്ട്. എന്നാൽ ഈ സംഭവങ്ങളൊന്നും ആളിക്കത്തിയില്ല. സിപിഎമ്മിന്റെ പ്രവർത്തകരും കൊല്ലപ്പെട്ടു. അപ്പോഴും എണ്ണം നോക്കി കൊലയിലേക്ക് കാര്യങ്ങളെത്തിയില്ല. നീണ്ട ഇടവേളയ്ക്കുശേഷം കണ്ണൂർ വീണ്ടും സംഘർഷ രാഷ്ട്രീയത്തിലേക്ക് വലിച്ചെറിയപ്പെടുകയും സമാധാനാന്തരീക്ഷം ചോദ്യംചെയ്യപ്പെടുകയും ചെയ്തത് 2014 സെപ്റ്റംബർ ഒന്നുമുതലാണ്.
അന്ന് ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന കതിരൂരിലെ എളന്തോട്ടത്തിൽ മനോജ് കുമാറിനെ പട്ടാപ്പകൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ക്രൂരമായി വെട്ടിക്കൊന്നു. ഇതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഈ കേസ് അന്വേഷണത്തിന് സിബിഐയും എത്തി. 'പാടത്തെ പണിക്ക് വരമ്പത്ത് കൂലി'യുൾപ്പെടെയുള്ള നേതാക്കളുടെ പ്രസ്താവനകൾ കാര്യങ്ങൾ മാറ്റി മറിച്ചു. സിപിഐ(എം)-ബിജെപി നേതാക്കൾ സംഘർഷത്തിന് വിത്ത് പാകുന്നത് പ്രസ്താവനകളിലൂടെയാണ്. പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ സിപിഎമ്മും ആർ എസ് എസും നേർക്കുനേർ വീണ്ടുമെത്തി. ഇത് തന്നെയാണ് ഇപ്പോൾ കണ്ണൂരിനെ കലുഷിതമാക്കുന്നത്.
അതിനിടെ കണ്ണൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ബിജെപി നേതൃത്വവുമായി ചർച്ചയ്ക്കു തയാറാണെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചതാണ് ഏക പ്രതീക്ഷ. ഇക്കാര്യം ഒരു മാസം മുൻപു ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി നേതൃത്വത്തെ അറിയിച്ചതാണ്. പക്ഷേ തുടർചർച്ചകൾ ഉണ്ടായില്ല. കണ്ണൂരിലെ സംഘർഷം എത്രയും വേഗം പരിഹരിച്ചു സമാധാന അന്തരീക്ഷം ഉണ്ടാക്കണം എന്നാണു പാർട്ടി ആഗ്രഹിക്കുന്നതെന്നു കോടിയേരി പറഞ്ഞു. ചർച്ചയിലൂടെ പ്രശ്‌നം തീർക്കാനുള്ള ആദ്യ നിർദ്ദേശം ഡൽഹിയിൽ കേന്ദ്രമന്ത്രി ആനന്ദകുമാറിൽ നിന്നാണു വന്നത്. പിന്നീടു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഇക്കാര്യം മുഖ്യമന്ത്രിയോടു സംസാരിച്ചു. 'നിങ്ങൾ ഒരാളെ നിയോഗിച്ചാൽ ഞങ്ങൾ റെഡി' എന്നു മുഖ്യമന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചു. തിരഞ്ഞെടുപ്പിന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുകൊച്ചി സന്ദർശിച്ചപ്പോഴും പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാനും കണ്ണൂരിൽ ശാശ്വത ശാന്തി ഉണ്ടാക്കാനും താൽപര്യം പ്രകടിപ്പിച്ചിരുന്നു.-കോടിയേരി പറയുന്നു.
ബിജെപിയുടെയും ആർഎസ്എസിന്റെയും ഭാഗത്തു നിന്നു ചിലർ തന്നെ ഫോണിൽ വിളിച്ചു സംസാരിച്ചുവെങ്കിലും നേരിട്ടൊരു ചർച്ചയ്ക്ക് ആരും വന്നില്ല. ഇപ്പോഴും വാതിൽ തുറന്നുകിടക്കുകയാണ്- കോടിയേരി ചൂണ്ടിക്കാട്ടി. 1987 ൽ സംഘട്ടനങ്ങൾ തുടരെ ഉണ്ടായപ്പോൾ ബിജെപിയിലെ പി.പി.മുകുന്ദനും അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരും മുൻകയ്യെടുത്തു പരിഹാരം ഉണ്ടാക്കിയതും അനുസ്മരിച്ചു. ഇത്തരമൊരു ചർച്ചയാണ് പ്രശ്‌ന പരിഹാരത്തിന് അനിവാര്യമെന്നതാണ് വസ്തുത.