- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വഖഫ് നിയമനം പിഎസ്സിക്ക് വിട്ടത് സർക്കാർ അറിഞ്ഞല്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം; ബോർഡ് താൽപ്പര്യം അംഗീകരിച്ചത് മാത്രമെന്ന വാദവും വിലപ്പോകില്ല; ബോർഡ് തീരുമാനം സർക്കാർ നിർദ്ദേശ പ്രകാരമെന്ന് വ്യക്തമാക്കി രേഖകൾ; സമസ്ത നിലപാട് കനപ്പിച്ചപ്പോൾ വീണ്ടും യൂടേൺ അടിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ തീരുമാനിച്ചത് ബോർഡ് തന്നെയാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. ബോർഡ് തീരുമാനം സർക്കാർ നിർദേശത്തെതുടർന്നെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാറിനെ അറിയിച്ചതെന്ന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ആവർത്തിക്കുമ്പോഴും തീരുമാനമെടുക്കാൻ സർക്കാർ നിർദേശിക്കുകയായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ സർക്കാരിന് തീരുമാനത്തിൽ പങ്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെയും മാധ്യമങ്ങളോട് ആവർത്തിച്ചത്.
സിപിഎം നേതാവും മുന്മന്ത്രിയുമായ ടികെ ഹംസ അധ്യക്ഷ പദവിയിൽ നിയമിതനായശേഷം 2020 ജനുവരി 23ന് ചേർന്ന ബോർഡ് യോഗത്തിലാണ് ഔദ്യോഗിക തീരുമാനമുണ്ടാകുന്നത്. ഇതുസംബന്ധിച്ച് 2019 ഫെബ്രുവരി 23ന് തന്നെ സർക്കാറിൽനിന്ന് വഖഫ് ബോർഡിന് കത്ത് ലഭിച്ചെങ്കിലും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായ മുൻ ബോർഡ് നിർദ്ദേശം അംഗീകരിച്ചില്ല. തുടർന്നാണ് ടികെ ഹംസ അധ്യക്ഷനായശേഷം സർക്കാർ നിർദ്ദേശം ആവർത്തിച്ചത്.
നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ വഖഫ് ബോർഡ് റെഗുലേഷനിൽ ഭേദഗതി വരുത്തി കരട് റെഗുലേഷൻ സർക്കാറിലേക്ക് അയക്കാനാണ് സർക്കാർ ആവർത്തിച്ചത്. ഇതോടെയാണ് 2020 ജനുവരി 23ന് ചേർന്ന ബോർഡ് യോഗം തീരുമാനമെടുത്ത് സർക്കാറിനെ അറിയിച്ചത്. വിഷയത്തിൽ സർക്കാറിലേക്ക് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ 2020 ജുനവരി 24ന് നൽകിയ കത്തിൽ ബോർഡ് തീരുമാനം സർക്കാർ നിർദേശപ്രകാരമാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
തീരുമാനത്തിൽ അംഗങ്ങളായ എം.സി. മായിൻഹാജി, അഡ്വ.പി.വി. സൈനുദ്ദീൻ എന്നിവർ വിയോജിച്ചതായും സർക്കാറിന് നൽകിയ കത്തിൽ പറയുന്നു. ഇതുസംബന്ധിച്ച വഖഫ് ബോർഡ് തീരുമാനങ്ങളിലെല്ലാം തീരുമാനം സർക്കാർ നിർദേശപ്രകാരമാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.
നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനിച്ച സർക്കാർ ആദ്യം ഓർഡിനൻസ് പുറപ്പെടുവിക്കുകയും പിന്നീട് റെഗുലേഷനിൽ ഭേദഗതി വരുത്തി നൽകാൻ വഖഫ് ബോർഡിനോട് നിർദേശിക്കുകയുമായിരുന്നു. ഈ നിർദ്ദേശം ബോർഡ് അംഗീകരിച്ചത് ബോർഡ് ഇടതു സർക്കാർ നിയന്ത്രണത്തിൽ വന്നശേഷവുമാണ്.
മറുനാടന് മലയാളി ബ്യൂറോ