- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലക്കാട് സിപിഎമ്മിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നു; അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതായും കാണുന്നു; വിഭാഗീയ ശ്രമങ്ങളെ ഒുതരത്തിലും അംഗീകരിക്കില്ല; ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയേ പോകും; നേതാക്കൾക്ക് മുന്നറിയിപ്പുമായി പിണറായി
പാലക്കാട്: പാലക്കാട് സിപിഎമ്മിലെ നേതാക്കൾക്കെതിരെ വിമർശനവുമായി പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. പാലക്കാട് സിപിഎമ്മിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നെന്ന് പിണറായി കുറ്റപ്പെടുത്തി. അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതായും കാണുന്നു. വിഭാഗീയ ശ്രമങ്ങളെ ഒുതരത്തിലും അംഗീകരിക്കില്ല. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയേ പോകും. കർശന നടപടിയാകും ഇതിനുള്ള മറപടിയെന്നും പിണറായി പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിവലെ സംഘടനാ റിപ്പോർട്ടിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
നേരത്തെ, സമ്മേളന പ്രതിനിധികൾ ജില്ലാ, സംസ്ഥാന ഘടകങ്ങൾക്ക് എതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയുടെ കടുത്ത ഭാഷയിലുള്ള പ്രതികരണം. മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരെ കടുത്ത വിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്. സാധാരണ മറ്റ് നേതാക്കന്മാർക്ക് ഇല്ലാത്ത പരിഗണനയാണ് പി കെ ശശിക്ക് ലഭിച്ചത്. കെടിഡിസി ചെയർമാനായപ്പോൾ പി കെ ശശി പത്രത്തിൽ പരസ്യം നൽകിയതിനെയും പ്രതിനിധികൾ കുറ്റുപ്പെടുത്തി.
ജില്ല നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മറ്റി അംഗങ്ങൾക്കെതിരെയും വിമർശനമുണ്ടായി. ജില്ലാ നേതൃത്വം ഒന്നിനും കൊള്ളാത്തവരായി മാറിയതിനാലാണ് ജില്ലയിൽ പ്രാദേശിക ഘടകങ്ങളിൽ വിഭാഗീയത രൂക്ഷമായത്. പല സ്ഥലങ്ങളിലും പ്രശ്നങ്ങൾ രൂക്ഷമായത് ജില്ല സെക്രട്ടറിയുടെ പിടിപ്പുകേട് കാരണമാണ്. പുതുശ്ശേരി, പട്ടാമ്പി ഏരിയയിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനമുയർത്തിയത്.
സംസ്ഥാന കമ്മറ്റി അംഗം എൻഎൻ കൃഷ്ണദാസിനെതിരെയും വിമർശനമുയർന്നു. ചില നേതാക്കൾ ചിലരെ തോഴന്മാരാക്കി കൊണ്ടുനടക്കുന്നു. ഇത് പാർട്ടിക്ക് ഭൂഷണമല്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സർക്കാരിന് മാനക്കേടുണ്ടാക്കുന്ന രീതിയിലാണ് പൊലീസ് പ്രവർത്തിക്കുന്നതെന്ന് പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞു. പൊലീസിന്റെ സമീപനം ശരിയല്ല. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും വിമർശനമുയർന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പിണറായി മറുപടിയുമായി രംഗത്ത് വന്നത് എന്നതു ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ